സാമ്പത്തികമായി ഉയരാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി സമ്പാദ്യ മാർഗങ്ങളുണ്ട്. എന്നാൽ കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലാഭത്തിനൊപ്പം സാമ്പത്തിക നേട്ടവും ഒരുപോലെ ഉറപ്പാക്കാം. ചിട്ടിയിൽ ചേർന്ന് രണ്ടാമത്തെ മാസം മുതൽ ഡിവിഡൻ്റ് ലഭിച്ചു തുടങ്ങും. ഇത് 30% വരെ കിഴിവിലാണ് ലഭിക്കുന്നത്. ഒരു ചിട്ടിയിൽ 100 പേർ ഉണ്ടെങ്കിൽ 99 പേർക്കും ഒരുപോലെ ഈ ഡിവിഡൻ്റ് ആനുകൂല്യം ലഭിക്കും എന്നതാണ് അതിൻ്റെ പ്രത്യേകത. ബാക്കിയുള്ള 1 വ്യക്തിക്കായിരിക്കും ചിട്ടി ലഭിക്കുന്നത്.
സാധാരണക്കാരനെ പോലെ ബിസിനസുകാർക്കും ചെറുകിട സംരംഭകർക്കും കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ഉയരാം. ഇത്തരത്തിലുള്ള ഭാവി ലക്ഷ്യങ്ങൾ ഉള്ളവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാനും കെ.എസ്.എഫ്.ഇ ഉചിതമായ ഓപ്ഷനാണ്. ദീർഘകാലത്ത് മാത്രമല്ല, ആവശ്യമെങ്കിൽ നിങ്ങൾക്ക് വെറും 24 മണിക്കൂറിനുള്ളിൽ ചിട്ടി വിളിച്ച് പണം സ്വന്തമാക്കാനും സാധിക്കും. കെ.എസ്.എഫ്.ഇയുടെ മുടക്കച്ചിട്ടിയിലൂടെ നിങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ പണം ലഭിക്കും.
എന്താണ് മുടക്കച്ചിട്ടി?
കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്ന് കുറച്ച് മാസങ്ങൾ കൃത്യമായി തിരിച്ചടവുകൾ നടത്തിയ ശേഷം പെട്ടെന്ന് തവണകൾ മുടങ്ങാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ മാസത്തവണകൾ മുടങ്ങിയാൽ അത് മുടക്കച്ചിട്ടികളാവും. ഈ ചിട്ടികൾ പിന്നീട് മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കും. അതായത് ചിട്ടി മുടങ്ങുന്നതു വരെ ആ വ്യക്തി കെ.എസ്.എഫ്.ഇയിൽ അടച്ച പ്രതിമാസ തുക മുഴുവനും പുതിയ വ്യക്തി അടക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പുതിയ വ്യക്തി ആ മുടക്കച്ചിട്ടിയുടെ ഉടമയാവുകയുള്ളൂ.

24 മണിക്കൂറിൽ പണം എങ്ങനെ ലഭിക്കും?
സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വ്യക്തിയാണോ നിങ്ങൾ? ഒരു വായ്പ എടുത്ത് അത് പൂർത്തീകരിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ? എങ്കിൽ കെ.എസ്.എഫ്.ഇ ചിട്ടികളാണ് ഏറ്റവും മികച്ച സ്കീം. മുടക്കച്ചിട്ടികൾ എല്ലാ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലും ഉണ്ടാവണമെന്നില്ല. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള തുക ഏതാണോ അതിന് അനുസരിച്ചുള്ള മുടക്കച്ചിട്ടി ആദ്യം കണ്ടെത്തുക. അതിനു ശേഷം കെ.എസ്.എഫ്.ഇയിൽ അടക്കേണ്ട തുകയെ കുറിച്ചും മനസിലാക്കുക. നിങ്ങൾക്ക് സാധ്യമെങ്കിൽ ആ മുടക്കച്ചിട്ടി സ്വന്തമാക്കാം.
ലേലത്തിൻ്റെ ദിവസത്തെ കുറിച്ച് മനസിലാക്കിയ ശേഷം ഈ ചിട്ടിയിൽ ചേരാം. ലേലം നടക്കുന്നതിൻ്റെ ഒരാഴ്ച മുന്നേ തന്നെ മുടക്ക ചിട്ടിയിലെ ഇതുവരെയുള്ള തുക അടച്ച് ചിട്ടിയിൽ ചേരണം. നിലവിലെ നിയമം അനുസരിച്ച് മുടക്കച്ചിട്ടിക്ക് ചില നടപടിക്രമങ്ങളുണ്ട്. അത് പൂർത്തിയാവാൻ ഏകദേശം ഒരാഴ്ച സമയമെടുക്കും. അതായത് നിങ്ങൾ ചിട്ടിയിൽ ചേരുന്ന സമയത്തെ ലേലത്തിൽ പങ്കെടുത്ത് പണം സ്വന്തമാക്കണം.
ഈ പണം പിൻവലിക്കാൻ വേണ്ടി തീർച്ചയായും തതുല്യമായ ജാമ്യം നൽകേണ്ടി വരും. ലേലത്തുക എത്രയായിരിക്കും എന്ന് നേരത്തെ മനസിലാക്കിയാൽ ലേലത്തിനു മുന്നേ തന്നെ ജാമ്യം റെഡിയാക്കി വെക്കാം. ഈ ജാമ്യം നൽകിയാൽ വെറും 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് പണം ലഭിക്കും.
പണം ഉടൻ എങ്ങനെ ലഭിക്കും...?
ഒരു മാസം ചിട്ടി വിളിച്ചാൽ തൊട്ടടുത്ത മാസമാണ് അതിൻ്റെ തുക ലഭിക്കുന്നത്. എന്നാൽ ഇവിടെ ആവശ്യമെങ്കിൽ ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ ചിട്ടി വിളിച്ച ദിവസം തന്നെ പണം പിൻവലിക്കാം. എന്നാൽ ഇതിന് നിശ്ചിത പലിശയും ഈടാക്കും. നിങ്ങൾക്ക് പണത്തിന് ഉടൻ ആവശ്യമെങ്കിൽ മാത്രം ഈ ഓപ്ഷൻ സ്വീകരിക്കുക.
മുടക്കച്ചിട്ടിയിൽ ചേരുന്നതിനു മുന്നേ കഴിഞ്ഞ മാസം ഈ ചിട്ടി എത്ര രൂപ കിഴിവിലാണ് ലേലം വിളിച്ചതെന്ന് നേരത്തെ മനസിലാക്കി വെക്കുന്നത് നല്ലതാണ്. മാത്രമല്ല തിരഞ്ഞെടുത്ത മുടക്ക ചിട്ടിയിൽ എത്ര രൂപ ഡിവിഡന്റ് കിട്ടാൻ സാധ്യതയുണ്ടെന്നും പഠിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications