സാമ്പത്തിക ആവശ്യങ്ങൾ അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഒരു നിശ്ചിത തുക എപ്പോഴും സേവിംഗ്സിലൂടെ കൈവശം വെക്കണം. അല്ലെങ്കിൽ ഉറപ്പുള്ള ഒരു സാമ്പത്തിക സ്രോതസ്സ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിക്ഷേപങ്ങൾ എപ്പോഴും നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്ക് ശക്തി പകരാൻ സഹായിക്കും. അതിനാൽ വിവിധ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സുരക്ഷിതമായി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമെന്ന നിലയിൽ കെ.എസ്.എഫ്.ഇയിലൂടെ വലിയ തുക സമ്പാദിക്കാം. ചിട്ടികൾക്ക് പേരു കേട്ട കെ.എസ്.എഫ്.ഇ ഒട്ടനവധി ചിട്ടി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു മികച്ച സമ്പാദ്യ മാർഗമായും അതേ സമയം വായ്പയുടെ സ്വഭാവമുള്ളതുമാണ് ചിട്ടികൾ. ബാങ്ക് ലോണുകൾ എടുത്ത് മുതലിനേക്കാൾ കൂടുതൽ പലിശ അടക്കേണ്ടി വരുമ്പോൾ അമിതമായ ബാധ്യതകൾക്ക് അത് കാരണമാവും. എന്നാൽ കെ.എസ്.എഫ്.ഇ ചിട്ടികൾ മുതലിനേക്കാൾ കുറവ് തുകയാണ് പ്രതിമാസ തവണകളിലൂടെ ഈടാക്കുന്നത്.
ഒരു വീട് നിർമ്മിക്കാനോ, വിവാഹ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടി ശ്രമിക്കുന്നവർക്ക് ചേരാവുന്ന മികച്ച ചിട്ടി ഓപ്ഷനാണ് 30 ലക്ഷത്തിൻ്റെ ചിട്ടി. ഇത് 100 മാസത്തെ കാലാവധിയിൽ പ്രവർത്തിക്കുന്നു. അതായത് പ്രതിമാസം 30,000 രൂപയാണ് തവണ അടക്കേണ്ടി വരിക. എല്ലാ മാസവും ഇത്രയും വലിയ തുക തിരിച്ചടവ് നടത്താൻ സാധിക്കുന്നവർക്ക് 30 ലക്ഷത്തിൻ്റെ ചിട്ടിയിലൂടെ ലാഭം കൊയ്യാം.

ആദ്യത്തെ മാസങ്ങളിൽ 30% താഴ്ത്തി വിളിക്കും....
ഈ ചിട്ടി ആരംഭിച്ച് ആദ്യ മാസങ്ങളിൽ 30% താഴ്ത്തിയാണ് ചിട്ടിത്തുക ലഭിക്കുന്നത്. അതായത് 30 ലക്ഷത്തിൻ്റെ ചിട്ടിക്ക് ലഭിക്കുന്നത് 21 ലക്ഷം രൂപയായിരിക്കും. ഇതിൽ നിന്നും ഡോക്യുമെൻ്റേഷൻ ചാർജും ജി.എസ്.ടിയും ഈടാക്കിയാൽ ലഭിക്കുന്നത് 20,72,764 രൂപയാണ്. എന്നാൽ ഈ തുക കുറവാണ് എന്ന് തോന്നുന്നവർക്ക് ആദ്യ മാസങ്ങളിൽ ലേലത്തിൽ പങ്കെടുക്കാതെ ചിട്ടിക്കാലാവധി ആവസാനിക്കുന്നതു വരെ കാത്തിരിക്കാം. അപ്പോൾ ഏറ്റവും ഉയർന്നത് 28.50 ലക്ഷം വരെ സ്വന്തമാക്കാൻ സാധിക്കും.
ചിട്ടിയിൽ ചേർന്നാൽ ആദ്യത്തെ മാസം 30,000 രൂപയാണ് അടക്കേണ്ടത്. രണ്ടാമത്തെ മാസം മുതൽ 30% താഴ്ത്തി വിളിക്കുന്നതിനാൽ 22,500 രൂപയാണ് തവണ അടക്കേണ്ടത്. അതായത് 7,500 രൂപയാണ് ഡിവിഡൻ്റെ ലഭിക്കുന്നത്.
30 ലക്ഷത്തിൻ്റെ ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ ഡെപ്പോസിറ്റ് ചെയ്യാം...
കെ.എസ്.എഫ്.ഇയിൽ ഡെപ്പോസിറ്റ് ചെയ്യുന്നത് നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ്. പെട്ടെന്ന് സാമ്പത്തിക ആവശ്യം ഇല്ലാത്തവർക്ക് ഈ മാർഗം സ്വീകരിക്കാം. ആദ്യത്തെ ചിട്ടി വിളിച്ച് 20,72,764 രൂപ കിട്ടി അത് നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് ലഭിക്കുന്ന പലിശ 1,81,366 രൂപയാണ്. ഇത് ഓരോ മാസവും 15,113 രൂപയാണ്.
30% താഴ്ത്തി വിളിച്ചാൽ ഡിവിഡൻ്റും പലിശയും 22,613 രൂപയാണ്. 30,000 രൂപയിൽ നിന്നും ഈ തുക കുറച്ചാൽ മൂന്നാമത്തെ മാസം മുതൽ നിങ്ങൾക്ക് പ്രതിമാസം 7,387 രൂപയാണ് അടക്കേണ്ടി വരിക.
ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ ഒരു വർഷത്തിൽ ലഭിക്കുന്ന പലിശ 1,81,366 രൂപയാണ്. എന്നാൽ ചിട്ടിക്കാലാവധി മൊത്തത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശത്തുക 14,81,074 രൂപയായിരിക്കും. ഈ 100 മാസത്തെ കാലയളവിൽ ഏകദേശം 4 ലക്ഷം രൂപയായിരിക്കും ലഭിക്കുന്ന ഡിവിഡൻ്റ്. അതായത് ചിട്ടിത്തുക കെ.എസ്.എഫ്.ഇയിൽ തന്നെ നിക്ഷേപിച്ചാൽ ഡിവിഡൻ്റും പലിശയും മാത്രം 18,81,074 രൂപ ലാഭം നേടാം. ഈ തുക നിങ്ങൾ ചിട്ടിയുടെ തവണകളിലേക്ക് തന്നെ ചേർക്കുന്നതിനാൽ കൈവശം ലഭിക്കുന്നില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications