കെ.എസ്.എഫ്.ഇ ഒരു സുരക്ഷിത നിക്ഷേപ മാർഗമാണ്. കാരണം കേരള സർക്കാരിന്റെ കീഴിലുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ എല്ലാ നിക്ഷേപകർക്കും വിശ്വാസ്യ യോഗ്യമായ സ്ഥാപനമാണിത്. കെ.എസ്.എഫ്.ഇ നിക്ഷേപങ്ങൾ എന്നും ഉറപ്പുള്ള നേട്ടങ്ങൾ നൽകുന്നു. ഒരു വലിയ സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നവർക്ക് വലിയ തുകയുള്ള ചിട്ടികളിൽ നിക്ഷേപിച്ച് സമ്പാദിക്കാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വേണ്ടവർക്ക് ചെറിയ ചിട്ടി സ്കീമുകളിൽ ചേർന്ന് പെട്ടെന്ന് തന്നെ ചിട്ടി വിളിച്ചെടുക്കാം.
വെറുമൊരു ചിട്ടിക്കമ്പനി എന്ന നിലയിലല്ല കെ.എസ്.എഫ്.ഇ വളരുന്നത്. ഇവിടെ വായ്പാ സൗകര്യങ്ങളും സ്ഥിര നിക്ഷേപങ്ങളും ഉണ്ട്. ഈ ചിട്ടികൾക്ക് പുറമേ കെ.എസ്.എഫ്.ഇ ഒരു സേവിംഗ്സ് അക്കൗണ്ട് പരിചയപ്പെടുത്തുന്നുണ്ട്. സാധാരണ ബാങ്കുകളിൽ കാണപ്പെടുന്ന സേവിംഗ്സ് സ്കീം പോലെയാണ് കെ.എസ്.എഫ്.ഇയുടെ സുഗമ സേവിംഗ്സ് അക്കൗണ്ട്. എന്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്? എന്താണ് ഇതിന്റെ ഗുണങ്ങൾ? വിശദമായി അറിയാം.
എന്താണ് കെ.എസ്.എഫ്.ഇ സുഗമ സേവിംഗ്സ് അക്കൗണ്ട്?
ഇതൊരു സുരക്ഷിതമായ സേവിംഗ്സ് അക്കൗണ്ടാണ്. മറ്റു ബാങ്കുകളുടെ സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശയാണ് കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നത്. ബാങ്കുകളുടെ സേവിംഗ്സ് അക്കൗണ്ടുകൾ സാധാരണയായി 3.50% വരെയാണ് പലിശ നൽകുന്നത്. എന്നാൽ കെ.എസ്.എഫ്.ഇ സുഗമ അക്കൗണ്ട് വഴി 4.50% വരെയാണ് പലിശ നൽകുന്നത്. വർഷത്തിൽ രണ്ട് തവണയായിട്ടാണ് ഈ സേവിംഗ്സ് അക്കൗണ്ടിലൂടെ പലിശ നൽകുന്നത്.

അക്കൗണ്ട് എങ്ങനെ തുറക്കാം?
1) ആധാർ കാർഡ് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കുക
2) സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള ഫോം പൂരിപ്പിക്കുക (പേര്, ജനന തിയ്യതി, നോമിനി വിവരങ്ങൾ, സിഗ്നേച്ചർ എന്നിവ നൽകുക)
3) ഫോട്ടോ എടുക്കുക (2 എണ്ണം)
4) സിഗ്നേച്ചർ പരിശോധിക്കുക
100 രൂപയ്ക്ക് അക്കൗണ്ട് തുറക്കാം....
സുഗമ സേവിംഗ്സ് സ്കീം 100 രൂപയ്ക്ക് ആരംഭിക്കാവുന്നതാണ്. നിങ്ങൾക്ക് ഈ അക്കൗണ്ടിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. മറ്റു അക്കൗണ്ടുകളെ അപേക്ഷിച്ച് സുഗമ സേവിംഗ്സ് അക്കൗണ്ടിൽ ബാലൻസ് തുക വളരെ കുറവാണ്. നിങ്ങൾക്ക് കൃത്യമായി പലിശ ഉറപ്പാക്കണമെങ്കിൽ മിനിമം ബാലൻസ് 250 രൂപയിൽ നിർത്തണം. എങ്കിൽ പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വരുമ്പോൾ നിങ്ങൾക്ക് ഏത് കെ.എസ്.എഫ്.ഇ ശാഖയിൽ നിന്നും ഈ പണം പിൻവലിക്കാം. എന്നാൽ ഒരു ദിവസം നിങ്ങൾക്ക് ഒരു സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും 19999 രൂപ വരെയാണ് പിൻവലിക്കാൻ സാധിക്കുന്നത്.
കെ.എസ്.എഫ്.ഇ ചിട്ടിയിൽ ഉള്ളവർക്കും സുഗമ സേവിംഗ്സ് ഉപയോഗിക്കാം...
കെ.എസ്.എഫ്.ഇ ചിട്ടിയിൽ അംഗമായവർക്ക് സുഗമ അക്കൗണ്ട് ഒരു എളുപ്പ മാർഗമാണ്. ഒരു പക്ഷേ നറുക്കിലൂടെ മുഴുവൻ തുകയും ലഭിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഇനിയുള്ള തിരിച്ചടവ് തുക എത്രയാണെന്ന് കണക്കാക്കി അത് സുഗമ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെ നിക്ഷേപിച്ചാൽ ഓരോ മാസവും തിരിച്ചടവ് തുക കൃത്യമായി ചിട്ടിയിലേക്ക് ക്രെഡിറ്റാവുന്നതാണ്. ഒപ്പം ആ തുകയ്ക്ക് പലിശയും ലഭിക്കും.
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡ്, യു.പി.ഐ സേവനം എന്നിവയൊന്നും സുഗമ സേവിംഗ്സിൽ ലഭ്യമല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications