നിങ്ങൾക്ക് പലപ്പോഴും പണത്തിന് ആവശ്യം വരുമ്പോൾ എങ്ങനെയാണ് പരിഹാരം കണ്ടെത്തുന്നത്. നിശ്ചിത തുക നിക്ഷേപമുള്ളവർക്ക് പ്രതിസന്ധികൾ വരില്ല. എന്നാൽ പലരും ഇത്തരം സാഹചര്യങ്ങളിൽ വായ്പാ മാർഗങ്ങളെ ആശ്രയിക്കുന്നു. രാജ്യത്തെ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും വിവിധ വായപകൾ നൽകുന്നു. എന്നാൽ ഒരു ബാങ്ക് വായ്പയേക്കാൾ കുറഞ്ഞ പലിശ കെ.എസ്.എഫ്.ഇ ചില സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.
ചിട്ടികൾക്കു പുറമേ കെ.എസ്.എഫ്.ഇ നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപ സ്കീമുകളും വായ്പകളും ഇതിൽ പെടുന്നു. അത്തരത്തിൽ ഒരു പ്രത്യേക സാമ്പത്തിക മാർഗമാണ് ഓവർഡ്രാഫ്റ്റ് സൗകര്യം. കെ.എസ്.എഫ്.ഇയുടെ ഏറ്റവും മികച്ച ഓവർഡ്രാഫ്റ്റ് സ്കീമാണ് സുഗമ (അക്ഷയ). ഇതിലൂടെ സാധാരണ ബാങ്ക് വായ്പയേക്കാൾ ഉയർന്ന തുക സ്വന്തമാക്കാൻ സാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്താണ് കെ.എസ്.എഫ്.ഇ സുഗമ (അക്ഷയ) ഓവർ ഡ്രാഫ്റ്റ് സ്കീം?
നിങ്ങൾ ഒരു ഗവൺമെന്റ് ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതോ എയ്ഡഡ് സ്കൂളിലെ ജീവനക്കാരനോ ആണെങ്കിൽ ഈ ഓവർ ഡ്രാഫ്റ്റ് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത്തരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 5,00,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം അനുവദിയ്ക്കും. മാത്രമല്ല മേൽപ്പറഞ്ഞ തരത്തിൽ ജോലിക്കാരായ ദമ്പതികൾക്ക് അവരുടെ ശമ്പള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 5,00,000 രൂപ വരെ ഓവർഡ്രാഫ്റ്റ് എടുക്കാവുന്നതാണ്.

5 ലക്ഷം വരെ ലോൺ എടുക്കാതെ സ്വന്തമാക്കാം എന്നത് രസകരമായി തോന്നിയേക്കാം. എന്നാൽ ഈ സ്കീമിനും പലിശ നിരക്കുണ്ട്. പക്ഷേ ഒരു ബാങ്ക് ലോൺ എടുക്കുന്ന പോലെ പ്രയാസകരമായ രേഖകളൊന്നും ഈ സ്കീം ആവശ്യപ്പെടുന്നില്ല. എന്നാൽ ആദ്യം ഈ ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനു മുന്നേ വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി അവരവരുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ശാഖയിൽ സുഗമ (സേവിങ്ങ്സ്) അക്കൗണ്ട് തുടങ്ങേണ്ടതാണ്.
പലിശ നിരക്കും കാലാവധിയും...
സുഗമ സേവിംഗ്സ് അക്കൗണ്ടിലൂടെയാണ് ഓവർഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാൻ സാധിക്കുന്നത്. ഇതിലൂടെ നിങ്ങൾ എടുക്കുന്ന തുകയ്ക്ക് കാലാവധി പൂർത്തിയാവുന്നതു വരെ 13% എന്ന നിരക്കിലാവും പലിശ ഈടാക്കുന്നത്. അക്കൗണ്ട് ക്രെഡിറ്റ് ബാലൻസ് ആണ് കാണിക്കുന്നതെങ്കിൽ, മാസത്തിലെ ഏറ്റവും കുറവ് ബാലൻസ് കണക്കാക്കി, അതിന് സാധാരണ സുഗമ പലിശ നിരക്കായ 4.50% നിങ്ങൾക്ക് ലഭിക്കും. ഓവർ ഡ്രാഫ്റ്റ് കാലാവധിയുടെ പരിധി 36 മാസമാണ്. ആവശ്യമെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അത് പുതുക്കാവുന്നതാണ്.
കൂടുതൽ അറിയാം....
ഈ പദ്ധതി പ്രകാരം മേൽപ്പറഞ്ഞ ജീവനക്കാർക്ക് മാത്രമേ ഈ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. വളരെ ചുരുങ്ങിയ ചെലവിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സാധിക്കും. 5 ലക്ഷം വരെ ഇത്രയും കുറഞ്ഞ പലിശയിൽ നിങ്ങൾക്ക് ലഭിക്കും. മാത്രമല്ല സുഗമ സേവിംഗ്സ് അക്കൗണ്ടിലെ ക്രെഡിറ്റ് ബാലൻസ് അനുസരിച്ച് അധിക പലിശയും ലഭിക്കുന്നു.
ഈ സ്കീമിൽ നിങ്ങൾക്ക് എത്ര രൂപയാണോ ആവശ്യം ആ പണം മാത്രം എടുക്കാൻ വായ്പക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. അതിനാൽ നിങ്ങൾ എടുത്ത തുകയ്ക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളൂ എന്നതും ഈ സ്കീമിനെ മറ്റു പദ്ധതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications