കെ.എസ്.എഫ്.ഇ എന്ന സർക്കാരിന്റെ കീഴിലുള്ള ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ചിട്ടികളുണ്ട്. ഓരോന്നും വിവിധ കാലയളവിലേക്കുള്ളതും വിവിധ സ്വഭാവമുള്ളതുമായ ചിട്ടികളാണ്. ചിട്ടികൾ മാത്രമല്ല വായ്പാ സൗകര്യങ്ങളുമുണ്ട്. നിങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാവാറുണ്ടോ? എങ്കിൽ കെ.എസ്.എഫ്.ഇ യിൽ തന്നെ നല്ലൊരു ചിട്ടിയിൽ ചേരാം. ഉയർന്ന ആനുകൂല്യങ്ങളാണ് ഓരോ ചിട്ടികളും നൽകുന്നത്. സാധാരണ ചിട്ടികൾക്കു പുറമേ മൾട്ടി ഡിവിഷൻ ചിട്ടികളും ഇവിടെയുണ്ട്.
കെ.എസ്.എഫ്.ഇയിലെ ചിട്ടികളിൽ ചേർന്നാൽ ലേലം വിളിച്ച് ലാഭം നേടുക എന്നത് പ്രധാനപ്പെട്ടതാണ്. പലരും പല രീതിയിലാണ് ഇതിനെ സമീപിക്കുക. ലേലത്തിൽ നിന്നും ലഭിക്കുന്ന ലാഭമാണ് ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രധാനമായും കെ.എസ്.എഫ്.ഇയിൽ നേരിട്ട് വന്നിട്ടാണ് ചിട്ടിയിൽ പങ്കെടുക്കുന്നത്. എന്നാൽ അതിനു സാധിക്കാത്തവർക്ക് പ്രോക്സി എന്ന ഓപ്ഷനുണ്ട്. ഇതൊരു പ്രത്യേക ടൂൾ ആണ്.
എന്താണ് പ്രോക്സി?
ഓരോ മാസത്തിലും കൃത്യമായ ദിവസത്തിലാണ് ലേലം നടക്കുന്നത്. ഈ മാസം 10ാം തിയ്യതിയാണ് ചിട്ടി തുടങ്ങുന്നതെങ്കിൽ അടുത്ത മാസവും അതേ ദിവസമാണ് ലേലം നടക്കുന്നത്. ഞായർ ഒഴികേയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേലം നടക്കും. ഇനി പൊതു അവധിയാണെങ്കിൽ അതിനു തൊട്ടടുത്ത ദിവസമായിരിക്കും ലേലം വെക്കുന്നത്. പ്രവൃത്തി ദിവസമായതിനാൽ ജോലിക്കാർക്കോ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ പലപ്പോഴും ലേലത്തിൽ പങ്കെടുക്കാൻ സാധിച്ചെന്നു വരില്ല. അവർക്കും ലേലത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രോക്സി എന്നൊരു ഓപ്ഷൻ വെച്ചത്.
ചിട്ടി ഉടമക്ക് പകരം കെ.എസ്.എഫ്.ഇ ശാഖ മാനേജരെ ചിട്ടി വിളിക്കാൻ അധികാരപ്പെടുത്തുന്നതാണ് പ്രോക്സി. ഇതിനായി ഒരു പ്രത്യേക ഫോം പൂരിപ്പിക്കാനുണ്ട്. അത് കെ.എസ്.എഫ്.ഇയുടെ എല്ലാ ബ്രാഞ്ചുകളിലും ഉണ്ടായിരിക്കും. ഈ പ്രോക്‌സി ഫോമിൽ ചിട്ടി നമ്പര്‍, ചിറ്റാള്‍ നമ്പര്‍, പേര്, എത്ര തുക വരെ കിഴിവില്‍ വിളിക്കണം തുടങ്ങിയ വിവരങ്ങൾ എഴുതി ശാഖ മാനേജർക്ക് സമർപ്പിക്കാം. മറ്റു ചിറ്റാളന്മാര്‍ക്ക് ഈ പ്രോക്സി തുക അറിയാൻ സാധിക്കില്ല.

പ്രോക്സി രണ്ട് തരത്തിൽ കൊടുക്കാം....
നിങ്ങൾക്ക് പവർ ആപ്പ് വഴി പ്രോക്സി തരാൻ സാധിക്കും. അതല്ലെങ്കിൽ ചിട്ടി ഇല്ലാത്തൊരു ദിവസം നിങ്ങൾക്ക് കെ.എസ്.എഫ്.ഇയിൽ നേരിട്ടെത്തി പ്രോക്സി തരാം. അതിന്റെ കാലാവധി 11 മാസത്തേക്കാണ്. ഒരുപക്ഷേ ഈ കാലാവധിക്കിടയിൽ ഏതെങ്കിലും മാസം അവർ ചിട്ടിത്തുക അടക്കാൻ മുടങ്ങിയാൽ പ്രോക്സി ക്യാൻസലാവും. ഇത്തരം സാഹചര്യങ്ങളിൽ പ്രോക്സി നഷ്ടപ്പെട്ടുവെന്ന് ഉപഭോക്താക്കളെ വിളിച്ച് അറിയിക്കാറുണ്ട്.
പ്രോക്സിക്ക് മുകളിൽ ചിട്ടി വിളിക്കുമോ?
ഓരോ മാസവും നിരവധി പ്രോക്സികൾ വരാറുണ്ട്. സാധാരണയായി ഫോർമാൻ കമ്മീഷന്റെ മുകളിൽ നിന്നാണ് ചിട്ടി വിളിക്കുന്നത്. അത് 5ശതമാനമാണ് കണക്കാക്കുന്നത്. അതായത് 5 ലക്ഷത്തിന്റെ ഒരു സാധാരണ ചിട്ടിയാണെങ്കിൽ 30% വരെ താഴ്ത്തി വിളിക്കാം. അത് ഒന്നര ലക്ഷം വരെ താഴ്ത്തി വിളിക്കാം. 1 ലക്ഷത്തിനു മുകളിലുള്ള വിവിധ പ്രോക്സികൾ ഉണ്ടെങ്കിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചിട്ടിയിൽ നിന്നും ഏറ്റവും വലിയ ആദ്യത്തെ ചിട്ടി വരെയാണ് ലേലം വിളിക്കുന്നത്.
പ്രോക്സി വിളിക്കുന്ന അതേ സമയം ഉപഭോക്താക്കളും ലേലം വിളിക്കും. പ്രോക്സിയുടെ ഏറ്റവും ഉയർന്ന തുക വരെ കെ.എസ്.എഫ്.ഇയിൽ നിന്നും വിളിയും. അതിനു ശേഷം പ്രോക്സി വിളിക്കാൻ സാധിക്കില്ല. എന്നാൽ അതിനു മുകളിൽ ഉപഭോക്താക്കൾ വിളിച്ചേക്കാം. അതിൽ ഏറ്റവും ഉയർന്ന തുക ആരു വിളിക്കുന്നോ അവിടെ വെച്ചിട്ട് ആ തുകയ്ക്ക് ലേലം ഉറപ്പിക്കും. അതായത് പ്രോക്സി തന്നാൽ പോലും അതിൽ കൂടുതൽ നേരിട്ട് വിളിച്ചാൽ അവർക്ക് ചിട്ടി നൽകേണ്ടി വരും.
ഒന്നിലധികം ലേലം വിളിച്ചാൽ..?
പ്രോക്സിക്കു മുകളിൽ ഉപഭോക്താക്കൾ ചിട്ടി വിളിക്കുമ്പോൾ ഒരേ വിലക്ക് ഒന്നിലധികം ആളുകൾ ലേലം ആവശ്യപ്പെട്ടാൽ പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഈ വ്യക്തികളുടെ നമ്പറുകൾ എഴുതി നറുക്കെടുപ്പിലൂടെ അതിൽ ഒരാൾക്ക് ലേലം ഉറപ്പിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

ആർബിഐ നീക്കം: നിങ്ങളുടെ പണം ഇരട്ടിയാക്കാൻ ഈ വഴി നോക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ



Click it and Unblock the Notifications