സാധാരണക്കാർ പൊതുവേ സാമ്പത്തിക ആവശ്യകതകൾ വന്നാൽ വിവിധ വായ്പകൾ എടുക്കും. വസ്തു, സ്വർണം തുടങ്ങിയ സെക്യൂരിറ്റികൾ വെച്ച് വായ്പകൾ എടുക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുപോലെയാണ് പേഴ്സണൽ ലോൺ. ഇതിൽ നിങ്ങളുടെ വരുമാന സർട്ടിഫിക്കേറ്റ് വേണം എന്ന് മാത്രം. ബാങ്കുകളിലൂടെയാണ് സാധാരണയായി എല്ലാവരും പേഴ്സണൽ ലോണുകൾ എടുക്കുന്നത്. എന്നാൽ കെ.എസ്.എഫ്.ഇ ആകർഷകമായ പലിശ നിരക്കോടെ പേഴ്സണൽ ലോണുകൾ നൽകുന്നുണ്ട്. ഇത് പലർക്കും അറിയില്ല.
കെ.എസ്.എഫ്.ഇ വായ്പകളിൽ പ്രധാനപ്പെട്ട ഒന്നാണ് പേഴ്സണൽ ലോൺ. സാധാരണയായി എടുക്കുന്ന പേഴ്സണൽ ലോണിൽ നിന്നും കെ.എസ്.എഫ്.ഇ വേറിട്ടു നിൽക്കുന്നു. ഇവിടെ പലിശയിലും, ജാമ്യ വ്യവസ്ഥകളിലും ഏറെ വ്യത്യാസമുണ്ട്. മാത്രമല്ല ചില പ്രത്യേക സാഹചര്യത്തിൽ 25 ലക്ഷം വരെ ലോൺ ലഭിച്ചേക്കാം. ബാങ്കുകളിൽ പേഴ്സണൽ ലോണിന് അപേക്ഷിച്ചാൽ ഇത്രയും കിട്ടുമോ? ഇല്ല. എന്നാൽ കെ.എസ്.എഫ്.ഇയിൽ എങ്ങനെ ഇത്രയും തുക വ്യക്തിഗത ആവശ്യത്തിനായി നൽകുന്നു.? വിശദമായി അറിയാം....
കെ.എസ്.എഫ്.ഇ പേഴ്സണൽ ലോൺ...
കെ.എസ്.എഫ്.ഇയിൽ നിന്നും പേഴ്സണൽ ലോണിന് അപേക്ഷിച്ചാൽ പരമാവധി 25 ലക്ഷം വരെ ലഭിച്ചേക്കാം. 25 ലക്ഷത്തിൻ്റെ പേഴ്സണൽ ലോൺ പാസാക്കേണ്ടത് ഹെഡോഫീസാണ്. എന്നാൽ ആദ്യം അപേക്ഷകൻ്റെ സാമ്പത്തിക നില, വരുമാനം, ഐ.ടി റിട്ടേൺ തുടങ്ങിയവ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ലോൺ പാസാക്കാനാവൂ.
7 ലക്ഷം വരെയുള്ള ലോണുകൾ ഓരോ ബ്രാഞ്ച് മാനേജർക്കും പാസാക്കാൻ അധികാരമുണ്ട്. എന്നാൽ എല്ലാവർക്കും ലോൺ ലഭിക്കില്ല. കാരണം, കെ.എസ്.എഫ്.ഇയിൽ ഒരു വർഷമെങ്കിലും ശരിയായ തിരിച്ചടവ് നടത്തുന്ന ഒരു കസ്റ്റമർക്കേ പേഴ്സണൽ ലോൺ നൽകുകയുള്ളൂ.

കാലാവധിയും പലിശയും അറിയാം...
കെ.എസ്.എഫ്.ഇയിൽ 25,000 രൂപയ്ക്ക് താഴെയുള്ള പേഴ്സണൽ ലോണുകൾക്ക് 3 വർഷം വരെയാണ് കാലാവധി വരുന്നത്. എന്നാൽ 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പേഴ്സണൽ ലോണുകൾക്കും 72 മാസം വരെ കാലാവധി ലഭിക്കുന്നു. ഇത് ഏകദേശം 6 വർഷം വരെയാണ്. പേഴ്സണൽ ലോണിന്റെ കാലാവധിയ്ക്ക് പ്രായപരിധി ഒരു പ്രശ്നമാണ്. കെ.എസ്.എഫ്.ഇയുടെ പേഴ്സണൽ ലോണിന് പരമാവധി 70 വയസ് ആവുന്നത് വരെയോ അല്ലെങ്കിൽ 6 വർഷം വരെ എന്ന പരിധിയുണ്ട്, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ ആയിരിക്കും തിരിച്ചടവ് സമയം.
ജാമ്യവും പലിശയും..
ഇവിടെ നിങ്ങൾ നൽകുന്ന ജാമ്യം അനുസരിച്ച് ഈ പലിശയിൽ ചില ഇളവുകൾ വന്നേക്കാം. അതായത് ഫുള്ളി സെക്യൂർഡ് ഡോക്യൂമെന്റ്സ് ജാമ്യം നൽകിയാൽ പലിശ നിരക്ക് 11.5 ശതമാനമാവും.
എഫ്.ഡി റെസീപ്റ്റ്, ലൈഫ് കവർ പോളിസി, കെ.എസ്.എഫ്.ഇ നോൺ പ്രൈസ്ഡ് ചിട്ടി പാസ് ബുക്ക്, ഗോൾഡ്, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ് (NSC), ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് ഫുള്ളി സെക്യൂർഡ് ഡോക്യൂമെന്റ്സ്.
നിങ്ങൾ നൽകുന്നത് നോൺ സെക്യൂർഡ് ഡോക്യുമെന്റ്സ് ആണെങ്കിൽ 11.9% പലിശ വരുന്നു. വസ്തു, വ്യക്തി ജാമ്യങ്ങളാണ് ഇതിൽ വരുന്നത്. ഇതിൽ വ്യക്തി ജാമ്യം എന്നാൽ കേരള- കേന്ദ്ര സർക്കാർ ജീവനക്കാരുടെ വരുമാന സർട്ടിഫിക്കേറ്റാണ്. വ്യക്തി ജാമ്യത്തിൽ ഒരാൾക്ക് പരമാവധി 3.5 ലക്ഷം ലഭിയ്ക്കും. ഒന്നിലധികം സാലറി സർട്ടിഫിക്കറ്റ് വെച്ചാൽ 7 ലക്ഷം വരെ നേടാം.
വായ്പ എടുത്താൽ പരമാവധി തവണകൾ തെറ്റാതെ അവ കൃത്യമായി തിരിച്ചടക്കാൻ ശ്രദ്ധിക്കുക. തവണകൾ മുടങ്ങിയാൽ പിഴ ഈടാക്കും. അത് ഇ.എം.ഐയുടെ 18% ഈടാക്കും.
പ്രോസസിംഗ് ചാർജ്..
വായ്പാ തുകയുടെ 0.1% എന്ന നിരക്കിലാണ് പ്രോസസിംഗ് ചാർജ് ഈടാക്കുന്നത്. ഇത് കുറഞ്ഞത് 100 രൂപയാണ്. പരമാവധി 500 രൂപ വരെ ഈടാക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications