കെ.എസ്.എഫ്.ഇ ചിട്ടികൾ ഏറെ ഉപകാരപ്രദമാണ്. നിങ്ങളുടെ ഏത് സാമ്പത്തിക ആവശ്യത്തിനും പരിഹാരം നൽകാൻ കെ.എസ്.എഫ്.ഇയുടെ ചിട്ടികൾക്ക് സാധിക്കും. ഓരോ ചിട്ടിയും വ്യത്യസ്ത കാലാവധിയുള്ളവയാണ്. അതിനാൽ നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് മാത്രം ചിട്ടിയിൽ ചേരുക. ചിട്ടികൾ വായ്പയുടെയും നിക്ഷേപത്തിന്റെയും സമ്മിശ്ര സ്വഭാവമുള്ളവയാണ്. എന്നാൽ പലിശ രഹിതമാണ്. കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ വലിയ സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നവർക്കും മികച്ച ലാഭം ഉറപ്പാക്കാം.
കെ.എസ്.എഫ്.ഇ ചിട്ടിയുടെ കാലാവധി പലർക്കും തിരിച്ചടവുകൾ മുടങ്ങാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തെറ്റായ കാലാവധിയിലുള്ള ചിട്ടികൾ തിരഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും ഈ പ്രശ്നം വരുന്നത്. 40 മാസം, 50 മാസം, 60 മാസം, 100 മാസം എന്നിങ്ങനെ കാലാവധി വ്യത്യസ്തമാണ്. ചിലർക്ക് ചിട്ടി ആരംഭിച്ച ശേഷം സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ തവണകൾ മുടങ്ങുന്നു. ഈ ചിട്ടികൾ മുടക്കച്ചിട്ടികളായി മാറ്റാൻ സാധിക്കും. പക്ഷേ ഇത് തുടർന്ന് മുന്നോട്ട് കൊണ്ടു പോവാനും കഴിയും.
ലേലം വിളിക്കുന്നതിനു മുന്നേ ചിട്ടിത്തുക തിരിച്ചടക്കാൻ സാധിക്കാതെ മുടങ്ങിപ്പോയാൽ അത് അപ്ഡേറ്റ് ചെയ്ത് ചിട്ടി തുടരാനുള്ള ഏറ്റവും മികച്ച ഫീച്ചറാണ് കെ.എസ്.എഫ്.ഇ സ്മാർട്ട് ചിട്ടി ബ്രിഡ്ജ് ലോൺ. ഇതിനെ കുറിച്ച് പലർക്കും ധാരണ ഇല്ല. എന്താണ് കെ.എസ്.എഫ്.ഇ സ്മാർട്ട് ചിട്ടി ബ്രിഡ്ജ് ലോൺ? ഇതിന്റെ നേട്ടം എങ്ങനെയാണ്? വിശദമായി നോക്കാം.....

കെ.എസ്.എഫ്.ഇ സ്മാർട്ട് ചിട്ടി ബ്രിഡ്ജ് ലോൺ....
കെ.എസ്.എഫ്.ഇയുടെ ഏറ്റവും മികച്ച ഫീച്ചറാണിത്. പേരു പോലെ തന്നെ ഈ ഫീച്ചർ ചിട്ടിയിലെ ഒരു പാലം പോലെ പ്രവർത്തിക്കുന്നു. നിങ്ങൾ തവണകൾ അടച്ചു കൊണ്ടിരിക്കുന്ന ഒരു ചിട്ടിയിൽ തവണകൾ മുടങ്ങുമ്പോൾ ഈ ബ്രിഡ്ജ് ലോൺ ഒരു സഹായഹസ്തമായി മാറും. അതായത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് നിങ്ങൾക്ക് അധികമായ പണം ചിലവഴിക്കേണ്ടി വരുമ്പോൾ ചിട്ടിയുടെ മാസത്തവണ മുടങ്ങാൻ സാധ്യതയുണ്ട്. ചിട്ടി മുടങ്ങിയാൽ അത് വീണ്ടും തുടരുന്നതിനായി കെ.എസ്.എഫ്.ഇ തന്നെ ഒരു ലോൺ നൽകി ഈ മുടങ്ങിയ തുക അടക്കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
65% വരെ അടവുള്ളവർക്ക് ഈ ലോണിന് അപേക്ഷിച്ച് മുടങ്ങിയ തുക ക്ലിയർ ചെയ്യാം. അതായത് 100 മാസത്തെ ചിട്ടിയിൽ ചേർന്ന വ്യക്തിക്ക് ഏകദേശം 65 മാസത്തിനുള്ളിലാണ് ചിട്ടിയിൽ മുടക്കം വരുന്നതെങ്കിൽ ഈ ലോണിന് അപേക്ഷിക്കാം. 65 മാസത്തിനു ശേഷമാണ് തിരിച്ചടവ് മുടങ്ങുന്നതെങ്കിൽ ഇത് സാധ്യമല്ല. നിങ്ങളുടെ പാസ്ബുക്കുമായി കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചിൽ എത്തിയാൽ എത്ര രൂപ വരെ ലോണായി ലഭിക്കുമെന്ന് മനസിലാക്കാം. ചിട്ടി വിളിച്ചെടുക്കാത്തവർക്ക് മാത്രമാണ് ഈ ലോണിന് അപേക്ഷിക്കാൻ സാധിക്കുള്ളൂ.
മറ്റു നേട്ടങ്ങൾ....
ബ്രിഡ്ജ് ലോണിലൂടെ നിങ്ങൾക്ക് ഒരു നിശ്ചിത കിട്ടിയാൽ അത് മുടങ്ങിയ മാസങ്ങളിലേക്ക് തിരിച്ചടക്കാം. ഈ ലോൺ തുക തിരിച്ചടവ് തുകയേക്കാൾ കുറവാണെങ്കിൽ ബാക്കി തുക നിങ്ങൾ അടക്കേണ്ടി വരും. ഈ അവസരത്തിൽ നിങ്ങൾ തൊട്ടടുത്ത മാസം തന്നെ ലേലം വിളിച്ച് ചിട്ടിത്തുക സ്വന്തമാക്കാൻ ശ്രമിച്ചാൽ ഈ ബ്രിഡ്ജ് ലോൺ അധികം താമസിക്കാതെ ക്ലോസ് ചെയ്യാനും സാധിക്കും. ഈ ലോണിന് 11.50% എന്ന നിരക്കിലാണ് പലിശ ഈടാക്കുന്നത്.
വലിയ നഷ്ടമില്ലാത്ത രീതിയിൽ ചിട്ടി വിളിച്ചെടുത്താൽ സുഖമായി ഈ ചിട്ടി മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കും. ഈ ലോണിന് മറ്റു ജാമ്യങ്ങൾ നൽകേണ്ടതില്ല. ഈ ചിട്ടിയുടെ പാസ്ബുക്ക് സമർപ്പിച്ചാൽ ലോണിന് അപേക്ഷിക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications