ഒരു കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരണമെങ്കിൽ ആദ്യം അടുത്തുള്ള കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ നേരിട്ടെത്തി അപേക്ഷിക്കണം. മാത്രമല്ല നിങ്ങൾക്ക് അനുയോജ്യമായ ചിട്ടികൾ തിരഞ്ഞെടുക്കുകയും വേണം. ഇനി ചിട്ടിയിൽ ചേർന്നാൽ എല്ലാ മാസവും ലേലത്തിൽ പങ്കെടുക്കാനും നേരിട്ട് കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ തന്നെ പോവണം. സത്യത്തിൽ ഇന്നത്തെ കാലത്ത് ബാങ്കിംഗ് സംവിധാനമെല്ലാം ഓൺലൈനായതു പോലെ കെ.എസ്.എഫ്.ഇയും മുഴുവനായും ഓൺലൈൻ സംവിധാനമാവുമോ?
പൂർണമായും ഓൺലൈനിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ കെ.എസ്.എഫ്.ഇക്ക് ഒരു ഡിജിറ്റൽ ചിട്ടിയുണ്ട്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയെന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ചിട്ടി പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. അതായത്, ചിട്ടിയിൽ ചേരുന്നതു മുതൽ ചിട്ടി അവസാനിക്കുന്നതു വരെയുള്ള എല്ലാ ആവശ്യങ്ങളുെ ഓൺലൈൻ മുഖാന്തിരം നടക്കും. വിശദമായി അറിയാം..
എന്താണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി?
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് വേണ്ടി രൂപപ്പെടുത്തിയ ചിട്ടിയാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി. മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ താമസിക്കുന്ന മലയാളികൾക്ക് ഓൺലൈനായി ഈ ചിട്ടിയിൽ നിക്ഷേപിക്കാനും ചിട്ടിയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാനും സാധിക്കും. ഇതിനായി മൊബൈൽ ആപ്പുകളും പ്രത്യേക വെബ്സൈറ്റും കെ.എസ്.എഫ്.ഇ തയ്യാറാക്കിയിട്ടുണ്ട്.
പ്രവാസി ചിട്ടി എങ്ങനെയെല്ലാം ഉപകാരപ്പെടും?
മറ്റു വായ്പകൾ ഉണ്ടെങ്കിൽ അവ ക്ലോസ് ചെയ്യാൻ പ്രവാസി ചിട്ടിയിലൂടെ സാധിക്കും. നിങ്ങൾക്ക് ഒരു ഹോം ലോൺ ഉണ്ടെങ്കിൽ ഈ പ്രവാസി ചിട്ടിയിൽ ചേർന്ന് ലേലത്തിലൂടെ വിളിച്ചെടുത്ത തുക ഈ ലോൺ ക്ലോസ് ചെയ്യാൻ ഉപയോഗിക്കാം. കാരണം കെ.എസ്.എഫ്.ഇ ചിട്ടികൾ പലിശ രഹിത വായ്പയാണ്.

1 ലക്ഷം മുതൽ 1 കോടി വരെയുള്ള സ്കീമുകളിൽ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളുണ്ട്.. നിങ്ങളുടെ സാമ്പത്തിക ആവശ്യകതയും തിരിച്ചടവ് ശേഷിയും മനസിലാക്കിയ ശേഷം ചിട്ടിയിൽ ചേർന്നാൽ നേട്ടം ഉറപ്പാണ്.
പ്രവാസി ചിട്ടിയിൽ എങ്ങനെ ചേരാം?
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെ മേൽവിലാസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, ഫോട്ടോ എന്നീ രേഖകൾ സമർപ്പിച്ചാൽ ഈ ചിട്ടിയിൽ ചേരാം. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർ അവരുടെ പാസ്പോർട്ട്, വിസ, പ്രവാസ രാജ്യത്തെ ഐ.ഡി എന്നിവ സമർപ്പിച്ചാൽ പ്രവാസി ചിട്ടിയിൽ ചേരാം. ചിട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മൊബൈൽ/ ഇ-മെയിൽ വഴിയായിരിക്കും ലഭിക്കുന്നത്.
നിങ്ങൾ pravasi.ksfe.com എന്ന വെബ്സൈറ്റ് വഴിയാണ് ഈ ചിട്ടിയിൽ രജിസ്റ്റർ ചെയ്യേണ്ടത്. പേര് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ- മെയിൽ എന്നിവ നൽകണം. ശേഷം നിങ്ങളുടെ യൂസർ നെയിമും പാസ്‍വേർഡും ലഭിക്കും ഈ-മെയിൽ വഴി ലഭിക്കും. ഇത് ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ കെവൈസി പൂർത്തിയാക്കിയാൽ അക്കൗണ്ട് തുറക്കും.
കൂടുതൽ അറിയാം....
സ്വർണം, വസ്തു, എൽ.ഐ.സി പോളിസി, സാലറി സർട്ടിഫിക്കറ്റ് തുടങ്ങിയ ജാമ്യങ്ങൾ പ്രവാസി ചിട്ടിയിൽ സമർപ്പിക്കാവുന്നതാണ്. ഈ ജാമ്യം സമർപ്പിക്കാൻ നിങ്ങൾ നേരിട്ട് കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പോവണമെന്നില്ല. കേരളത്തിലെ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സാധുവായ ജാമ്യം അടുത്തുള്ള കെ.എസ്.എഫ്.ഇ ഓഫീസിൽ ചെന്ന് നൽകാവുന്നതാണ്. അതായത് പ്രവാസി ചിട്ടിയിൽ ചേർന്നാൽ ലോകത്ത് എവിടെ നിന്നും മാസത്തവണകൾ അടക്കാനും, ലേലത്തിൽ പങ്കെടുക്കാനും പണം കൈപ്പറ്റാനും നിങ്ങൾക്ക് സാധിക്കും.
ഈ ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത വാട്സ്ആപ്പിലൂടെ 24 മണിക്കൂറും കസ്റ്റമർ കെയർ സേവനം ഉറപ്പാക്കുന്നു എന്നതാണ്. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് ലോകത്ത് എവിടെയുള്ള വ്യക്തിയുടെയും സംശയങ്ങൾ ദൂരീകരിക്കാൻ ഇതിലൂടെ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications