നിങ്ങൾക്ക് പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ എന്തു ചെയ്യും? സാധാരണയായി ആളുകൾ പേഴ്സണൽ ലോണുകളെയാണ് ഈ സാമ്പത്തിക പ്രശ്നങ്ങളിൽ ആശ്രയിക്കുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും പേഴ്സണൽ ലോണുകൾ നൽകുന്നു. എന്നാൽ നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ ലഭിക്കും. ബാങ്കുകളെ ആശ്രയിക്കുന്നതിനു പകരം ഇത്തരം വായ്പകൾക്കായി നിങ്ങൾക്ക് ധൈര്യമായി കെ.എസ്.എഫ്.ഇയെ സമീപിക്കാം.
നിലവിൽ കെ.എസ്.എഫ്.ഇ 30 ലക്ഷം വരെയാണ് പേഴ്സണൽ ലോൺ നൽകുന്നത്. നിങ്ങളുടെ യോഗ്യത അനുസരിച്ച് ഈ തുക ലഭിച്ചേക്കാം. ഇതിന് കെ.എസ്.എഫ്.ഇയുടെ ബാങ്ക് മാനേജറുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആവശ്യം വ്യക്തമാക്കാം. നിങ്ങളുടെ സാമ്പത്തിക നിലയും തിരിച്ചടവ് ശേഷിയും പരിശോധിച്ചതിനു ശേഷമായിരിക്കും ഇവിടെ വായ്പ നൽകുന്നത്.
പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ എന്തു ചെയ്യണം?
നിങ്ങളുടെ ഇടപാടുകൾ നടത്തുന്ന ബാങ്ക് അക്കൗണ്ടിന്റെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പാസ്ബുക്കിന്റെ ഫോട്ടോകോപ്പി കൈവശം കരുതുക. ഈ രേഖകൾ ബ്രാഞ്ച് മാനേജർക്ക് നൽകിയാൽ എത്ര രൂപ പേഴ്സണൽ ലോൺ നിങ്ങൾക്ക് ലഭിക്കുമെന്ന് അറിയാൻ സാധിക്കും. അതിനു ശേഷം ബ്രാഞ്ചിൽ നിന്നും വായ്പയുടെ ആപ്ലിക്കേഷൻ ഫോം വാങ്ങി പൂരിപ്പിച്ച് പേഴ്സണൽ ലോണിനായി അപേക്ഷിക്കാം.
കെ.എസ്.എഫ്.ഇ പേഴ്സണൽ ലോൺ, എത്ര രൂപ വരെ കിട്ടും?
കെ.എസ്.എഫ്.ഇയിൽ നിന്നും പേഴ്സണൽ ലോണിന് അപേക്ഷിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി തുക 30 ലക്ഷം വരെയാണ്. 30 ലക്ഷത്തിൻ്റെ പേഴ്സണൽ ലോൺ ഹെഡോഫീസാണ് പാസാക്കുന്നത്. അപേക്ഷകൻ്റെ സാമ്പത്തിക നില, വരുമാനം, ഐ.ടി റിട്ടേൺ തുടങ്ങിയവ പരിശോധിച്ച ശേഷം മാത്രമേ പേഴ്സണൽ ലോൺ പാസാക്കുകയുള്ളൂ.7 ലക്ഷം വരെയുള്ള ലോണുകൾ ഓരോ ബ്രാഞ്ച് മാനേജർക്കും പാസാക്കാൻ അധികാരമുണ്ട്.

കാലാവധി
കെ.എസ്.എഫ്.ഇയിൽ 25,000 രൂപയ്ക്ക് താഴെയുള്ള പേഴ്സണൽ ലോണുകൾ ലഭ്യമാണ്. ഇതിന് 3 വർഷം വരെയാണ് കാലാവധി. 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പേഴ്സണൽ ലോണുകൾക്കും കാലാവധി 12 മാസം മുതൽ 72 മാസം വരെയാണ്. ഇത് ഏകദേശം 6 വർഷം വരെയാണ്. ഇവിടെ വായ്പയ്ക്ക് പ്രായപരിധിയുണ്ട്.
പരമാവധി 70 വയസ് ആവുന്നത് വരെയോ അല്ലെങ്കിൽ 6 വർഷം വരെയോ മാത്രമാണ് പേഴ്സണൽ ലോണിന്റെ കാലാവധി. ഇതിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ ആയിരിക്കും തിരിച്ചടവ് സമയം. ഒരു വർഷത്തിനു ശേഷം ലോൺ ടോപ്പ് അപ്പ് ചെയ്യാൻ സാധിക്കും.
പലിശ
നിലവിൽ പേഴ്സണൽ ലോണിന്റെ പലിശ വരുന്നത് 11.50% മുതൽ 11.90% വരെയാണ്. ഫുള്ളി സെക്യൂർഡ് ഡോക്യൂമെന്റ്സ് ജാമ്യം നൽകിയാൽ നിങ്ങൾക്ക് 11.5% പലിശയ്ക്ക് ലോൺ ലഭിക്കും. എന്നാൽ നോൺ സെക്യൂർഡ് ഡോക്യുമെന്റ്സ് ജാമ്യമായി നൽകിയാൽ പലിശ 11.90% എന്ന നിരക്കിലേക്ക് ഉയരും.
- ഫുള്ളി സെക്യൂർഡ് ഡോക്യൂമെന്റ്സ്: എഫ്.ഡി റെസീപ്റ്റ്, ലൈഫ് കവർ പോളിസി, കെ.എസ്.എഫ്.ഇ നോൺ പ്രൈസ്ഡ് ചിട്ടി പാസ് ബുക്ക്, ഗോൾഡ്, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ് (NSC), ബാങ്ക് ഗ്യാരണ്ടി എന്നിവയാണ്
- നോൺ സെക്യൂർഡ് ഡോക്യുമെന്റ്സ്: വസ്തു ജാമ്യം, വ്യക്തി ജാമ്യം.
വ്യക്തി ജാമ്യം എന്നാൽ കേരള- കേന്ദ്ര സർക്കാർ ജീവനക്കാരുടെ വരുമാന സർട്ടിഫിക്കേറ്റാണ്.
ആർക്കെല്ലാം അപേക്ഷിക്കാം?
ഈ വായ്പയുടെ പ്രത്യേകത എന്തെന്നാൽ മികച്ച ട്രാക്ക് റെക്കോർഡുള്ള കെ.എസ്.എഫ്.ഇ ഉപഭോക്താക്കൾക്ക് മാത്രമേ ഈ പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല കെ.എസ്.എഫ്.ഇയുടെ ചിട്ടികളിൽ തവണ മുടങ്ങിയവർക്ക് ഈ പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കില്ല.
ഇവിടെ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രോസസിംഗ് ചാർജ് ഈടാക്കും. വായ്പാ തുകയുടെ 0.1 ശതമാനമാണ് പ്രോസസിംഗ് ചാർജ്. 100 രൂപ മുതൽ പരമാവധി 500 രൂപ വരെയാണ് ഇതിൽ ഈടാക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications