കെ.എസ്.എഫ്.ഇ ചിട്ടികൾ എല്ലാ സാമ്പത്തിക ശേഷിയുള്ളവർക്കും ഉപകാരപ്രദമായ നിക്ഷേപ പദ്ധതിയാണ്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം വേണ്ടവർക്കും, ഭാവിയിലേക്ക് വലിയ തുക ആഗ്രഹിക്കുന്നവർക്കും കെ.എസ്.എഫ്.ഇ ഉചിതമായ മാർഗമാണ്. കെ.എസ്.എഫ്.ഇയിൽ റഗുലർ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും ഉണ്ട്. ഒന്നിലധികം ഡിവിഷനുകളുള്ള ചിട്ടികളാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ.
നിങ്ങൾ റഗുലർ ചിട്ടികളിൽ ചേരുന്നതും മൾട്ടി ഡിവിഷനിൽ ചേരുന്നതും രണ്ട് നേട്ടങ്ങൾ സമ്മാനിക്കും. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് റഗുലർ ചിട്ടികളാവും മികച്ച തീരുമാനം. മൾട്ടി ഡിവിഷനിൽ സാധാരണയായി 4 ഡിവിഷനുകളാണ് ഉണ്ടായിരിക്കുക. ഒരു ഡിവിഷനിൽ 100 പേർ ഉണ്ടെങ്കിൽ മൊത്തം 400 പേരുണ്ടാവും മൾട്ടി ഡിവിഷനിൽ. ഒന്നിലധികം ഡിവിഷനുകളെ ഒറ്റ ചിട്ടിയായി നടത്തുന്നതിനാലാണ് അതിനെ മൾട്ടി ഡിവിഷൻ ചിട്ടി എന്ന് വിളിക്കുന്നത്. റഗുലർ ചിട്ടികളിൽ 100 പേരായിരിക്കും.
10 ലക്ഷത്തിന്റെ ചിട്ടിയിൽ 9.50 ലക്ഷം ഉറപ്പാണ്...
100 മാസത്തേക്ക് 10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്നാൽ പ്രതിമാസം 10,000 രൂപ അടക്കേണ്ടി വരും. നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ഭാഗ്യം വീണാൽ 5% കമ്മീഷൻ കിഴിച്ചാൽ ബാക്കി തുക മുഴുവനും ലഭിക്കും. 10 ലക്ഷത്തിന്റെ 5% കിഴിച്ചാൽ 9.50 ലക്ഷം രൂപ ലഭിക്കുന്നു. ഓരോ മാസവും ഒരു വ്യക്തിയ്ക്ക് നറുക്കെടുപ്പിലൂടെ പണം ലഭിക്കും. ഒപ്പം മൂന്ന് പേർക്ക് ലേലത്തിലൂടെയും പണം വിളിച്ചെടുക്കാം. ഓരോ മാസവും ഒരു വ്യക്തിയ്ക്ക് നറുക്ക് കിട്ടിയാൽ 100 മാസം കൊണ്ട് 100 പേർക്കാണ് നറുക്കെടുപ്പിലൂടെ 9.50 ലക്ഷം കിട്ടുന്നത്.
ലേലം വിളിക്കുന്നവർക്ക് പരമാവധി 35% വരെ കിഴിവിൽ വിളിക്കാവുന്നതാണ്. ഇങ്ങനെ വിളിക്കുന്നവർക്ക് 6.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. സാധാരണയായി പണത്തിന് അത്യാവശ്യമുള്ളവരായിരിക്കും ആദ്യ മാസങ്ങളിൽ ചിട്ടി വിളിച്ചെടുക്കുന്നത്.

എത്ര രൂപ തവണകൾ അടക്കണം?
ആദ്യ മാസം നിങ്ങൾ 10,000 രൂപ അടക്കണം. അടുത്ത മാസം മുതൽ 35% കിഴിവിൽ ലേലം വിളിച്ചാൽ ഏകദേശം 7750 രൂപയാണ് പിന്നീട് പ്രതിമാസം അടക്കേണ്ടി വരുന്നത്. ഇത് ഏകദേശം ആദ്യത്തെ 30 മാസം വരെ ഈ കിഴിവിൽ ലേലം പോവും. എന്നാൽ അതിനു ശേഷം ഡിവിഡന്റ് കുറയുന്നതിന് അനുസരിച്ച് പ്രതിമാസ തവണ 10,000 വരെ കൂടാൻ സാധ്യതയുണ്ട്.
മുഴുവൻ തുകയും ചിട്ടി കിട്ടിയാൽ നേട്ടമെന്ത്?
ആദ്യ മാസം തന്നെ നറുക്കെടുപ്പിലൂടെ ചിട്ടി കിട്ടിയാൽ ലാഭം എന്താണ്? 10 ലക്ഷത്തിന്റെ ചിട്ടിയിൽ 9.50 ലക്ഷം രൂപയാണ് നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. ഈ തുക അതേ മാസം തന്നെ കെ.എസ്.എഫ്.ഇയിൽ എഫ്.ഡി ഇട്ടാൽ നിലവിലെ നിരക്ക് അനുസരിച്ച് 7.10% പലിശ ഉറപ്പാണ്. ഈ പലിശ പ്രകാരം നിങ്ങൾക്ക് പ്രതിവർഷം 67450 രൂപ പലിശ കിട്ടും. ഓരോ മാസവും ലഭിക്കുന്നത് 5620 രൂപ പലിശയാണ്.
ഈ പലിശ പ്രതിമാസ തിരിച്ചടവ് തുകയിലേക്ക് കൊടുത്താൽ നിങ്ങൾ എത്ര രൂപ അടക്കേണ്ടി വരും?
10,000 രൂപയിൽ നിന്ന് പ്രതിമാസ പലിശ 5620 രൂപ കുറച്ചാൽ 4380 രൂപ നിങ്ങൾക്ക് ചിട്ടിയിലേക്ക് അടക്കാം. ഇതിൽ 35% ഡിവിഡന്റ് കുറച്ചാൽ 2250 രൂപ വീണ്ടും കുറയും. അതായത് 4380ൽ നിന്ന് 2250 രൂപ കുറഞ്ഞാൽ 2130 രൂപയാവും പ്രതിമാസം നിങ്ങൾക്ക് വരുന്ന തിരിച്ചടവ് തുക. ഇത് എല്ലാ മാസവും ഒരുപോലെ ആവില്ല. ഡിവിഡന്റ് മാറുന്നതനുസരിച്ച് ഈ തുകയിൽ വ്യത്യാസം വരാം.
ഈ കണക്കിൽ തവണകൾ അടച്ചാൽ 100 മാസം കൊണ്ട് ഏകദേശം 3.50 ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് തിരിച്ചടവ് വരുന്നത്. അതായത് 6 ലക്ഷം വരെ നിങ്ങൾക്ക് ലാഭം കിട്ടുന്നു.
ശ്രദ്ധിക്കുക: ഈ തുകയെല്ലാം ഏകദേശ കണക്കുകളാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
