കെ.എസ്.എഫ്.ഇ ചിട്ടികൾ നിക്ഷേപകർക്ക് സുപരിചിതമാണ്. കെ.എസ്.എഫ്.ഇയെ കുറിച്ച് പലർക്കും തെറ്റിദ്ധാരണകളുണ്ട്. എന്നാൽ ജനകീയമായ നിരവധി സ്കീമുകളാണ് കെ.എസ്.എഫ്.ഇ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമെന്ന നിലവിൽ നിരവധി നേട്ടങ്ങളും ആനുകൂല്യങ്ങളും കെ.എസ്.എഫ്.ഇ നിക്ഷേപകർക്കായി നൽകുന്നുണ്ട്. ചിട്ടികൾക്കു പുറമേ മറ്റു സ്കീമുകളും കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നു.
പൊതുവേ കെ.എസ്.എഫ്.ഇ ചിട്ടികളുടെ കാലാവധി അൽപം ദൈർഘ്യമേറിയതാണ്. 100-120 മാസം വരെയാണ് ചിട്ടികളുടെ കാലാവധി. ഇത് ഏകദേശം 9 വർഷം അല്ലെങ്കിൽ 10 വർഷം വരെയാണ്. സാധാരണക്കാരായ നിക്ഷേപകരിൽ പലർക്കും ഈ കാലാവധി താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഹ്രസ്വകാല ചിട്ടികളും കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്നു. അതായത് പെട്ടെന്ന് ഒരു വലിയ തുക ആവശ്യമായി വന്നാൽ കെ.എസ്.എഫ്.ഇ നിങ്ങളെ സഹായിക്കും.
കെ.എസ്.എഫ്.ഇയുടെ വിവിധ ഹ്രസ്വകാല ചിട്ടികൾ...
- 30 മാസത്തെ കാലാവധിയിൽ പ്രതിമാസം 1 ലക്ഷം അടവുള്ള 30 ലക്ഷത്തിന്റെ ചിട്ടി.
- 30 മാസത്തെ കാലാവധിയിൽ പ്രതിമാസം 50,000 രൂപ തിരിച്ചടവുള്ള 15 ലക്ഷത്തിന്റെ ചിട്ടി.
- 40 മാസ കാലാവധിയിൽ പ്രതിമാസം 12,500 രൂപ തിരിച്ചടവുള്ള 5 ലക്ഷത്തിന്റെ ചിട്ടി.
- 40 മാസത്തെ കാലാവധിയിൽ പ്രതിമാസം 5000 രൂപ അടവുള്ള 2 ലക്ഷത്തിന്റെ ചിട്ടി.
- 40 മാസത്തെ കാലാവധിയുള്ള പ്രതിമാസം 2,500 രൂപ തിരിച്ചടവുള്ള 1 ലക്ഷത്തിന്റെ ചിട്ടി.

വായ്പ എടുക്കാൻ സാധിക്കും...
മുകളിൽ പറഞ്ഞിരിക്കുന്ന വായ്പകളെല്ലാം ഹ്രസ്വകാല വായ്പകളാണ്. ചിട്ടിയിലുള്ള നിക്ഷേപകർക്ക് അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരാനുള്ള സാഹചര്യം കൂടുതലാണ്. ചിറ്റാളന്റെ സാമ്പത്തിക ആവശ്യത്തിന് അനുസരിച്ച് ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് ചിട്ടിയിൽ നിന്നും വായ്പ എടുക്കാം. അതായത് നിങ്ങൾ 3 മാസം കൃത്യമായി ചിട്ടി അടച്ചിട്ടുണ്ടെങ്കിൽ വായ്പ എടുക്കാൻ സാധിക്കും. ഇവിടെ സലയുടെ പകുതി വരെയാണ് വായ്പ എടുക്കാൻ സാധിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങൾ 30 ലക്ഷത്തിന്റെ ചിട്ടിയിൽ നിക്ഷേപിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് 15 ലക്ഷം വരെ വായ്പയായി എടുക്കാൻ സാധിക്കും. വായ്പ എടുക്കുന്നവർ ലേലത്തിൽ ചിട്ടി വിളിച്ചെടുക്കാത്തവർ ആയിരിക്കണം. ഈ വായ്പ എടുത്ത് വൈകാതെ തന്നെ നിങ്ങളുടെ ചിട്ടി വിളിച്ചെടുക്കാൻ സാധിച്ചാൽ ആ ചിട്ടിപ്പണത്തിൽ നിന്നു തന്നെ ഈ വായ്പ ക്ലോസ് ചെയ്യാൻ സാധിക്കും.
ഈ ചിട്ടികളെല്ലാം കെ.എസ്.എഫ്.ഇയുടെ ഗാലക്സി സ്കീമിൽ ഉൾപ്പെട്ടവയാണ്. ഈ ഗാലക്സി സ്കീം നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ മുതൽ ബെൻസ് കാർ വരെ സമ്മാനമായി നേടാം.
ഹ്രസ്വകാല ചിട്ടികൾക്കുള്ള നേട്ടവും കോട്ടവും...
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യകതകൾ പൂർത്തീകരിക്കാൻ ഹ്രസ്വകാല ചിട്ടികൾക്ക് സാധിക്കും. കാലാവധി കുറവായതിനാൽ ഉടൻ തന്നെ ക്ലോസ് ചെയ്യാനും സാധിക്കുന്നു. എന്നാൽ നിങ്ങളൊരു സമ്പാദ്യത്തിനായി ചിട്ടിയെ സമീപിക്കുകയാണെങ്കിൽ ഹ്രസ്വകാല ചിട്ടികൾ ഒരിക്കലും നല്ല തിരഞ്ഞെടുപ്പായിരിക്കില്ല.
ജാമ്യ വ്യവസ്ഥയിൽ ഇപ്പോഴും തെറ്റിദ്ധാരണകൾ ഉണ്ട്....
നിങ്ങൾ ലേലത്തിലൂടെ ചിട്ടി വിളിച്ചെടുത്താൽ ആ പണം കെ.എസ്.എഫ്.ഇയിൽ നിന്നും പിൻവലിക്കണമെങ്കിൽ ജാമ്യം നൽകേണ്ടതുണ്ട്. സാധാരണയായി മേൽബാധ്യതക്കുള്ള ജാമ്യമാണ് കെ.എസ്.എഫ്.ഇയിൽ ഈടാക്കുന്നത്. കെ.എസ്.എഫ്.ഇ നിശ്ചിത ജാമ്യ വ്യവസ്ഥ ഉറപ്പാക്കുന്നുണ്ട്. അതിനപ്പുറം സിബിൽ സ്കോർ, ഇൻകം പ്രൂഫ് എന്നിവയൊന്നും ചിട്ടിപ്പണം സ്വീകരിക്കുന്നതിന് ആവശ്യമില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications