സാമ്പത്തിക പ്രതിസന്ധിയിലും പലിശയില്ലാതെ ഒരു വലിയ തുക ഒറ്റയടിക്ക് ലഭിക്കാൻ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ മാത്രമേ സാധിക്കൂ. കെ.എസ്.എഫ്.ഇ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാൽ നേട്ടം ഉറപ്പാണ്. സാധാരണക്കാരും സാമ്പത്തിക ശേഷിയുള്ളവരും ബിസിനസ് നിക്ഷേപകരുമെല്ലാം കണ്ണുമടച്ച് നിക്ഷേപിക്കുന്ന ഒരേയൊരു നിക്ഷേപ മാർഗമാണ് കെ.എസ്.എഫ്.ഇ ചിട്ടികൾ.
കെ.എസ്.എഫ്.ഇയിൽ നിരവധി ചിട്ടി ഓപ്ഷനുകളുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി ചിട്ടിയിൽ ചേരുന്നവർക്ക് ആവശ്യത്തിന് അനുസരിച്ച് ചിട്ടി വിളിച്ചെടുക്കാം. എന്നാൽ നിക്ഷേപം മുന്നോട്ട് പോകുമ്പോൾ ചില സാമ്പത്തിക സാഹചര്യങ്ങൾ മാസത്തവണകൾ മുടങ്ങാൻ കാരണമായേക്കാം. ഇത്തരത്തിൽ ഒന്നിലധികം മാസങ്ങൾ തവണകൾ മുടങ്ങിയാൽ അത് മുടക്കച്ചിട്ടികളാവും. നിങ്ങൾക്കറിയാമോ ചിട്ടി മുടങ്ങിയാലും ലേലത്തിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ ചിട്ടിത്തുക തുക കിട്ടും. എങ്ങനെ?
എങ്ങനെ മുടക്ക ചിട്ടി പ്രയോജനപ്പെടുത്താം...?
നിങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വലിയ തുക വേണമെങ്കിൽ തൊട്ടടുത്ത കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കുക. അവിടെ നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ചുള്ള ചിട്ടി തിരഞ്ഞെടുത്ത് അതിലെ മുടക്കച്ചിട്ടി ഏതെന്ന് തിരിച്ചറിയുക. ആ മുടക്കച്ചിട്ടിയിൽ ചേരുമ്പോൾ അതുവരെയുള്ള മാസത്തെ തുക മുഴുവനായും നിങ്ങൾ അടക്കേണ്ടി വരും. ഉദാഹരണത്തിന് 2 ലക്ഷം രൂപയാണ് ഇതുവരെയുള്ള മൊത്തം തിരിച്ചടവ് തുകയെങ്കിൽ മുടക്കച്ചിട്ടി ഏറ്റെടുക്കുന്ന വ്യക്തി ഈ 2 ലക്ഷം അടക്കേണ്ടി വരും.
എപ്പോൾ ചിട്ടി വിളിക്കാം?
മുടക്ക ചിട്ടിയിൽ ചേർന്നാൽ ഉടൻ തന്നെ ചിട്ടി ലേലം വിളിക്കണം. മുടക്ക ചിട്ടി എടുക്കുമ്പോൾ ലേലം വിളി നടക്കുന്ന ദിവസത്തിനു ഒരു ആഴ്ച്ച മുൻപ് തന്നെ മുടക്ക ചിട്ടിയിലെ ഇതുവരെയുള്ള തുക അടച്ച് ചിട്ടിയിൽ ചേരണം. മുടക്കച്ചിട്ടിയുമായി ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാവാൻ ഏകദേശം ഒരാഴ്ച സമയം എടുക്കും. ശേഷം ലേലത്തിൽ പങ്കെടുക്കാം. അന്ന് തന്നെ നിങ്ങൾക്ക് ചിട്ടി വിളിച്ചെടുക്കാം.

അഡ്വാൻസ് പേയ്മെന്റ്
ഈ പണം ലഭിക്കണമെങ്കിൽ നിങ്ങൾ ജാമ്യം നൽകേണ്ടി വരും. എത്ര രൂപ കിട്ടും എന്ന് നേരത്തെ മനസിലാക്കി വെച്ചതിനു ശേഷം ആ ജാമ്യം ഉറപ്പാക്കി വെക്കുക. അതിനു ശേഷം മാത്രം ലേലത്തിൽ പങ്കെടുക്കൂ. ഈ ജാമ്യം നൽകിയാൽ വെറും 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഈ പണം ലഭിക്കും. സാധാരണയായി ഈ മാസം ചിട്ടി വിളിച്ചെടുത്താൽ അടുത്ത മാസമാണ് പണം ലഭിക്കുക.
എന്നാൽ ചിട്ടി വിളിച്ച ദിവസം തന്നെ പണം പിൻവലിക്കുന്നതിനെ ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റ് എന്ന് പറയും. ഇതുപോലെ പണം വേണമെങ്കിൽ ഇതിന് നിശ്ചിത പലിശയും ഈടാക്കും. അതായത് അത്യാവശ്യമായി പണം ആവശ്യമുള്ളവർക്ക് ഈ രീതിയിൽ പണം എടുക്കാം.
മുടക്ക ചിട്ടി തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.....
1. കഴിഞ്ഞ മാസം ഈ ചിട്ടി എത്ര രൂപ കിഴിവിലാണ് ലേലം വിളിച്ചതെന്ന് ആദ്യം അറിയണം.
2. തിരഞ്ഞെടുത്ത മുടക്ക ചിട്ടിയിൽ എത്ര രൂപ ഡിവിഡന്റ് കിട്ടാൻ സാധ്യതയുണ്ടെന്ന് നോക്കുക.
ചിട്ടി ആരംഭിച്ചാൽ ലേലത്തിലൂടെ പണം വിളിച്ചെടുക്കാൻ നിരവധി ആവശ്യക്കാർ ഉണ്ടായിരിക്കും. മുടക്കച്ചിട്ടികൾ ഏറ്റെടുക്കുമ്പോൾ ആവശ്യക്കാരെല്ലാം ചിട്ടി വിളിച്ചെടുത്തു എന്ന് ഉറപ്പ് വരുത്തുക. അതായത് കുറഞ്ഞ ഡിവിഡന്റിൽ ചിട്ടി വിളിക്കുന്ന ഘട്ടത്തിൽ മാത്രം മുടക്കച്ചിട്ടികൾ ഏറ്റെടുക്കാൻ ശ്രമിക്കുക. ഇതിലൂടെ കുറഞ്ഞ മേൽബാധ്യത മാത്രമേ നൽകേണ്ടി വരൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications