കെ.എസ്.എഫ്.ഇ എല്ലാ തരം നിക്ഷേപകർക്കും മികച്ച മാർഗം വാഗ്ദാനം ചെയ്യുന്നു. ചിട്ടികൾ മാത്രമല്ല, ഒട്ടനവധി സ്കീമുകളാണ് കെ.എസ്.എഫ്.ഇ ജനങ്ങൾക്കായി നൽകുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകൾക്ക് മാത്രമായി പുതിയ പദ്ധതിയും കെ.എസ്.എഫ്.ഇ ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇതൊരു ഉചിതമായ അവസരമാണ്. സ്ത്രീകളെ സാമ്പത്തികമായി ഉന്നതിയിലേക്ക് എത്തിക്കുവാനും സ്വയം പ്രാപ്തരാക്കുവാനും വേണ്ടി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് മഹിള സമൃദ്ധി ട്രിയോ പ്ലാൻ.
ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി കെ.എസ്.എഫ്.ഇ അവതരിപ്പിച്ചത്. ഈ സ്കീമിലൂടെ മൂന്ന് വ്യത്യസ്ത പദ്ധതികളിലൂടെ വനിതകൾ നിരവധി ആനുകൂല്യങ്ങളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരായ വനിതകൾക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും ഈ അവസരം തീർച്ചയായും പ്രയോജനപ്പെടുത്താം. നിക്ഷേപത്തിലൂടെ വളരാൻ മറ്റൊരു പ്ലാൻ തിരഞ്ഞ് സമയം കളയേണ്ട.
എന്താണ് മഹിള സമൃദ്ധി ട്രിയോ പ്ലാൻ?
സ്ത്രീകൾക്ക് മാത്രമായി നിക്ഷേപിക്കാവുന്ന ഒരു സ്കീമാണിത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എഫ്.ഇ ഈ പുത്തൻ പദ്ധതി കൊണ്ടു വന്നത്. എന്നാൽ ഇതൊരു ഹ്രസ്വകാല പദ്ധതിയാണ്. അതായത് 2025 മാർച്ച് 5 മുതൽ 29 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ വനിതകൾക്ക് ഈ സ്കീമിൻ്റെ ഭാഗമാവാം. ഈ പദ്ധതിയിൽ മൂന്ന് സ്കീമുകളാണ് കെ.എസ്.എഫ്.ഇ അവതരിപ്പിച്ചത്. അവ ഏതെല്ലാമെന്ന് നോക്കാം;
- മഹിളാ പ്ലസ് കൺസ്യൂമർ ലോൺ
- മഹിളാ പ്ലസ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്
- മഹിളാ പ്ലസ് സുഗമ
ഓരോ സ്കീമിനെ കുറിച്ചും വിശദമായി അറിയാം.....

1. മഹിളാ പ്ലസ് കൺസ്യൂമർ ലോൺ
കൺസ്യൂമർ ലോണിന് സമാനമായി വനിതകൾക്ക് ഗൃഹോപരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ഉപയോഗിക്കുന്ന വായ്പാ പദ്ധതിയാണിത്. ഇതിലൂടെ ഇ.എം.ഐ രൂപത്തിൽ ഇത്തരം പർച്ചേസുകൾ നടത്താൻ സാധിക്കും. ഒരാൾക്ക് ഒരു വായ്പ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ പദ്ധതി പ്രകാരം 50,000 രൂപ വരെയാണ് പരമാവധി വായ്പാ തുകയായി ലഭിക്കുക. ഈ സ്കീം പ്രകാരം പ്രതിമാസം 5% ഡിമിനിഷിംഗ് പലിശ നിരക്ക് ഈടാക്കുന്നതാണ്.
12 മാസം അതായത് 1 വർഷത്തേക്കാണ് മഹിളാ പ്ലസ് കൺസ്യൂമർ ലോണിൻ്റെ തിരിച്ചടവ് കാലാവധി. ഈ വായ്പക്ക് സ്വർണാഭരണങ്ങൾ പോലുള്ള സുരക്ഷിതമായ ജാമ്യ വ്യവസ്ഥയാണ് സ്വീകരിക്കുന്നത്. ഈ പദ്ധതിക്ക് മാർജിൻ മണി, അഡ്മിനിസ്ട്രേഷൻ ചാർജ്, രജിസ്ട്രേഷൻ ചാർജ്, സ്റ്റാമ്പ് & പേപ്പർ ചാർജ് എന്നിവയൊന്നും ഈടാക്കുന്നില്ല.
കെ.എസ്.എഫ്.ഇ ജീവനക്കാർക്കോ, ഏജന്റുമാർക്കോ, അപ്രൈസർമാർക്കോ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല.
2. മഹിളാ പ്ലസ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്
കെ.എസ്.എഫ്.ഇയുടെ സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് സ്കീം തന്നെയാണിത്. എന്നാൽ ഈ മഹിളാ പ്ലസ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് സ്കീം പ്രകാരം വനിതകൾക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. സ്വർണം ജാമ്യമായി നൽകി പണം എടുക്കാവുന്ന സൗകര്യമാണിത്. ഈ പദ്ധതി കാലയളവിൽ വനിതകളായ ഇടപാടുകാർക്ക് 100% പ്രോസസിംഗ് ചാർജ് ഇളവ് ലഭ്യമാവും. വനിതകളായ കെ.എസ്.എഫ്.ഇ ജീവനക്കാർക്കും, ഏജന്റുമാർക്കും, അപ്രൈസർമാർക്കും ഈ സ്കീമിലൂടെ നേട്ടം ഉറപ്പാക്കാം. ഈ പദ്ധതിയിൽ ചേർന്നാൽ കെ.എസ്.എഫ്.ഇയുടെ ഏത് ബ്രാഞ്ചിൽ നിന്നും പണം പിൻവലിക്കാം.
3. മഹിളാ പ്ലസ് സുഗമ
നിലവിലുള്ള സുഗമ പദ്ധതിയിൽ വനിതകൾക്ക് മാത്രം സീറോ ബാലൻസ് നിലനിർത്തി ഉപയോഗിക്കാവുന്ന പദ്ധതിയാണിത്. ഈ അക്കൗണ്ടിൽ 2026 ഫെബ്രുവരി 28 വരെ 5% നിരക്കിലാണ് വാർഷിക പലിശ ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഓൺലൈനായി പണം നിക്ഷേപിക്കാൻ സാധിക്കും. മാത്രമല്ല സീറോ ബാലൻസ് കൂടെയായതിനാൽ സ്ത്രീകൾക്ക് ഈ അക്കൗണ്ടിലൂടെ മികച്ച നേട്ടം ലഭിക്കുന്നു.
ഈ മൂന്ന് സ്കീമുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് കെ.എസ്.എഫ്.ഇ മഹിള സമൃദ്ധി ട്രിയോ പ്ലാൻ അവതരിപ്പിച്ചത്. സ്ത്രീകൾക്ക് മികച്ച നേട്ടവും ഇതിലൂടെ ലഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications