കെ.എസ്.എഫ്.ഇ വിവിധ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടം ഉറപ്പ് വരുത്തുന്ന സ്കീമുകളാണ് കെ.എസ്.എഫ്.ഇ നൽകുന്നത്. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും ഉയർന്ന പലിശയും കെ.എസ്.എഫ്.ഇയുടെ വലിയ പ്രത്യേകതയാണ്. ഇത് വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ല, ഇവിടെ സ്ഥിരനിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളും ഉണ്ട്.
സാധാരണ പൗരൻമാർക്ക് നൽകുന്നതു പോലെ മുതിർന്ന പൗരൻമാർക്കും മികച്ച ആനുകൂല്യങ്ങൾ കെ.എസ്.എഫ്.ഇ ഉറപ്പ് വരുത്തുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് വന്ദനം ഫിക്സഡ് ഡെപ്പോസിറ്റ്. ഇത് മുതിർന്ന പൗരൻമാർക്ക് മാത്രമായി നിലകൊള്ളുന്ന എഫ്.ഡിയാണ്. എന്താണ് വന്ദനം? പരിശോധിക്കാം...
എന്താണ് കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡി?
ഇതൊരു ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമാണ്. സാധാരണയായി ബാങ്കുകളിൽ ഉയർന്ന പലിയോടെ മികച്ച വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ് എഫ്.ഡി. കെ.എസ്.എഫ്.ഇയുടെ വന്ദനം എഫ്.ഡിയും ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരൻമാർക്കായുള്ള മികച്ച നിക്ഷേപ പദ്ധതിയാണിത്. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമായി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്ന പദ്ധതി.
ഒരു വലിയ തുക ഒറ്റത്തവണയായി നിങ്ങൾക്ക് നിക്ഷേപിക്കാം. 1 വർഷം മുതൽ 2 വർഷം വരെയാണ് വന്ദനം എഫ്.ഡിയുടെ കാലാവധി വരുന്നത്. ഇതിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. എന്നാൽ പരമാവധി തുകയ്ക്ക് പരിധിയില്ല.

വന്ദനം സ്കീമിന്റെ പലിശ നിരക്ക്
ഈ സ്കീമിന്റെ കാലാവധി 1 വർഷം മുതൽ 2 വർഷം വരെയാണ്. ഈ കാലയളവിലേക്ക് വന്ദനം വാഗ്ദാനം ചെയ്യുന്നത് 8.75ശതമാനമാണ്. ഇത് പ്രതിവർഷ പലിശയാണ്. ഉദാഹരണത്തിന് നിങ്ങൾ 1 ലക്ഷം രൂപ 1 വർഷത്തേക്ക് നിക്ഷേപിച്ചാൽ 8750 രൂപയാണ് പലിശയായി ലഭിക്കുന്നത്. മറ്റു എഫ്.ഡി സ്കീമുകളെ അപേക്ഷിച്ച് ഇത് ഉയർന്ന പലിശ നിരക്ക് തന്നെയാണ്. കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടം കൈവരിക്കാം.
ഒരു വർഷത്തേക്ക് 12 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പലിശ മാത്രം 1,08,496 രൂപ ഉറപ്പാക്കാം. പ്രതിമാസം 8,400 രൂപ ലഭിക്കും. അതായത് ഉയർന്ന പലിശ നേടാൻ വലിയ തുക നിക്ഷേപിക്കാം.
കാലാവധിക്കു മുന്നേ പണം പിൻവലിക്കാമോ?
1 വർഷം മുതൽ 2 വർഷം വരെയാണ് നിക്ഷേപ കാലാവധി വരുന്നത്. ഈ കാലാവധിക്കു മുന്നേ സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ നിങ്ങൾക്ക് ഈ നിക്ഷേപ തുക പിൻവലിക്കാം. എന്നാൽ നിക്ഷേപിച്ച് 1 മാസത്തിനു മുന്നേ പിൻവലിച്ചാൽ യാതൊരു നേട്ടവും ലഭിക്കില്ല. അതായത് കെ.എസ്.എഫ്.ഇ വന്ദനം അവകാശപ്പെടുന്ന പലിശ ലഭ്യമാകില്ല.
ഒരു വർഷത്തിനു മുന്നേ പിൻവലിച്ചാൽ 8.75% പലിശ ലഭിക്കില്ല. പക്ഷേ കെ.എസ്.എഫ്.ഇ യുടെ സുഗമ സേവിംഗ്സ് സ്കീമിലെ പലിശ എത്രയാണോ അത് ലഭിക്കും.
ആർക്കെല്ലാം ഈ സ്കീമിൽ നിക്ഷേപിക്കാം?
ഇത് മുതിർന്ന പൗരൻമാർക്കായി പ്രത്യേകം തയ്യാറാക്കിയ നിക്ഷേപ പദ്ധതിയാണ്. മാത്രമല്ല കെ.എസ്.എഫ്.ഇയിൽ നിന്നും വിരമിച്ച ജീവനക്കാർക്കും ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഈ സ്കീമിൽ ചേരാം. മാത്രമല്ല ഉയർന്ന പലിശയും ഉറപ്പാക്കാം. എൻ.ആർ.ഐ വ്യക്തികൾക്കും ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.
നികുതി ബാധകമാണ്.
ഈ സ്കീമിന് നികുതിയിളവ് ലഭ്യമല്ല. അതായത് നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടക്കേണ്ടി വരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
