സ്ഥിര നിക്ഷേപങ്ങളിൽ ഒറ്റത്തവണ ഒരു വലിയ തുക നിക്ഷേപിച്ചാൽ ഒരു നിശ്ചിത കാലാവധി വരെ നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം നേടാം. നിങ്ങളുടെ നിക്ഷേപത്തിന് ആകർഷകമായ പലിശയും ലഭിക്കും. ഉയർന്ന പലിശ നൽകുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിര നിക്ഷേപം പോലെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന രണ്ട് പ്രധാന സ്കീമുകളാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയും കെ.എസ്.എഫ്.ഇയുടെ നേട്ടം സ്കീം എന്നിവ.
സ്ഥിര നിക്ഷേപങ്ങളിൽ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതു പോലെ ഈ രണ്ട് സ്കീമുകളിലും നിക്ഷേപിക്കാം. ഇവ രണ്ടും ഉയർന്ന റിട്ടേണും ഉറപ്പ് നൽകുന്നുണ്ട്. കെ.എസ്.എഫ്.ഇയും പോസ്റ്റ് ഓഫീസും നിക്ഷേപങ്ങൾക്ക് ഒരുപോലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നുണ്ട്. അതിനാൽ ഏത് സ്കീമിലും റിസ്ക് ഇല്ലാതെ നേട്ടം ലഭിക്കും. എന്നാൽ ഈ രണ്ട് നിക്ഷേപങ്ങളിൽ മികച്ചത് ഏതാണ്? മികച്ച നേട്ടം ആവശ്യമെങ്കിൽ നിങ്ങൾ ഇതിൽ ഏത് സ്കീം തിരഞ്ഞെടുക്കും? പരിശോധിക്കാം.
കെ.എസ്.എഫ്.ഇ നേട്ടം സ്കീം...
ഉയർന്ന ആദായം ലഭിക്കുന്ന കെ.എസ്.എഫ്.ഇയുടെ നിക്ഷേപ പദ്ധതിയാണ് നേട്ടം സ്കീം. 400 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപത്തിന് 8 ശതമാനം പലിശയാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്. നിങ്ങൾക്ക് എല്ലാ മാസവും ഉറപ്പുള്ള വരുമാനം ഈ സ്കീം ഉറപ്പാക്കുന്നു. ഇതൊരു കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിനാൻസ് സ്ഥാപനമാണ്. അതിനാൽ നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷയുണ്ട്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
പോസ്റ്റ് ഓഫീസ് സ്കീമുകളിൽ ജനപ്രിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. 5 വർഷത്തെ കാലാവധിയിലേക്കാണ് ഈ നിക്ഷേപം. നിങ്ങൾക്ക് സ്ഥിര നിക്ഷേപം പോലെ ഇവിടെ ഒറ്റത്തവണയായി നിക്ഷേപിക്കാം. 7.40% പലിശ നിരക്കാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ നിങ്ങൾക്ക് പ്രതിമാസം സ്ഥിരമായ വരുമാനം നേടാം. ഇത് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള നിക്ഷേപമായതിനാൽ സുരക്ഷ ഉറപ്പാണ്.

രണ്ട് സ്കീമുകൾക്കും നിരവധി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. അവ ഓരോന്നായി പരിശോധിക്കാം....
1. നിക്ഷേപ നിയന്ത്രണങ്ങൾ
കെ.എസ്.എഫ്.ഇ നേട്ടം സ്കീമിൽ മിനിമം 25,000 രൂപ നിക്ഷേപിക്കണം. പക്ഷേ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. എന്നാൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. സിംഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടുകൾക്ക് പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
എൻ.ആർ.ഐ നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ അനുമതിയില്ല. പക്ഷേ ഇവർക്ക് കെ.എസ്.എഫ്.ഇ നേട്ടം സ്കീമിൽ നിക്ഷേപിക്കാം.
പണം എപ്പോൾ പിൻവലിക്കാം?...
കെ.എസ്.എഫ്.ഇ നേട്ടം സ്കീമിന്റെ കാലാവധി 400 ദിവസമാണ്. കാലാവധി പൂർത്തിയാവുമ്പോൾ 8% പലിശ കണക്കാക്കിയാൽ വലിയ തുക റിട്ടേൺ ലഭിക്കും. കാലാവധിക്കു മുന്നേയും നിക്ഷേപം പിൻവലിക്കാം. നിക്ഷേപം തുടങ്ങി ഒരു മാസത്തിനു ശേഷം 400 ദിവസത്തിനു മുന്നേ പിൻവലിച്ചാൽ സുഗമ സേവിംഗ്സ് സ്കീമിന്റെ പലിശയാണ് നിങ്ങൾക്ക് ലഭിക്കുക.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. ആദ്യത്തെ ഒരു വർഷം പണം പിൻവലിക്കാൻ കഴിയില്ല. അത് ലോക്ക്-ഇൻ പിരീഡ് ആയിരിക്കും. 1-3 വർഷത്തിനിടയിൽ പണം പിൻവലിച്ചാൽ നിക്ഷേപ തുകയുടെ 2% പിഴ ഈടാക്കും. 3-5 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ 1% പിഴ ഈടാക്കും.
നികുതി ആനുകൂല്യങ്ങൾ....
കെ.എസ്.എഫ്.ഇ നേട്ടം സ്കീമിനും, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയ്ക്കും നികുതി ഇളവുകൾ ലഭിക്കുന്നില്ല. ഈ രണ്ട് സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടക്കേണ്ടി വരും.
ഇതിൽ ഏതാണ് ബെസ്റ്റ് സ്കീം?
ഉയർന്ന പലിശ നിരക്ക് നൽകുന്നത് കെ.എസ്.എഫ്.ഇ നേട്ടം സ്കീമാണ്. കാലാവധിയ്ക്ക് മുന്നേ പണം പിൻവലിക്കാൻ യാതൊരു നിയന്ത്രണങ്ങളും കെ.എസ്.എഫ്.ഇ ചുമത്തുന്നില്ല. പലിശ നഷ്ടമാവും എന്ന കാര്യം മാറ്റി നിർത്തിയാൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. മാത്രമല്ല നിങ്ങൾക്ക് 25,000 രൂപയ്ക്ക് മുകളിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
എന്നാൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നാൽ ലോക്-ഇൻ പിരീഡ് നൽകുന്നതിനാൽ നിങ്ങളുടെ നിക്ഷേപം അക്കൗണ്ടിൽ തന്നെ നിൽക്കും. ഇത് ഉയർന്ന പ്രതിമാസ വരുമാനം ലഭിക്കാൻ കാരണമാവും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications