കെഎസ്എഫ്ഇ നിക്ഷേപങ്ങൾ എല്ലാവർക്കും ജനപ്രിയമാണ്. ഒരു ചിട്ടിക്കമ്പനിയെന്ന നിലയിൽ ആളുകൾക്ക് കെഎസ്എഫ്ഇ പ്രിയപ്പെട്ടതാണെങ്കിലും വെറും ചിട്ടികൾ മാത്രമല്ല കെഎസ്എഫ്ഇയിലുള്ളത്. നിരവധി നിക്ഷേപ പദ്ധതികളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ ഒരു ബാങ്ക് സ്കീമിനേക്കാൾ ഉയർന്ന പലിശ നിരക്കുകൾ കെഎസ്എഫ്ഇയുടെ ഇത്തരം പദ്ധതികൾ നൽകുന്നു എന്നത് ശ്രദ്ധേയമാണ്.
വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും കൃത്യമായി ആസൂത്രണം ചെയ്യുന്നവർക്കും കെഎസ്എഫ്ഇ നിക്ഷേപങ്ങൾ മികച്ച ഓപ്ഷനാണ്. നിങ്ങൾ കെഎസ്എഫ്ഇയുടെ ഏതെങ്കിലും ചിട്ടിയിൽ അംഗമാണെങ്കിലും ഇത്തരം നിക്ഷേപ പദ്ധതികളിലും നിക്ഷേപിക്കാൻ സാധിക്കും. സാധാരണ സ്ഥിര നിക്ഷേപങ്ങൾ, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോർട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിലാണ് മാറ്റം വന്നിരിക്കുന്നത്. ഓരോന്നും വിശദമായി പരിശോധിക്കാം;
കെഎസ്എഫ്ഇ നിക്ഷേപ പദ്ധതികളിലെ പരിഷ്കാരം.....
- സ്ഥിരനിക്ഷേപം അഥവാ എഫ്.ഡി, ചിട്ടിപ്പണ നിക്ഷേപം എന്നിവയുടെ ഒരു വർഷത്തെ പലിശ 8.50 ശതമാനമായി ഉയർത്തി. ഒരു വർഷം മുതൽ രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ 8 ശതമാനം, രണ്ട് വർഷം മുതൽ മൂന്ന് വർഷത്തേക്ക് 7.75 ശതമാനം എന്നിങ്ങനെയും പലിശ നിരക്കുയർത്തി. ഇതോടെ വരുമാനവും ഉയരുന്നു.
- ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. ഇതോടെ ചിട്ടിത്തുക ലഭിച്ചാൽ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കുമ്പോൾ വരുമാനം വീണ്ടും ഉയരുന്നു.
- 181 മുതൽ 364 ദിവസത്തെ ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽ നിന്നും 6.50 ശതമാനമാക്കി പലിശ നിരക്കുയർത്തി. ഹ്രസ്വകാലത്തിനുള്ളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച നേട്ടം നൽകും.
- വന്ദനം നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് നിലവിൽ 8.75 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. താരതമ്യേന ഉയർന്ന പലിശ നിരക്കായതിനാൽ നിലവിൽ ഈ സ്കീമിന് മാറ്റമില്ല. പക്ഷേ നിക്ഷേപകരുടെ പ്രായപരിധി 60-ൽ നിന്നും 56 വയസ്സാക്കി കുറച്ചിട്ടുണ്ട്.

കെഎസ്എഫ്ഇയുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിച്ചതോടെ ആളുകളിൽ നിക്ഷേപ താത്പര്യം വർദ്ധിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ ബാങ്കുകൾ അവരുടെ നിക്ഷേപ പലിശകളെല്ലാം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്.
കെഎസ്എഫ്ഇയുടെ മാറ്റത്തിന് പിന്നിൽ?
കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവൺമെന്റ് ഗ്യാരന്റിയുമുണ്ട്. ഇന്ത്യയുടെ സാമ്പകത്തിക വ്യവസ്ഥയിലെ മാറ്റങ്ങളും മറ്റുമാണ് കെഎസ്എഫ്ഇയുടെ ഈ മാറ്റത്തിന് പിന്നിൽ. പുതുക്കിയ പലിശ നിരക്കുകൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകും. ഇതു വഴി കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രചാരവും ലഭിക്കും. രാജ്യത്തെ പ്രമുഖ മുൻനിര ബാങ്കുകളെ താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ നിരക്കുകൾ ഏറെ ഉയർന്നതാണ്.
കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നവർ അവരുടെ സമ്പത്ത് വളർത്തുന്നതിനായി ചിട്ടിപ്പണം പലപ്പോഴും കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാറുണ്ട്. ഈ നിക്ഷേപത്തിലൂടെ പലിശയും കൃത്യമായി ലഭിക്കും. കെഎസ്എഫ്ഇയിലെ ഈ പുതുക്കിയ നിക്ഷേപങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി നിക്ഷേപിക്കാം. കെ എസ് എഫ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ksfe.com) വഴി അപേക്ഷകൾ സമർപ്പിക്കാം. അല്ലെങ്കിൽ നേരിട്ട് കെഎസ്എഫ്ഇ ശാഖയിൽ എത്തി നിക്ഷേപം ആരംഭിക്കാനും സാധിക്കും.
കെഎസ്എഫ്ഇ കൂടുതൽ ഡിജിറ്റലാവുന്നു. നിലവിൽ വീട്ടിലിരുന്ന് തന്നെ പവർ ആപ്പിലൂടെ ചിട്ടിത്തവണകളെല്ലാം അടക്കാൻ സാധിക്കുന്നു. മാത്രമല്ല നിക്ഷേപങ്ങളും കൈകാര്യം ചെയ്യാം. കെഎസ്എഫ്ഇയുടെ ഔദ്യേഗിക വെബ്സൈറ്റ് വഴിയും അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. നേരിട്ട് ശാഖയിൽ എത്താൻ സാധിക്കാത്തവർക്ക് ഈ ഡിജിറ്റൽ സേവനം ആശ്വാസം നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
