വീട്, വസ്തു എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇ ഭവന വായ്പ നൽകുന്നു. മറ്റു ബാങ്കുകളേക്കാൾ കുറഞ്ഞ പലിശയാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. പരമാവധി 1 കോടി രൂപ വരെ നിങ്ങൾക്ക് വായ്പ എടുക്കാൻ സാധിക്കുന്നു. വീട് വാങ്ങാനും, പുതുക്കി പണിയാനും, വീട് വെക്കുവാനായി വസ്തു വാങ്ങാൻ, നിർമ്മാണത്തിലിരിക്കുന്ന വീട് പൂർത്തീകരിക്കാൻ അങ്ങനെ വിവിധ ആവശ്യങ്ങൾക്കാണ് കെ.എസ്.എഫ്.ഇ ഭവന വായ്പ നൽകുന്നത്.
എത്ര രൂപ വരെ വായ്പ ലഭിക്കും...
വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ കുടുംബ വരുമാനം, അപേക്ഷകന്റെ പ്രായം, അപേക്ഷകന്റെ സിബിൽ സ്കോർ, ഈട് നൽകുന്ന വസ്തുവിന്റെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിൽ 1 കോടി രൂപ വരെ വായ്പ നേടാം. ഇതിന്റെ തിരിച്ചടവ് കാലാവധി 12 മുതൽ 360 മാസം വരെയാണ്. അതായത് 30 വർഷം വരെ തിരിച്ചടക്കാൻ സമയമുണ്ട്. ഇതിന്റെ പലിശ നിരക്കും മറ്റു ബാങ്കുകളെ അപേക്ഷിച്ച് കുറവാണ്.
10 ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്പയ്ക്ക് 8.50% വാർഷിക പലിശ നിരക്ക് ഉറപ്പ് നൽകുന്നു. എന്നാൽ 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള വായ്പകൾക്ക് 9.25% വാർഷിക പലിശയാണ് ഈടാക്കുന്നത്. ഈ പലിശകൾ എല്ലാ വർഷവും ഒരുപോലെ തന്നെയാവില്ല. എടുത്ത വായ്പയുടെ 0.50% അല്ലെങ്കിൽ 1200 രൂപയോ പരമാവധി 15000 രൂപയോ പ്രോസസിംഗ് ഫീസായി കെ.എസ്.എഫ്.ഇ ഈടാക്കുന്നുണ്ട്.
ആർക്കെല്ലാം ഈ വായ്പയ്ക്ക് അപേക്ഷിക്കാം....
- പ്രതിമാസം വരുമാനം വാങ്ങുന്ന വ്യക്തികൾ
- സ്വയം തൊഴിൽ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്നവർ
- ഡോക്ടർ, എഞ്ചിനീയർ, വക്കീൽ തുടങ്ങിയ പ്രൊഫഷണൽസിന് അപേക്ഷിക്കാം
- കൃഷി, വാടക തുക എന്നിവയിൽ നിന്ന് വരുമാനം നേടുന്നവർ
കൃഷിയിൽ നിന്ന് വരുമാനം നേടുന്നവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റ് ഹാജരാക്കണം.

എങ്ങനെ വായ്പ നേടാം...?
വായ്പാ തുക ഉപയോഗിച്ച് വാങ്ങുന്ന സ്ഥലവും വീടും, അല്ലെങ്കിൽ നിങ്ങൾ നിർമ്മിക്കുന്ന ഭവനം കെ.എസ്.എഫ്.ഇയ്ക്ക് പണയം നൽകിയിട്ടാണ് നിങ്ങൾക്ക് ഈ വായ്പ ലഭിക്കുന്നത്. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ 10 ലക്ഷം രൂപയോ വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ കുടുംബ വരുമാനത്തിന്റെ 50 ശതമാനത്തിന് തുല്യമായ ഇ.എം.ഇ യ്ക്ക് ആനുപാതികമായ തുക, അല്ലെങ്കിൽ വസ്തു വാങ്ങാനാവുന്ന തുകയുടെ 75% എന്നിവയിൽ ഏതാണ് കുറവ് എന്ന് പരിശോധിക്കും. അതായിരിക്കും വായ്പയായി നൽകുന്നത്. വസ്തു വാങ്ങുമ്പോൾ 7 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.
വീട് പണിയുവാൻ അല്ലെങ്കിൽ കെട്ടിടത്തോടു കൂടിയ വസ്തു വാങ്ങുവാൻ പരമാവധി 1 കോടി രൂപയോ, അപേക്ഷകന്റെ കുടുംബ വരുമാനത്തിന്റെ ഇ.എം.ഇ യ്ക്ക് ആനുപാതികമായ തുകയോ, അല്ലെങ്കിൽ മൊത്തം തുകയുടെ 75ശതമാനമോ പരിശോധിക്കും. ഇതിൽ ഏതാണോ കുറവ് അത് നിങ്ങൾക്ക് വായ്പാ തുകയായി ലഭിക്കും. ഈ ആവശ്യങ്ങൾക്കായി വായ്പ എടുത്താൽ 30 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. വീട് പുതുക്കി പണിയുവാനാണെങ്കിൽ 20 ലക്ഷം വരെ വായ്പ ലഭിക്കും. ഇതിന്റെ തിരിച്ചടവ് കാലാവധി പരമാവധി 10 വർഷം വരെ ലഭിക്കും.
ആവശ്യമായ രേഖകൾ
ഈ-കെവൈസി പൂർത്തീകരിക്കാൻ: ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് എന്നിവ ഉപയോഗിക്കാം.
വീട് പണിയുവാനോ വീട് വാങ്ങുവാനോ വേണ്ടിയുള്ള വായ്പകൾക്ക്: ആധാരം, മുന്നാധാരം, കരം അടച്ച സർട്ടിഫിക്കേറ്റ്, കൈവശാവകാശ സർട്ടിഫിക്കേറ്റ്, 13 വർഷത്തെ ബാധ്യതാ സർട്ടിഫിക്കേറ്റ്, ലൊക്കേഷൻ സ്കെച്ച്, ഈട് വെക്കുന്ന വസ്തു മറ്റേതെങ്കിലും ബാങ്കിൽ വായ്പ വെച്ചിട്ടുണ്ടെങ്കിൽ അതിന്റെ എൻ.ഒ.സി എന്നീ രേഖകൾ ഹാജരാക്കണം. വസ്തു വാങ്ങുവാൻ വിൽപ്പന കരാറിന്റെ ഒറിജിനൽ ഹാജരാക്കണം. ഇനി വീട് പണിയുവാൻ അനുമതി പത്രങ്ങളായ ബിൽഡിംഗ് പെർമിറ്റ്, അപ്രൂവ്ഡ് പ്ലാൻ, എസ്റ്റിമേഷൻ പ്ലാൻ എന്നീ രേഖകൾ സമർപ്പിക്കണം.
വരുമാനം തെളിയിക്കാൻ: പ്രതിമാസ വരുമാനം നേടുന്നവർ സാലറി സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ ഫോം 16 , ഇൻകം ടാക്സ് റിട്ടേൺ, കുറഞ്ഞത് 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നീ രേഖകൾ നൽകുക.
എന്നാൽ നിങ്ങൾ സാലറീഡ് എൻ.ആർ.ഐ ആണെങ്കിൽ എംബസി അറ്റസ്റ്റ് ചെയ്ത വർക്ക് പെർമിറ്റും സാലറി സർട്ടിഫിക്കേറ്റും, 6 മാസത്തെ എൻ.ആർ.ഐ ബാങ്ക് സ്റ്റേറ്റ്മെന്റ്, വാലിഡ് വിസ കോപ്പി, വാലിഡ് പാസ്പോർട്ട് കോപ്പി എന്നിവ സമർപ്പിക്കുക.
ബിസിനസ് അല്ലെങ്കിൽ മറ്റ് സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ കുറഞ്ഞത് 3 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കണം. ബിസ്നസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും തെളിയിക്കണം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....
1. അപേക്ഷകൻ 10 രൂപ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
2. സ്ഥലം വാങ്ങാൻ വായ്പയെടുത്താൽ വായ്പയെടുത്ത് 12 മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കണം.
3. ആദ്യ ഗഡു എടുത്ത് 4 മാസത്തിനകം രണ്ടാമത്തെ ഗഡു എടുക്കണം. അതു കഴിഞ്ഞ് നാലു മാസത്തിനകം മൂന്നാമത്തെ ഗഡുവും എടുക്കണം.
4. സ്ഥലമോ കെട്ടിടമോ വാങ്ങുവാൻ വായ്പ എടുത്തവർ ഇ.എം.ഐ രീതിയിൽ തിരിച്ചടക്കണം.
5. വീട് വെയ്ക്കാൻ വായ്പ എടുത്തവർ ആദ്യ ഗഡു എടുത്ത് 12ാം മാസം മുതൽ ഇ.എം.ഐ അടക്കണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications