പണത്തിന് ആവശ്യം വരുമ്പോൾ സ്വർണ വായ്പയെ ആശ്രയിക്കുന്നവരാണ് പലരും. മറ്റു വായ്പകളെ അപേക്ഷിച്ച് പെട്ടെന്ന് വായ്പ ലഭിക്കും എന്നതാണ് സ്വർണ വായ്പകളോട് ആളുകൾക്ക് താത്പര്യം വർദ്ധിക്കാൻ കാരണം. രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആകർഷകമായ പലിശ നിരക്കോടെ സ്വർണ വായ്പകൾ നൽകുന്നുണ്ട്. ഇതിൽ കുറഞ്ഞ പലിശ നിരക്കോടെ വായ്പ നൽകുന്നത് എവിടെയാണ്?
4.90% പലിശ നൽകുന്ന സ്വർണ വായ്പകളുണ്ട്. അത് ഏതായാലും ബാങ്കുകളിൽ അല്ല. ഇത്രയും കുറഞ്ഞ നിരക്കിൽ സ്വർണ വായ്പ നൽകുന്നത് കെ.എസ്.എഫ്.ഇയാണ്. ഇതൊരു മികച്ച ധനകാര്യ സ്ഥാപനമാണ്. വെറുമൊരു ചിട്ടിക്കമ്പനി എന്നതിലുപരി നിരവധി സാമ്പത്തിക ഇടപാടുകൾ കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ശ്രദ്ധേയമായതാണ് സ്വർണ വായ്പ. എല്ലാവരും ബാങ്കുകളെ ആശ്രയിക്കുമ്പോൾ കെ.എസ്.എഫ്.ഇയുടെ ഈ സ്കീമിനെ കുറിച്ച് ആരും ആറിയാതെ പോകുന്നു.
ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വായ്പ നൽകുന്ന കെ.എസ്.എഫ്.ഇയുടെ സ്കീമാണ് ജനമിത്ര ഗോൾഡ് ലോൺ. കുറഞ്ഞ പലിശ നിരക്ക് മാത്രമല്ല ഈ സ്കീമിന്റെ പ്രത്യേകത, നിരവധി നേട്ടങ്ങൾ വേറെയും ജനമിത്ര ഗോൾഡ് ലോൺ ഉറപ്പ് നൽകുന്നുണ്ട്. എന്താണ് ഈ ജനമിത്ര ഗോൾഡ് ലോൺ എന്ന് പരിശോധിക്കാം.
ജനമിത്രം ഗോൾഡ് ലോൺ...
കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന ഒരു സുപ്രധാന സ്വർണ വായ്പയാണ് ജനമിത്രം ഗോൾഡ് ലോൺ. കെ.എസ്.എഫ്.ഇ യുടെ സാധാരണ സ്വർണ വായ്പയ്ക്ക് 7.50% പലിശ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ കെ.എസ്.എഫ്.ഇയുടെ ജനമിത്രം വെറും 4.90% പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ഈ നിരക്ക് വ്യത്യാസം ഏതൊരു വ്യക്കിയേയും ആകർഷിക്കുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെ ബാങ്കുകളിൽ സ്വർണ വായ്പ ലഭിക്കില്ല.

ഈ സ്കീമിലൂടെ പരമാവധി 10 ലക്ഷം രൂപ വരെ നിങ്ങൾക്ക് ലഭിക്കും. എന്നാൽ വായ്പാ തുക നിശ്ചയിക്കുന്നത് നിങ്ങളുടെ സ്വർണത്തിന്റെ തൂക്കം, അന്നത്തെ മാർക്കറ്റ് വില എന്നിവയെ അടിസ്ഥാനമാക്കിയാണ്. അതിനാൽ എല്ലാവർക്കും 10 ലക്ഷം ലഭിക്കണമെന്നില്ല. ഇ.എം.ഐ പോലെയാണ് ഈ സ്കീമിന്റെ തിരിച്ചടവ് വരുന്നത്.
കാരണം 1 വർഷം കൊണ്ടാണ് ജനമിത്രം ഗോൾഡ് ലോൺ തിരിച്ചടക്കുന്നത്. ഈ കാലയളവിൽ ഏതെങ്കിലും മാസം തവണ മുടങ്ങിയാൽ 12% പലിശ പിഴ ഈടാക്കുമെന്നും ഓർക്കുക. ഇവിടെ നിങ്ങൾ പണയം വെച്ച സ്വര്‍ണം 6 മാസത്തെ തിരിച്ചടവിന് ശേഷം ഭാഗികമായി തിരിച്ചെടുക്കാം.
പലിശ നിരക്കുകൾ എങ്ങനെ നിശ്ചയിക്കുന്നു?
ജനമിത്രം ഗോൾഡ് ലോണിന് പ്രധാനമായും രണ്ട് തരത്തിലുള്ള പലിശ നിരക്കുകളാണ് ഉള്ളത്. ഫ്ലാറ്റ് പലിശ നിരക്കും, ഡിമിനിഷിംഗ് പലിശ നിരക്കും. വായ്പ എടുത്ത മൊത്തം തുകയ്ക്ക് മുകളിൽ പലിശ കണക്കാക്കുന്നതാണ് ഫ്ലാറ്റ് റേറ്റ്. ആ പലിശ സ്ഥിരമായിരിക്കും. എന്നാൽ ഡിമിനിഷിംഗ് പലിശകൾക്ക് ചിലപ്പോൾ ഓരോ തവണകൾ അടക്കുമ്പോൾ പലിശ കുറയാൻ സാധ്യതയുണ്ട്. ഇവിടെ 4.90% പലിശ ഫ്ലാറ്റ് റേറ്റാണ്. അതായത് കാലാവധി കഴിയുന്നതു വരെ നിരക്കിൽ യാതൊരു മാറ്റവുമുണ്ടാവില്ല.
മറ്റു നേട്ടങ്ങൾ...
ഇവിടെ ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ പ്രോസസിംഗ് ചാർജ് ഉണ്ടാവില്ല. സാധാരണ ബാങ്കുകളിൽ പ്രോസസിംഗ് ചാർജും ജി.എസ്.ടിയും ഒരുമിച്ച് ഈടാക്കുന്നു. വമ്പൻ പിശ ഈടാക്കുന്ന ബാങ്കുകളെ അപേക്ഷിച്ച് വലിയ നേട്ടം ഇവിടെ ലഭിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications