വ്യക്തിഗത വായ്പകൾ ഇപ്പോൾ കൂടുതൽ ജനപ്രിയമാണ്. നിങ്ങൾക്ക് വലിയ ഈടുകൾ നൽകാനില്ലെങ്കിൽ വ്യക്തിഗത വായ്പകൾ എടുക്കുന്നതാണ് ഏറ്റവും എളുപ്പം. പക്ഷേ എവിടെ അപേക്ഷിക്കും? പല ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പക്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. അത് സാധാരണക്കാർക്ക് പലപ്പോഴും വലിയ ആശങ്ക നിറയ്ക്കാറുണ്ട്. എന്നാൽ ബാങ്കുകളേക്കാൾ കുറഞ്ഞ പലിശ നിരക്കോടെ സുരക്ഷിതമായ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ.
അതെ, കെഎസ്എഫ്ഇ വെറും ചിട്ടികൾ മാത്രമല്ല നൽകുന്നത്. ഇവിടെ മികച്ച വ്യക്തിഗത വായ്പകളും ഉറപ്പാക്കുന്നുണ്ട്. കെഎസ്എഫ്ഇ കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. ഇത് സാധാരണക്കാർക്കു പോലും കെഎസ്എഫ്ഇയിലെ വിശ്വാസം വർദ്ധിപ്പിക്കുന്നു. കെഎസ്എഫ്ഇയുടെ വ്യക്തിഗത വായ്പ സത്യത്തിൽ ബാങ്ക് വായ്പകളേക്കാൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? കൂടുതൽ അറിയാം;
കെഎസ്എഫ്ഇ വ്യക്തിഗത വായ്പ
കുറഞ്ഞ പലിശ നിരക്കിൽ 30 ലക്ഷം വരെ ഒറ്റയടിക്ക് സ്വന്തമാക്കാൻ സാധിക്കുന്ന വ്യക്തിഗത വായ്പയാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളൊരു കെഎസ്എഫ്ഇ ഉപഭോക്താവാണെങ്കിൽ വേഗം തന്നെ ഈ സേവനം ഉറപ്പാക്കാം. നിലവിൽ ചിട്ടിയുണ്ടെങ്കിൽ അപ്രതീക്ഷിത സാമ്പത്തിക ആവശ്യം വന്നാൽ തീർച്ചയായും ഈ വ്യക്തിഗത വായ്പ ഉപകാരപ്രദമാലും.
ഈ വായ്പയുടെ കാലാവധി 72 മാസം വരെയാണ്. ഒരു വർഷമോ അതിൽ കൂടുതലോ കാലയളവിൽ കൃത്യമായി ചിട്ടിയിൽ തവണകൾ അടച്ചു കൊണ്ടിരിക്കുന്ന ഏതൊരു കെഎസ്എഫ്ഇ ഉപയോക്താവിനും ഈ വായ്‌പ എളുപ്പത്തിൽ ലഭിക്കും. ബാങ്ക് വായ്പകളേ അപേക്ഷിച്ച് വളരെ കുറഞ്ഞ നടപടിക്രമങ്ങളോടെ ഈ വ്യക്തിഗത വായ്പ ഉറപ്പാക്കാനും സാധിക്കും.

കെഎസ്എഫ്ഇ വ്യക്തിഗത വായ്പയുടെ പ്രത്യേകതകൾ
വളരെ ലളിതമായ ഡോക്യുമെൻ്റേഷനും കുറഞ്ഞ പ്രോസസിംഗ് ചാർജുമാണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങൾക്ക് കാലാവധിക്കു മുന്നേ വായ്പ ക്ലോസ് ചെയ്യാം. ഈ സൗകര്യത്തിന് അധിക ചാർജ് ഈടാക്കുന്നില്ല. മാത്രമല്ല വായ്പ ആരംഭിച്ച് ഒരു വർഷത്തിനു ശേഷം ടോപ്പ് അപ്പ് ചെയ്യാനും സാധിക്കുന്നു.
കെഎസ്എഫ്ഇ വ്യക്തിഗത വായ്പയുടെ പലിശ
നിലവിൽ ഈ വായ്പക്ക് 11.50% മുതല്‍ 11.90% പലിശ നിരക്കാണ് ഈടാക്കുന്നത്. ഇത് താരതമ്യേന വളരെ കുറഞ്ഞ പലിശ നിരക്കാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വ്യക്തിഗത വായ്പക്ക് 10.30% മുതൽ 15.30% വരെയാണ് പലിശ ഈടാക്കുന്നത്. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് 10.90% മുതൽ 24% വരെയാണ്.
ഈ പ്രമുഖ ബാങ്കുകളെയെല്ലാം അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകൾ കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കുന്നു. മാത്രമല്ല കാലാവധി പോലും കുറവാണ്. 72 മാസം എന്നാൽ 6 വർഷത്തേക്കാണ്. എന്നാൽ ബാങ്ക് വായ്പകൾ അതിലും ഉയർന്ന കാലാവധിയും തിരഞ്ഞെടുക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
