കെഎസ്എഫ്ഇ ചിട്ടി ഒരു മികച്ച നിക്ഷേപ മാർഗമാണ്. പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്കും, ചില പ്രത്യേക സാമ്പത്തിക ലക്ഷ്യമുള്ളവർക്കും ഇത്തരം ചിട്ടികൾ വലിയ നേട്ടം നൽകുന്നു. അപ്രതീക്ഷിത സാമ്പത്തിക ആവശ്യമില്ലാത്തവർക്ക് പെട്ടെന്ന് തന്നെ പണം ഉറപ്പാക്കാൻ ചിട്ടികൾ സഹായിക്കും. വായ്പ എടുക്കുമ്പോൾ അമിതമായ പലിശ നിരക്ക് അടക്കേണ്ടി വരുന്നു എന്നതാണ് ചിട്ടികളെ ജനകീയമാക്കുന്നത്.
പലരും വായ്പകൾ എടുത്ത് കട ബാധ്യത വർദ്ധിക്കുമ്പോൾ അവ ക്ലോസ് ചെയ്യാൻ വേണ്ടിയാണ് ചിട്ടികളിൽ ചേരുന്നത്. എന്നാൽ ചിട്ടി ആരംഭിക്കുമ്പോൾ ചേരാൻ സാധിച്ചില്ലെങ്കിൽ ചിട്ടി തുടങ്ങിയ ശേഷവും അതിൻ്റെ ഭാഗമാവാൻ സാധിക്കും. അത്തരം ചിട്ടികളാണ് മുടക്കച്ചിട്ടികൾ. ചിട്ടി തുടങ്ങിയ ശേഷം ആരെങ്കിലും ചിട്ടി അവസാനിപ്പിച്ചാൽ ആ സ്ഥാനത്തേക്ക് മറ്റൊരാൾക്ക് വരാനാവും. ഈ ഓപ്ഷനാണ് കെഎസ്എഫ്ഇ മുടക്കച്ചിട്ടി. അതായത് മുടക്കച്ചിട്ടിയിൽ ചേർന്നാൽ ഒരാഴ്ച കൊണ്ട് ചിട്ടിത്തുക ലഭിക്കും. വിശദമായി അറിയാം....
എന്താണ് മുടക്കച്ചിട്ടി?
കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്ന് കുറച്ച് മാസങ്ങൾ കൃത്യമായി തിരിച്ചടച്ച ശേഷം തവണകൾ മുടങ്ങിയാൽ, ഈ ചിട്ടികൾ പിന്നീട് മറ്റൊരാൾക്ക് ഏറ്റെടുക്കാൻ സാധിക്കും. ഇത്തരത്തിൽ മാസത്തവണകൾ മുടങ്ങിയാൽ അത് മുടക്കച്ചിട്ടിയാവുന്നു. ചിട്ടി മുടങ്ങുന്നതു വരെ ആ വ്യക്തി കെ.എസ്.എഫ്.ഇയിൽ അടച്ച പ്രതിമാസ തുക മുഴുവനും മുടക്കച്ചിട്ടി ഏറ്റെടുക്കുന്ന പുതിയ വ്യക്തി അടച്ചാൽ മാത്രമേ ചിട്ടിയിൽ പ്രവേശനം ലഭിക്കുകയുള്ളൂ.
ഇത്തരത്തിൽ ചിട്ടിയിൽ ചേരുമ്പോൾ നിങ്ങളുടെ വായ്പ ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് മനസിലാക്കുക. എത്ര രൂപയാണോ വായ്പ ക്ലോസ് ചെയ്യാൻ ആവശ്യമുള്ളത് ആ തുകയുള്ള മുടക്കച്ചിട്ടി തന്നെ തിരഞ്ഞെടുക്കണം. നിങ്ങൾ അത്യാവശ്യക്കാർ ആയതിനാൽ ലേലത്തിയ്യതി മനസ്സിലാക്കിയ ശേഷം അതിനനുസരിച്ച് ചിട്ടിയിൽ ചേരാം.

ഒരാഴ്ച കൊണ്ട് ചിട്ടിപ്പണം കിട്ടും...
മുടക്കച്ചിട്ടികൾ എല്ലാ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലും ഉണ്ടാവണമെന്നില്ല നിർബന്ധമില്ല. മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക ആവശ്യം പൂർത്തിയാക്കുന്ന മുടക്കച്ചിട്ടി ഏത് ബ്രാഞ്ചിലാണുള്ളതെന്ന് കണ്ടെത്തിയ ശേഷം അവ ഏറ്റെടുക്കുക. ശേഷം മുടക്കച്ചിട്ടിയിൽ അടക്കേണ്ട തുക എത്രയെന്ന് തിരിച്ചറിഞ്ഞ് ആ തുക വേഗം തന്നെ കണ്ടെത്തുക. ലേലത്തിൻ്റെ ഒരാഴ്ചക്കു മുന്നേ തന്നെ ഈ തുകയുമായി കെഎസ്എഫ്ഇ ബ്രാഞ്ചിൽ എത്തി പണം അടച്ച് ചിട്ടിയിൽ ചേരുക.
മുടക്കച്ചിട്ടിക്ക് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്, അത് ഏകദേശം ഒരാഴ്ചയോളം സമയമെടുക്കും. ഇനി ചിട്ടിയിൽ ചേർന്നാൽ പരമാവധി ആ മാസത്തെ ലേലത്തിൽ തന്നെ ചിട്ടി വിളിച്ചെടുക്കാൻ ശ്രദ്ധിക്കുക. പണം കരുതുന്നതു പോലെ ജാമ്യവും കണക്കാക്കണം. അതായത് എത്ര രൂപയാണ് ചിട്ടിത്തുകയായി ലഭിക്കുന്നത് എന്ന ധാരണയുണ്ടാക്കിയ ശേഷം അതിനുള്ള ജാമ്യം കരുതിയാൽ ചിട്ടിപ്പണം ലഭിച്ചാൽ ഉടൻ തന്നെ ജാമ്യം നൽകി പണം പിൻവലിക്കാം.
പണം ഉടൻ ലഭിക്കുന്നത് എങ്ങനെ?
ചിട്ടി ലേലം കിട്ടിയാലും അടുത്ത മാസമായിരിക്കും ഈ പണം പിൻവലിക്കാൻ സാധിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ ചിട്ടി പ്രൈസ് മണി അഡ്വാൻസ് പേയ്മെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ ചിട്ടി വിളിച്ച ദിവസം തന്നെ പണം പിൻവലിക്കാം. ഇവിടെ വായ്പ ക്ലോസ് ചെയ്യാൻ വേണ്ടി മുടക്കച്ചിട്ടിയിൽ ചേർന്നെങ്കിൽ ഈ ഓപ്ഷൻ തീർച്ചയായും ഉപകാരപ്രദമാവും. പക്ഷേ പിൻവലിക്കുന്ന തുകയിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കാൻ സാധ്യതയുണ്ട്.
മുടക്കച്ചിട്ടിയിൽ ചേരുന്നതിനു മുന്നേ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ മാസം ഈ ചിട്ടി എത്ര രൂപ കിഴിവിലാണ് ലേലം വിളിച്ചതെന്നാണ്. മാത്രമല്ല ഈ മാസം എത്ര രൂപ കിഴിവിൽ ചിട്ടി ലഭിക്കുമെന്ന് അറിഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്ന പണം ഉറപ്പാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications