കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ കോവിഡ് രോഗ ബാധിത കുടുംബങ്ങള്‍ക്കായി പ്രത്യേക സ്വര്‍ണ വായ്പാ പദ്ധതി നടപ്പിലാക്കും. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് അഥവാ കെഎസ്എഫ്ഇയ്ക്ക് നിലവില്‍ പ്രതിവര്‍ഷം 3,000 കോടിയോളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ കോവിഡ് രോഗ ബാധിത കുടുംബങ്ങള്‍ക്കായി പ്രത്യേക സ്വര്‍ണ വായ്പാ പദ്ധതി നടപ്പിലാക്കും. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് അഥവാ കെഎസ്എഫ്ഇയ്ക്ക് നിലവില്‍ പ്രതിവര്‍ഷം 3,000 കോടിയോളം സ്വര്‍ണ വായ്പാ ഇടപാടുകളുണ്ട്. കോവിഡ് ബാധിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ഇളവുകളുള്ള പുതിയ സ്വര്‍ണ വായ്പയ്ക്ക് അര്‍ഹത.

5.5 ശതമാനമായിരിക്കും പ്രതിവര്‍ഷ പലിശ. സാധാരണ സ്വര്‍ണ വായ്പയേക്കാള്‍ 2 ശതമാനം കുറവാണിത്. സ്വര്‍ണ വായ്പ ലഭിക്കുന്ന പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. സൗഖ്യ സ്വര്‍ണ പണയ വായ്പ എന്ന പുതിയ പദ്ധതിയാണ് കെ എസ് എഫ് ഇ നടപ്പിലാക്കുന്നത്. 2021 മാര്‍ച്ച് ഒന്നിന് ശേഷം കോവിഡ് സാധിച്ച കുടുംബങ്ങള്‍ക്ക് വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിനും ഈ വായ്പാ സഹായം ലഭ്യമാണ്. രോഗബാധിതന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേരുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.18 വയസ് കഴിഞ്ഞിരിക്കണം.
കോവിഡ് നിബന്ധനകള്‍ പാലിച്ച് ഉച്ചയ്ക്ക് 1 മണി വരെയാണ് കെഎസ്എഫ്ഇ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. 15 മിനിട്ടിനുള്ളില്‍ അപേക്ഷകന് വായ്പ അനുവദിച്ചു ലഭിക്കും. സ്വര്‍ണ വായ്പ അനുവദിച്ചു നല്‍കുന്നതിനും ചുരുങ്ങിയ നിബന്ധനകള്‍ മാത്രമേയുള്ളൂ. അപേക്ഷകന് സ്വര്‍ണം കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം ഒരു തിരിച്ചറിയല്‍ രേഖയും കുടുംബത്തിലെ വ്യക്തി കോവിഡ് രോഗ ബാധിതനായതിന്റെ തെളിവും ആവശ്യമാണ്.
ആകെ 625 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് കെഎസ്എഫ്ഇക്കുള്ളത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് സമാനമായ പദ്ധതി കെഎസ്എഫ്ഇ അവതരിപ്പിച്ചിരുന്നു. അന്ന് 3 ശതമാനം പലിശ നിരക്കില്‍ 1 ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിച്ചിരുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications