മലയാളികളുടെ സമ്പാദ്യ ശീലം വളർത്തിയെടുക്കാൻ ഒപ്പം നിന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ബാങ്കുകളോ മറ്റു ബാങ്കിതര സ്ഥാപനങ്ങളോ പോലെയല്ല കെ.എസ്.എഫ്.ഇ. ജനങ്ങൾക്കൊപ്പം അവരുടെ ആവശ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും എന്നും കെ.എസ്.എഫ്.ഇ കൂട്ടായിട്ടുണ്ട്. ഒരു സർക്കാർ അധീനതയിലുള്ള സ്ഥാപനമായതിനാൽ സാമ്പത്തിക സുരക്ഷയും ഉറപ്പാണ്. കെ.എസ്.എഫ്.ഇ ചിട്ടികളെ കുറിച്ചാണ് എല്ലാവരും സംസാരിക്കാറ്. ചിട്ടികളിൽ നിന്നും വമ്പൻ നേട്ടങ്ങളും കിട്ടും. എന്നാൽ ചിട്ടി പോലെ ജനപ്രിയമാണ് കെ.എസ്.എഫ്.ഇയുടെ സ്വർണ വായ്പ.
ഇന്ത്യയിലെ എല്ലാ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും സ്വർണ വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പലിശ നിരക്കിൽ വ്യത്യസ്തമായിരിക്കും. കെ.എസ്.എഫ്.ഇ സ്വർണ വായ്പകൾക്ക് പലിശ നിരക്ക് താരതമ്യേന കുറവാണ്. മാത്രമല്ല ബാങ്കുകളിൽ ആവശ്യപ്പെടുന്ന പോലെ അധിക രേഖകളും കെ.എസ്.എഫ്.ഇയിൽ വേണ്ട. അതിനാൽ തന്നെ ഉടനടി വായ്പ ഉറപ്പാക്കാം എന്നതാണ് കെ.എസ്.എഫ്.ഇ സ്വർണ വായ്പകളുടെ വലിയ പ്രത്യേകത.
ഈ സ്വർണ വായ്പകളിൽ കെ.എസ്.എഫ്.ഇയുടെ ഒരു സുപ്രധാന വായ്പയാണ് കെ.എസ്.എഫ്.ഇ ജനമിത്രം ഗോൾഡ് ലോൺ. സാധാരണ സ്വർണ വായ്പകളെ അപേക്ഷിച്ച് ചില പ്രത്യേകതകളും ഈ വായ്പക്കുണ്ട്. എന്താണ് ജനമിത്രം ഗോൾഡ് ലോൺ? എങ്ങനെ ഇത് പ്രയോജനകരമാവുന്നു? പരിശോധിക്കാം.
എന്താണ് ജനമിത്രം ഗോൾഡ് ലോൺ...
അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ സാധാരണക്കാർക്ക് പെട്ടെന്ന് ആശ്രയിക്കാൻ കഴിയുന്ന വായ്പാ മാർഗമാണ് സ്വർണ വായ്പകൾ. മറ്റു വായ്പകളെ അപേക്ഷിച്ച് മിതമായ രേഖകളും മതി. അത്തരത്തിൽ കെ.എസ്.എഫ്.ഇയുടെ ഒരു സുപ്രധാന സ്വർണ വായ്പയാണ് ജനമിത്രം ഗോൾഡ് ലോൺ. കെ.എസ്.എഫ്.ഇ യുടെ സാധാരണ സ്വർണ വായ്പയ്ക്ക് 7.50% പലിശ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ വെറും 4.90% പലിശ നിരക്കിലാണ് ജനമിത്രം ഗോൾഡ് ലോൺ നൽകുന്നത്.

10 ലക്ഷം രൂപ വരെ ഈ വായ്പയിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത് നിങ്ങൾ പണയം വെക്കുന്ന സ്വർണത്തിന്റെ തൂക്കം, അന്നത്തെ മാർക്കറ്റ് വില എന്നിവയെ അടിസ്ഥാനമാക്കിയാണ് എത്ര രൂപ വരെ വായ്പ നൽകാമെന്ന് നിശ്ചയിക്കുന്നത്. ഈ വായ്പയുടെ തിരിച്ചടവ് ഇ.എം.ഐ പോലെയാണ്. കാരണം തിരിച്ചടവിന് 1 വർഷത്തെ കാലാവധിയാണ് ജനമിത്രം ഗോൾഡ് ലോണിനുള്ളത്. അത് ഇ.എം.ഐ രൂപേണ നിങ്ങൾക്ക് അടക്കാം. ഒരു പക്ഷേ ഏതെങ്കിലും മാസം തവണ മുടങ്ങിയാൽ 12% പലിശ പിഴ ഈടാക്കുമെന്നും ഓർക്കുക.
മറ്റൊരു പ്രത്യേകത എന്തെന്നാൽ നിങ്ങൾ പണയം വെച്ച സ്വര്‍ണം 6 മാസത്തെ തിരിച്ചടവിന് ശേഷം ഭാഗികമായി തിരിച്ചെടുക്കാം.
രണ്ട് തരം പലിശ നിരക്കുകൾ....
ജനമിത്രം ഗോൾഡ് ലോണിന് 4.9% ഫ്ലാറ്റ് പലിശ നിരക്കാണ് കണക്കാക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പലിശ നിരക്കുകളാണ് സ്വർണ വായ്പക്കുള്ളത്. ഫ്ലാറ്റ് പലിശ നിരക്കും, ഡിമിനിഷിംഗ് പലിശ നിരക്കും. വായ്പ എടുത്ത മൊത്തം തുകയ്ക്ക് മുകളിൽ പലിശ കണക്കാക്കുന്നതാണ് ഫ്ലാറ്റ് റേറ്റ്. അത് ഫിക്സസ് പലിശയാണ്. എന്നാൽ ഡിമിനിഷിംഗ് പലിശകൾക്ക് ചിലപ്പോൾ ഓരോ തവണകൾ അടക്കുമ്പോൾ പലിശ കുറയാൻ സാധ്യതയുണ്ട്.
ആശ്വസിക്കാം....
ബാങ്കുകൾ നൽകുന്ന പലിശകളെ താരതമ്യം ചെയ്യുമ്പോൾ കെ.എസ്.എഫ്.ഇയുടെ ജനമിത്രം ഗോൾഡ് ലോൺ ഏറെ ആശ്വാസമേകുന്നു. ചില ബാങ്കിതര സ്ഥാപനങ്ങൾ 28% വരെ സ്വർണ വായ്പയ്ക്ക് പലിശ ഈടാക്കുന്നുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പെട്ടെന്ന് പരിഹാരം ലഭിക്കുകയും നിങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റാനും സഹായിക്കുന്നതിൽ കെ.എസ്.എഫ്.ഇ ഇന്നും പ്രാധാന്യം നൽകുന്നു. ജനമിത്രം സ്കീമും അത്തരത്തിൽ പ്രവർത്തിക്കുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications