കെഎസ്എഫ്ഇ നിരവധി ചിട്ടി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിരവധി നിക്ഷേപ ഓപ്ഷനുകളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ ലളിതമായ രീതിയിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സേവിംഗ്സ് സ്കീമും കെഎസ്എഫ്ഇയിലുണ്ട്. അതാണ് സുഗമ സേവിംഗ്സ് സ്കീം. കെഎസ്എഫ്ഇ ചിട്ടിയിലുള്ളവർ പലപ്പോഴും ഈ സേവിംഗ്സ് അക്കൗണ്ടും കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്. ഈ സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ച് വിശദമായി അറിയാം;
എന്താണ് സുഗമ സേവിംഗ്സ് അക്കൗണ്ട്?
ഇതൊരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടാണ്. ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുമായി ഏറെ സാമ്യതയുള്ള ഈ സുഗമ അക്കൗണ്ട് നിക്ഷേപകർക്ക് 4.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിൽ ഇതിലും കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സുഗമ സേവിംഗ്സ് അകൗണ്ടിൽ നിങ്ങൾക്ക് വർഷത്തിൽ രണ്ട് തവണ പലിശ ലഭിക്കും. ചിട്ടി തവണകൾ അടയ്ക്കുന്നതിനും കെഎസ്എഫ്ഇയിൽ നിക്ഷേപം നടത്തിയാൽ ലഭിക്കുന്ന പലിശ സുരക്ഷിതമായി മാറ്റുന്നതിനും നിങ്ങളുടെ ദൈനംദിന ഇടപാടുകൾക്കും ഈ പദ്ധതി നല്ലതാണ്.
എന്നാൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡ്, യു.പി.ഐ സേവനം എന്നിവയൊന്നും സുഗമ സ്കീമിൽ ലഭിക്കില്ല. അതിനാൽ പണം നിക്ഷേപിക്കാൻ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല.

ബാലൻസ് പരിധി
സുഗമ സേവിംഗ്സ് അക്കൗണ്ടിൽ വലിയ തുകയൊന്നും ബാലൻസ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ഏറ്റവും കുറഞ്ഞത് 250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിലനിർത്തിയാൽ മതി. നിക്ഷേപത്തിൽ നിന്നുള്ള പലിശ ലഭിക്കണമെങ്കിൽ ഈ മിനിമം തുക ഉണ്ടായിരിക്കണം എന്നർത്ഥം. എന്നാൽ പരമാവധി നിക്ഷേപ തുകക്ക് പരിധിയില്ല.
സുഗമ അക്കൗണ്ടിൻ്റെ ഗുണങ്ങൾ
നിങ്ങൾ കെഎസ്എഫ്ഇയിൽ ഒന്നിലധികം ചിട്ടികളിൽ അംഗമാണെങ്കിൽ ഒരുമിച്ച് പണം അടക്കാൻ എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. എന്നാൽ ഒരു നിശ്ചിത തുക സുഗമ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ഈ ചിട്ടികളുടെ തവണ അടക്കേണ്ട തിയ്യതിക്കു മുന്നേ തന്നെ ഈ അക്കൗണ്ടിൽ നിന്നും ചിട്ടിയിലേക്ക് കൃത്യമായി പണം ക്രെഡിറ്റ് ആവും. അതിനാൽ തവണകൾ മുടങ്ങുകയുമില്ല. മാത്രമല്ല നിങ്ങൾ കെഎസ്എഫ്ഇ ചിട്ടിപ്പണം സിഎസ്ഡിടിയായി നിക്ഷേപിച്ചാൽ അതിൽ നിന്നും ലഭിക്കുന്ന പലിശ സുഗമ അക്കൗണ്ടിലേക്ക് മാറ്റി സൂക്ഷിക്കാനും സാധിക്കും.
ഒരു ദിവസം എത്ര രൂപ വരെ പിൻവലിക്കാം?
സാധാരണ നിക്ഷേപത്തേക്കാൾ പലിശ നിരക്ക് കുറവാണെങ്കിലും ഇവിടെ നിക്ഷേപത്തിന് പരമാവധി പരിധിയില്ല. മാത്രമല്ല നിങ്ങളുടെ ചിട്ടി കാലാവധി വരെ ഇതിലൂടെ അധിക വരുമാനവും നേടാം. ഒരു സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും പ്രതിദിനം 19,999 രൂപ വരെ പിൻവലിക്കാം.
സുഗമ അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകൾ
- ആദ്യം ആധാർ കാർഡിൻ്റെ കോപ്പി, പാൻ കാർഡിൻ്റെ കോപ്പി
- നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ
ആവശ്യ രേഖകൾ കൈവശമുണ്ടെങ്കിൽ കെഎസ്എഫ്ഇയിൽ എത്തി സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. നിങ്ങളുടെ ആവശ്യ വിവരങ്ങളും ഫോമിൽ ചേർക്കുക. ഫോം സമർപ്പിച്ച് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ നിങ്ങളുടെ സുഗമ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
