കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ചിട്ടി മാത്രമല്ല, നിരവധി വായ്പാ മാർഗങ്ങളും സ്ഥിര നിക്ഷേപ ഓപ്ഷനുകളും സേവിംഗ്‌സ് സ്കീമുകളും കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നുണ്ട്. ഒരു സാധാരണ ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. 55 വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ സംരംഭം കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ജനപ്രിയമാണ്.
ചിട്ടികളിൽ തന്നെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കണം എന്നില്ല. മുകളിൽ പറഞ്ഞ പോലെ വിവിധ മാർഗങ്ങൾ കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്. മാത്രമല്ല ബാങ്കുകളേക്കാൾ പലിശയും ഉറപ്പാക്കുന്നു. ഒരു സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാൻ താത്പര്യമുള്ളവർ കെ.എസ്.എഫ്.ഇ നൽകുന്ന മികച്ച ഓപ്ഷനാണ് സുഗമ സേവിംഗ്‌സ് അക്കൗണ്ട്. ബാങ്കുകളിലെ സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് സുഗമ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പ്രത്യേകത എന്തെല്ലാമെന്ന് പരിശോധിക്കാം...
സുഗമ സേവിംഗ്‌സ് അക്കൗണ്ട്....
ബാങ്കുകൽ വാഗ്ദാനം ചെയ്യുന്ന സേവിംഗ്‌സ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന സേവിംഗ്‌സ് സ്കീമാണ് സുഗമ നിക്ഷേപ പദ്ധതി. മറ്റു ബാങ്കുകളേക്കാൾ ഉയര്‍ന്ന പലിശ നിരക്കും കെ.എസ്.എഫ്.ഇ ഉറപ്പ് നൽകുന്നുണ്ട്. സാധാരണയായി ബാങ്കുകളിൽ 3.50% വരെയാണ് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് പലിശ ലഭിക്കുന്നത്. എന്നാൽ കെ.എസ്.എഫ്.ഇയുടെ സുഗമ അക്കൗണ്ട് വഴി 4.50% വരെ പലിശ നേടാം. വർഷത്തിൽ രണ്ട് തവണയായിട്ടാണ് പലിശ കണക്കാക്കുന്നത്. എല്ലാ മാസവും 6ാം തിയതി മുതല്‍ അവസാന ദിവസം വരെ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സിന് മുകളിലാണ് പലിശ നൽകുക.

മറ്റു പ്രത്യേകതകൾ
ഓരോ ബാങ്കിലും ഓരോ തുകയാണ് മിനിമം ബാലൻസായി കണക്കാക്കുന്നത്. എന്നാൽ സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ അധിക ബാലൻസ് പരിധി ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കെ.എസ്.എഫ്.ഇ യിൽ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഒഴിച്ചു നിർത്തിയാൽ ആഴ്ചയിൽ 6 ദിവസം നിങ്ങൾക്ക് സേവിംഗ്സിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ കെ.എസ്.എഫ്.ഇയുടെ ഏത് ബ്രാഞ്ചിൽ പോയാലും പണം പിൻവലിക്കാൻ കഴിയും.
അതായത് സുഗമ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങളുടെ ഫോട്ടോയും സിഗ്നേച്ചറും കൊടുക്കുന്നുണ്ട്. അതിനാൽ കേരളത്തിന്റെ ഏത് ബ്രാഞ്ചിൽ നിന്നും സുഗമ സേവിംഗ്‌സ് അക്കൗണ്ടിലൂടെ പണം എടുക്കാനും നിക്ഷേപിക്കാനും സാധിക്കുന്നു. ഒന്നിലധികം ചിട്ടികളുണ്ടെങ്കിൽ ആ തുക ഈ സുഗമ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാൽ ചിട്ടി അടക്കുന്നതിനുള്ള നിശ്ചിത ദിവസങ്ങളിൽ ഇത് സുഗമ അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ആവുന്നു.
സുഗമ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പലിശ ലഭിക്കുന്നത് വർഷത്തിൽ രണ്ട് തവണയായിട്ടാണ്. അതിനാൽ പലിശ ലഭിക്കാൻ സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം 250 രൂപ ഉണ്ടായിരിക്കണം.
ഒരു ദിവസം എത്ര രൂപ പിൻവലിക്കാം?
ഒരു സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും 19999 രൂപ വരെയാണ് പിൻവലിക്കാൻ സാധിക്കുള്ളൂ.
സുഗമ സേവിംഗ്സിൽ ലഭിക്കാത്ത സേവനങ്ങൾ...
- ഡെബിറ്റ് കാർഡ്
- ചെക്ക് ബുക്ക്
- ക്രെഡിറ്റ് കാർഡ്
- യു.പി.ഐ സേവനം
സുഗമ സേവിംഗ്‌സ് അക്കൗണ്ട് എങ്ങനെ തുടങ്ങാം?
- ആധാർ കാർഡ് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കുക
- സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനുള്ള ഫോം പൂരിപ്പിക്കുക (പേര്, ജനന തിയ്യതി, നോമിനി വിവരങ്ങൾ, സിഗ്നേച്ചർ എന്നിവ നൽകുക)
- ഒരു ഫോട്ടോ എടുക്കുക
- സിഗ്നേച്ചർ പരിശോധിക്കുക
ഇത്രയും കാര്യങ്ങൾ പൂർത്തിയായാൽ കെ.എസ്.എഫ്.ഇയുടെ സുഗമ സേവിംഗ്‌സ് അക്കൗണ്ടിൽ നിങ്ങളും ഒരു നിക്ഷേപകയായി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
