അപൂർവ്വ നേട്ടവുമായി കെഎസ്എഫ്ഇ: മൊത്തം ബിസിനസ് 1 ലക്ഷം കോടി കടന്നു- പുതിയ പദ്ധതികൾ ഉടൻ

കേരളത്തിലെ ഏറ്റവും മികച്ചതും, സുരക്ഷിതവുമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് കെഎസ്എഫ്ഇ. ചിട്ടികൾക്ക് പ്രസിദ്ധമായ കെഎസ്എഫ്ഇ വലിയ സാമ്പത്തിക നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്. കെഎസ്എഫ്ഇ വെറുമൊരു ചിട്ടിക്കമ്പനിയല്ല എന്ന് വീണ്ടും തെളിയിക്കുന്ന വിജയമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. അതെ കെഎസ്എഫ്ഇയുടെ ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നിരിക്കുന്നു.

ചിട്ടിക്കു പുറമേ സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ വായ്പകളിലൂടെയാണ് ഈ വിജയം കൈവരിച്ചത്. ഈ ഡിസംബറിൽ 1 ലക്ഷം കോടി കടക്കുമെന്ന ലക്ഷ്യം അതിനു മുന്നേ കൈവരിക്കാനായതിൻ്റെ സന്തോഷത്തിലാണ് കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ. ജൂലൈ 31നുള്ള റിപ്പോർട്ടിലാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 15നു മുഖ്യമന്ത്രി നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.

ചിട്ടയുടെ ഒപ്പം വായ്പകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കനായതെന്ന് വരദരാജൻ പറഞ്ഞു. സ്വർണപ്പണയ വായ്പ 10,000 കോടി കടന്നിട്ടുണ്ട്. ഇനി ജനറൽ ഇൻഷുറൻസ് രം​ഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് കെഎസ്എഫ്ഇ. ഇതിനായി സ്വന്തമായി ഇൻഷുറൻസ് കമ്പനി ആരംഭിക്കുകയോ മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുകയോ ചെയ്യുമെന്നാണ് ചെയർമാൻ കെ. വരദരാജൻ വ്യക്തമാക്കിയത്.

കെഎസ്എഫ്ഇ എന്നാ സുമ്മാവാ!

ചിട്ടിയിൽ നിന്നും ആരംഭിച്ച യാത്രയാണ് ഇപ്പോൾ വിവിധ സാമ്പത്തിക വായ്പകളിലേക്കും നിക്ഷേപങ്ങളിലേക്കും ഉയരാൻ കെഎസ്എഫ്ഇയെ സഹായിച്ചത്. ചെറുപ്പക്കാർക്കിടയിൽ ഈ ചിട്ടിയെ കൂടുതൽ ജനകീയമാക്കുവാൻ വേണ്ട് കെഎസ്എഫ്ഇ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്ന കെഎസ്എഫ്ഇ ഹാർമണി ചിട്ടീസ് 2025 എന്ന സ്കീം പോലും യുവാക്കളെ ആകർഷിക്കുന്നുണ്ട്. ഇന്ത്യക്കു പുറമേ വിദേശത്തും കെഎസ്എഫ്ഇയുടെ സാന്നിധ്യമുണ്ട്. പ്രവാസികൾക്ക് വേണ്ടി പ്രത്യേകം ചിട്ടികളും വായ്പകളും കെഎസ്എഫ്ഇ വാ​ഗ്ദാനം ചെയ്യുന്നുമുണ്ട്.

അപൂർവ്വ നേട്ടവുമായി കെഎസ്എഫ്ഇ: മൊത്തം ബിസിനസ് 1 ലക്ഷം കോടി കടന്നു- പുതിയ പദ്ധതികൾ ഉടൻ

കേരളത്തിലുടനീളം കെഎസ്എഫ്ഇ ശാഖ

നിരവധി ആളുകളാണ് കെഎസ്എഫ്ഇയിൽ ജോലി ചെയ്യുന്നത്. നിലവിൽ 9000 പേരോളം ഇവിടെ ജോലി ചെയ്യുന്നുണ്ട്. 40 ശതമാനം ചിട്ടിയും കാൻവാസ് ചെയ്യുന്നത് ജീവനക്കാരാണ്. മാത്രമല്ല അവരെ സഹായിക്കുന്നതിനായി 300ലധികം ബിസിനസ് പ്രമോർട്ടർമാരുമുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു ബ്രാ‌ഞ്ച് എന്ന നിലയിലേക്ക് വളരണമെന്നാണ് കെഎസ്എഫ്ഇ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. അതിലൂടെ നിരവധി ആളുകൾക്ക് വീണ്ടും ജോലി സാധ്യത തുറക്കപ്പെടുന്നു.

പ്രവാസികൾക്കും നേട്ടം

വിദേശരാജ്യങ്ങളിലും ഏജന്റുമാരെ നിയമിക്കാൻ കെഎസ്എഫ്ഇ ലക്ഷ്യമിടുന്നു. പ്രവാസികളെ ഓൺലൈനായി ചേർക്കുന്നവർക്ക് കമിഷനും നേടാം. നേരിട്ട് ബ്രാഞ്ചിൽ എത്താൻ സാധിക്കാത്തതിനാൽ പ്രവാസികൾക്ക് ഓൺലൈനായിട്ട് ലേലത്തിൽ പങ്കെടുക്കാം. ഇത് ഇടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നു. പവർ ആപ്പ് എന്ന ആപ്പിലൂടെ കടൽകടന്നും ചിട്ടിയുടെ നേട്ടം ഉറപ്പാക്കാം.

ഇതിനു പുറമേ കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും ചിട്ടിയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കും. അവർക്ക് ചിട്ടിയിൽ ചേർന്ന് പണം സമ്പാദിക്കാൻ സാധിക്കും. ചിട്ടി മുടങ്ങാതെ അടച്ചു കൊണ്ടിരുന്നാൽ ഈടില്ലാതെ വായ്പയും ലഭ്യമാക്കും. ചെറുകിട ബിസിനസുകാർക്ക് പ്രതിദിന - പ്രതിവാര കളക്ഷൻ ചിട്ടി ആരംഭിക്കാനും കെഎസ്എഫ്ഇ പദ്ധതിയിടുന്നുണ്ട്.

സിം​ഗപ്പൂരിലേക്ക് പോയാലോ?

ഹാർമണി ചിട്ടീസ് 2025ൻ്റെ കീഴിൽ ആരംഭിച്ച ചിട്ടികളിൽ ചേർന്നിട്ടുണ്ടോ? 2026 ഫെബ്രുവരിയിലാണ് ഈ പദ്ധതി അവസാനിക്കുന്നത്. ആ സമയത്ത് തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുബസമേതം സിങ്കപ്പൂരിലേക്ക് യാത്ര ചെയ്യാൻ അവസരമുണ്ട്. ഇത് യുവാക്കളെ പോലും കെഎസ്എഫ്ഇ ചിട്ടികളിലേക്ക് ആകർഷിക്കുന്നു. മാത്രമല്ല ഓണത്തിന് ഗ്യാലക്സി ചിട്ടിയിൽ ചേരുന്നവർക്ക് ചിങ്ങം ഒന്നു മുതൽ ഓണം വരെ സപ്ലൈകോയുടെ ഓണക്കിറ്റ് സ്വന്തമാക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X