കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് അഥവാ കെ.എസ്.എഫ്.ഇ എന്ന ധനകാര്യ സ്ഥാപനത്തിൽ ചിട്ടി നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് ഉയർന്ന നേട്ടം കൈവരിക്കാനാവും. നിരവധി ചിട്ടി ഓപ്ഷനുകളാണ് കെ.എസ്.എഫ്.ഇയിലുള്ളത്. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് വിവിധ ചിട്ടികളിൽ ചേരുന്നതാണ് നല്ലത്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ ഇല്ലാത്തവർക്ക് ധൈര്യമായി നിക്ഷേപിക്കാവുന്ന ഒരു ഓപ്ഷൻ കൂടെയാണ് കെ.എസ്.എഫ്.ഇ എന്നു പറയാം.
കെ.എസ്.എഫ്.ഇയിൽ പ്രധാനമായും റെഗുലർ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളുമുണ്ട്. ഒരു വമ്പൻ തുക ഒറ്റയടിക്ക് നേടാൻ ആഗ്രഹിക്കുന്നവർക്ക് മൾട്ടി ഡിവിഷൻ ചിട്ടികളാണ് നല്ലത്. സാധാരണ ചിട്ടികളേക്കാൾ കൂടുതൽ ജനപ്രിയമാണ് മൾട്ടി ഡിവിഷൻ. കാരണം ഓരോ മാസവും 1 നറുക്കെടുപ്പും 3 ലേലവും നടക്കുന്നുണ്ട്. അതായത് എല്ലാ മാസവും ഒരു വ്യക്തിയ്ക്ക് ഫോർമാൻ കമ്മീഷൻ ഒഴികേ മുഴുവൻ തുകയും നൽകുന്നു.
സാധാരണയായി 100 മാസമാണ് ഓരോ മൾട്ടി ഡിവിഷൻ ചിട്ടികളുടേയും കാലാവധി വരുന്നത്. ഈ സമയത്ത് തുടക്കത്തിൽ 35% വരെയാണ് ഡിവിഡന്റ് വരുന്നത്. മൾട്ടി ഡിവിഷന ചിട്ടികളിലൂടെ നിരവധി നേട്ടങ്ങൾ ഉറപ്പാക്കാം. മാത്രമല്ല നിങ്ങൾക്ക് ഈ ചിട്ടിയിലൂടെ 5300 രൂപ വെറുതേ കിട്ടും. എങ്ങനെയാണ് ഇത് സാധിക്കുന്നത്. ?
5300 രൂപ എങ്ങനെ വെറുതെ കിട്ടും? ആദ്യം ചിട്ടിയെ കുറിച്ച് പരിശോധിക്കാം....
നിങ്ങൾ പ്രതിമാസം 10,000 രൂപ വരുന്ന 100 മാസത്തേ കാലാവധിയുള്ള 10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചേർന്നാൽ 5300 രൂപ വെറുതെ കിട്ടും. അതായത് ചിട്ടി ആരംഭിച്ച് ആദ്യ നറുക്കെടുപ്പിൽ തന്നെ നിങ്ങൾക്ക് ചിട്ടി ലഭിച്ചാൽ 5% ഫോർമാൻ കമ്മീഷനും ജി.എസ്.ടിയും ഒഴിവാക്കിയാൽ 9,40,764 രൂപ ലഭിക്കും. വലിയ സാമ്പത്തിക ആവശ്യമില്ലെങ്കിൽ ഈ തുക മൊത്തമായും നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ തന്നെ എഫ്.ഡി നിക്ഷേപം നടത്താം.

നിങ്ങളുടെ ചിട്ടിത്തുക കെ.എസ്.എഫ്.ഇയുടെ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ 7.10% നിരക്കിലാണ് പലിശ നൽകുന്നത്. ഇവിടെ 9,40,764 രൂപ നിക്ഷേപിച്ച് ഒരു വർഷത്തെ പലിശ കണക്കാക്കിയാൽ നിങ്ങൾക്ക് ഏകദേശം 66,794 രൂപ വരും. ഇത് പ്രതിമാസ കണക്കിൽ നോക്കിയാൽ ഏകദേശം 5,566 രൂപയാവുന്നു.
ഈ പലിശയിൽ നിന്നും നികുതി ഈടാക്കുന്നതാണ്. എങ്കിൽ ഏകദേശ കണക്ക് പ്രകാരം നിങ്ങൾക്ക് പ്രതിമാസം 5000 രൂപ ലഭിക്കും. തുടർന്ന് 98 മാസത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്ന എഫ്.ഡി പലിശ 4,90,000 ലക്ഷം രൂപയാവും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 14,30,764 ലക്ഷം രൂപയാവുന്നു.
പ്രതിമാസ തവണകൾ എത്രയാവും?
ആദ്യത്തെ മാസം നിങ്ങൾ 10,000 രൂപ അടക്കേണ്ടി വരും. രണ്ടാം മാസം മുതൽ 35% ഡിവിഡന്റ് കണക്കാക്കിയാൽ ഏകദേശം 7750 രൂപ അടക്കേണ്ടി വരും. ഇത് 30 മാസം വരെ അടച്ചാൽ 2,32,500 രൂപയാവും. പിന്നീട് ഏകദേശം 8500 രൂപ ഡിവിഡന്റ് വന്നാൽ 10 മാസം കൊണ്ട് 85000 രൂപയാവുന്നു. ഇതുപോലെ 100 മാസം കൊണ്ട് ഏകദേശം 9 ലക്ഷം വരെ നിങ്ങൾക്ക് തിരിച്ചടവ് നടത്തേണ്ടി വരും.
ഈ ചിട്ടിയിലെ ലാഭം...
പലിശയും മുതലും ചേർത്ത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 14,30,764 രൂപയാണ് ലഭിക്കുന്നത്. ഈ ചിട്ടിയിലേക്ക് നിങ്ങൾ പ്രതിമാസ തവണകളായി മൊത്തം 9 ലക്ഷമാണ് നിക്ഷേപിച്ചതെങ്കിൽ ചിട്ടിയിൽ നിന്നുള്ള മൊത്തം ലാഭം 5,30,764 രൂപയാണ്. ഈ തുക ചിട്ടിയിലൂടെ വെറുതേ കിട്ടിയതാണ്. എങ്കിൽ പ്രതിമാസം ഏകദേശം 5,300 രൂപയാണ് വെറുതേ കിട്ടുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications