സാമ്പത്തിക സുരക്ഷയും ഉയർന്ന വരുമാനവും ഉറപ്പാക്കാൻ കെ.എസ്.എഫ്.ഇ ഒരു മികച്ച മാർഗമാണ്. ബാങ്കുകളേക്കാൾ മികച്ച വരുമാനം നേടാനും സാധിക്കുന്നു. കെ.എസ്.എഫ്.ഇ നിരവധി നിക്ഷേപ പദ്ധതികളും വായ്പാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ എടുത്തു പറയേണ്ടത് കെ.എസ്.എഫ്.ഇ നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളാണ്. പല ബാങ്കുകളും നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് കെ.എസ്.എഫ്.ഇ എഫ്.ഡികൾക്ക് നൽകുന്നത്.
വന്ദനം, നേട്ടം, നേട്ടം പ്ലസ് എന്നീ എഫ്.ഡികളാണ് കെ.എസ്.എഫ്.ഇ പ്രധാനമായും നൽകുന്നത്. ഇവയെല്ലാം മികച്ച സ്ഥിര നിക്ഷേപങ്ങളായി കണക്കാക്കാം. ആകർഷകമായ പലിശയോടെ ഉറപ്പുള്ള വരുമാനം നൽകുന്ന ഒരു എഫ്.ഡി സ്കീമാണ് നേട്ടം പ്ലസ്.
എന്താണ് നേട്ടം പ്ലസ് 2024?
ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപിക്കാൻ പ്ലാനുണ്ടോ? എങ്കിൽ അതിനു പറ്റിയ ഏറ്റവും മികച്ച കെ.എസ്.എഫ്.ഇ എഫ്.ഡി സ്കീമാണ് നേട്ടം പ്ലസ്. സുരക്ഷിത നേട്ടം ഉറപ്പാക്കിയാണ് നേട്ടം പ്ലസ് പ്രവർത്തിക്കുന്നത്. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 25,000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് യാതൊരു പരിധിയുമില്ല. എത്ര രൂപ വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിക്കാം. മറ്റു ബാങ്കുകളെ അപേക്ഷിച്ച് നോക്കിയാൽ ആകർഷകമായ പലിശ നിരക്കാണ് നേട്ടം പ്ലസ് ഉറപ്പ് നൽകുന്നത്.
നേട്ടം പ്ലസിന്റെ പലിശ നിരക്കും കാലാവധിയും....
ഈ എഫ്.ഡി സ്കീമിന്റെ നിക്ഷേപ കാലാവധി 444 ദിവസം വരെയാണ്. അതായത് ഏകദേശം ഒരു വർഷവും 2 മാസവും 19 ദിവസവും കണക്കാക്കാം. പലിശ നിരക്ക് പ്രതിവർഷം 8.5% വരും. ഈ നിക്ഷേപത്തിൽ നിങ്ങൾ 1 ലക്ഷം നിക്ഷേപിച്ചാൽ 444 ദിവസം കൊണ്ടാണ് അതിന്റെ കാലാവധി പൂർത്തിയാവുന്നത്. അങ്ങനെയെങ്കിൽ ഈ കാലയളവിലെ നിക്ഷേപത്തിന്റെ പലിശ മാത്രം 10,340 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 1,10,340 രൂപയാവും.

ഇതേ കാലാവധിയിലേക്ക് നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 20,679 രൂപ നേടാം. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 2,20,679 രൂപയാവും.
കാലാവധിക്കു മുന്നേ പിൻവലിക്കാം....
നേട്ടം പ്ലസിന്റെ കാലാവധിയായ 444 ദിവസത്തിനു മുന്നേ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപ തുക പിൻവലിക്കാം. എന്നാൽ 1 മാസം പൂർത്തിയാവുന്നതിനു മുന്നേ പിൻവലിച്ചാൽ ഒരു രൂപ പോലും ലാഭം കിട്ടില്ല. ഒരു മാസത്തിനു ശേഷവും 444 ദിവസത്തിനു മുന്നേയും പിൻവലിച്ചാൽ നേട്ടം പ്ലസ് വാഗ്ദാനം ചെയ്യുന്ന പലിശ ലഭിക്കില്ല. പകരം കെ.എസ്.എഫ്.ഇ യുടെ സുഗമ സേവിംഗ്സ് സ്കീമിലെ പലിശ ലഭിക്കും. സുഗമ കെ.എസ്.എഫ്.ഇയുടെ ഒരു സേവിംഗ്സ് അക്കൗണ്ട് സ്കീമാണ്. കുറഞ്ഞ പലിശയാണ് സുഗമ ഉറപ്പാക്കുന്നത്.
നികുതി ആനുകൂല്യങ്ങൾ....
കെ.എസ്.എഫ്.ഇയുടെ നേട്ടം പ്ലസ് എഫ്.ഡിയ്ക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. മാത്രമല്ല ഈ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന പലിശ നികുതി അടക്കേണ്ടി വരും.
ചിട്ടിയിൽ ഉള്ളവർക്കും നിക്ഷേപിക്കാം....
കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരുന്നവർക്ക് എഫ്.ഡിയിലും നിക്ഷേപിക്കാൻ സാധിക്കും. അതായത് ചിട്ടിയിൽ നറുക്കെടുപ്പിലൂടെയോ ലേലം വിളിക്കുമ്പോഴോ വലിയ തുക ലഭിച്ചാൽ അത് പിൻവലിക്കാതെ കെ.എസ്.എഫ്.ഇയുടെ എഫ്.ഡിയിൽ നിക്ഷേപിക്കാം. എഫ്.ഡി പലിശ ചിട്ടിയുടെ തിരിച്ചടവിലേക്കും കൊടുക്കാവുന്നതാണ്. വലിയ തുക പിൻവലിക്കാൻ സാധിക്കാതെ വരുമ്പോൾ ഈ മാർഗം പലരും ഉപയോഗിക്കാറുണ്ട്.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?



Click it and Unblock the Notifications