സ്വർണത്തിൻ്റെ വില അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ സ്വർണ വായ്പകൾക്കും ഇപ്പോൾ ഡിമാൻഡ് ഉയരുന്നുണ്ട്. വിപണി വില വർദ്ധിക്കുന്നതിനാൽ സ്വർണ വായ്പകൾക്ക് പരമാവധി തുക ലഭിക്കും. നിലവിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ വായ്പ നൽകുന്നത് കെഎസ്എഫ്ഇയാണ്. അതാണ് കെഎസ്എഫ്ഇ ജനമിത്രം ഗോൾഡ് ലോൺ. 5 ശതമാനത്തിലും താഴെ പലിശ നിരക്കുള്ള വായ്പകൾ ബാങ്കുകൾ പോലും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് സത്യം.
സാധാരണ സ്വർണ വായ്പകളിൽ നിന്നും ഏറെ വ്യത്യാസമുള്ള വായ്പാ പദ്ധതിയാണ് ജനമിത്രം ഗോൾഡ് ലോൺ. കെഎസ്എഫ്ഇ ചിട്ടികൾക്ക് പ്രസിദ്ധമാണെങ്കിലും ആകർഷകമായ ആനുകൂല്യങ്ങളോടെ സ്വർണ വായ്പകൾ നൽകുന്നുണ്ട്. എന്താണ് ജനമിത്രം ഗോൾഡ് ലോൺ? വിശദമായി അറിയാം.
ജനമിത്രം ഗോൾഡ് ലോൺ
കെഎസ്എഫ്ഇ ജനമിത്രം ഗോൾഡ് ലോൺ സാധാരണ സ്വർണ വായ്പയേക്കാൾ മികച്ചതാണ്. ജനമിത്രം ഗോൾഡ് ലോണിലൂടെ പരമാവധി 10 ലക്ഷം വരെ ഒരാൾക്ക് ലഭിക്കും. ഇത് നിങ്ങൾ നൽകുന്ന സ്വർണത്തിൻ്റെ മൂല്യവും നിലവിലെ വിപണി വിലയും അനുസരിച്ചായിരിക്കും. ജനമിത്രം വായ്പയുടെ ഏറ്റവും ആകർഷകമായ ഘടകം അതിൻ്റെ പലിശ നിരക്കാണ്. വെറും 4.90% പലിശ നിരക്കാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. അതായത് 5 ശതമാനം പോലും നൽകേണ്ടി വരുന്നില്ല. കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ഈ വായ്പാ പദ്ധതി ലഭ്യമാണ്.

വായ്പയുടെ കാലാവധി
ജനമിത്രം ഗോൾഡ് ലോണിൻ്റെ തിരിച്ചടവ് ഇ.എം.ഐ അടിസ്ഥാനമാക്കിയാണ്. അതായത് വായ്പയെടുത്ത് 1 വർഷക്കാലാവധിയിൽ തിരിച്ചടവ് നടത്തണം. 12 തവണകളായിരിക്കും മൊത്തം നൽകേണ്ടി വരുന്നത്. എല്ലാ മാസവും കൃത്യമായി പണം തിരിച്ചടക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു മാസം മുടക്കം വന്നാൽ അതിനു 12% പിഴ ഈടാക്കും.
10 ലക്ഷം വായ്പ എടുത്താൽ ഓരോ മാസവും നിശ്ചിത തുക അടക്കാൻ സാധിക്കുന്നവർ മാത്രം ഈ വായ്പ തിരഞ്ഞെടുക്കുക. മാത്രമല്ല നിങ്ങൾ പണയം വെച്ച സ്വര്‍ണം 6 മാസത്തെ തിരിച്ചടവിന് ശേഷം ഭാഗികമായി തിരിച്ചെടുക്കാനും സാധിക്കും.
പലിശ നിരക്ക്
ജനമിത്രം ഗോൾഡ് ലോൺ നിലവിൽ 4.90% വാർഷിക പലിശ നിരക്കാണ് നൽകുന്നത്. കെഎസ്എഫ്ഇയുടെ സാധാരണ സ്വർണ വായ്പ പോലും 7.5% പലിശ നിരക്കാണ് ഈടാക്കുന്നത്. ഇത് ഫ്ലാറ്റ് പലിശ നിരക്കിലാണ് ഈടാക്കുന്നത്. അതിനാൽ 12 മാസങ്ങളിലും ഈ നിരക്കിൽ തന്നെ പലിശ മാറ്റമില്ലാതെ അടക്കേണ്ടി വരും.
ബാങ്കുകൾ നൽകുന്ന സ്വർണ വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്എഫ്ഇ ഗോൾഡ് ലോൺ ഒരു മികച്ച പദ്ധതിയാണ്. കുറഞ്ഞ പലിശ നിരക്കും കുറഞ്ഞ തിരിച്ചടവ് കാലാവധിയും വായ്പ എടുക്കുന്നവർക്ക് എളുപ്പമാവുന്നു. പ്രതിമാസം ഒരു നിശ്ചിത തുക മാറ്റി വെച്ചാൽ പ്രതിസന്ധികളില്ലാതെ 12 ഗഡുക്കളായി വായ്പ തിരിച്ചടക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications