പ്രായം 60 കഴിഞ്ഞാൽ എല്ലാം താളം തെറ്റും. ജോലിയിൽ നിന്ന് വിരമിച്ച് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ സാമ്പത്തികമായും നിങ്ങൾ സുരക്ഷിതരാണോ എന്ന് ചിന്തിക്കാറുണ്ടോ? പ്രായമാവുമ്പോൾ നിരവധി അസുഖങ്ങളാണ് പിടിപെടുന്നത്. ഇവയുടെ ചികിത്സ, ആശുപത്രി വാസം എന്നിവയ്ക്കെല്ലാം പണം ആവശ്യമാണ്. അതിനായി സാമ്പത്തിക സുരക്ഷേ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്ന പൗരൻമാർക്കായി നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട്. എന്നാൽ എവിടെ നിക്ഷേപിച്ചാൽ വലിയ തുക കോർപ്പസായി സ്വന്തമാക്കാം എന്ന് അറിയണ്ടേ.?
രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിവിധ പദ്ധതികൾ നൽകുന്നുണ്ട്. അതിൽ മുതിർന്ന പൗരൻമാർക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന രണ്ട് പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), കെഎസ്എഫ്ഇ വന്ദനം സ്കീം എന്നിവ. രണ്ടും ഉയർന്ന പലിശയോടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൂടുതൽ നേട്ടം വാഗ്ദാനം ചെയ്യുന്നത് ഇവയിൽ ഏത് സ്കീമാണ്?
1. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന മികച്ച നിക്ഷേപ പദ്ധതിയാണിത്. നിലവിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നൽകുന്നത്. നിലവിൽ 8.2% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തെ കാലാവധിയിലാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത്. ഈ കാലയളവിൽ സ്ഥിരമായ വരുമാനവും ലഭിക്കുന്നു.
60 വയസ്സിനു ശേഷം മാത്രമല്ല ചില ഘട്ടങ്ങളിൽ അതിലും കുറഞ്ഞ പ്രായമുള്ളവർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. അതായത്, 55 വയസ്സിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്നവർക്കും, 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഈ സ്കീം മികച്ച തിരഞ്ഞെടുപ്പാണ്.

പരമാവധി നിക്ഷേപ തുക
അതായത് ജോലിയിൽ നിന്നും വിരമിച്ച ശേഷം എല്ലാ മാസവും പെൻഷൻ തുക പോലെ ഇത് ഉറപ്പാക്കാം. നിക്ഷേപകന് പരമാവധി 30 ലക്ഷം വരെ ഒറ്റത്തവണയായി നിക്ഷേപിക്കാൻ സാധിക്കുന്നു. അതിനാൽ പ്രതിമാസം 20,000 രൂപ വരെ വരുമാനമായി നേടാം.
2. കെഎസ്എഫ്ഇ വന്ദനം സ്കീം
പ്രായമായവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ഒരു എഫ്ഡി സ്കീമാണ് വന്ദനം. ഹ്രസ്വകാല നേട്ടത്തോടെ റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഈ സ്കീമിൽ 2 വർഷ കാലത്തേക്കാണ് നിക്ഷേപിക്കാൻ അനുമതിയുള്ളൂ. പക്ഷേ വന്ദനം സ്കീം ഉയർന്ന പലിശ നിരക്കായ 8.25% വാഗ്ദാനം ചെയ്യുന്നു. 60 വയസ്സും അതിനു മുകളിലുമുള്ളവർക്കും, വിരമിച്ച കെ.എസ്.എഫ്.ഇ ജീവനക്കാർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം.
പരമാവധി നിക്ഷേപ തുക
ഈ സ്കീം എല്ലാ മാസവും നിശ്ചിത വരുമാനം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതിനാൽ നിക്ഷേപകൻ്റെ താത്പര്യത്തിന് അനുസരിച്ച് ഉയർന്ന തുക നിക്ഷേപിക്കാൻ സാധിക്കുന്നു.
ഈ രണ്ട് സ്കീമിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് കെഎസ്എഫ്ഇ വന്ദനം സ്കീമാണ്. മാത്രമല്ല, ഈ സ്കീം നിക്ഷേപത്തിന് പരിധിയും നിശ്ചയിരക്കുന്നില്ല. എന്നാൽ സാനിയർ സിറ്റിസൺ സ്കീമുമായി താരതമ്യം ചെയ്യുമ്പോൾ കാലാവധി കുറവാണ്. കാലാവധി കുറയുമ്പോൾ സ്വാഭാവികയും വരുമാനം കൂടുതൽ സീനിയർ സിറ്റിസൺ സ്കീമിലെ നിക്ഷേപത്തിനായിരിക്കും കൂടുതൽ. എന്നാൽ വന്ദനം സ്കീമിൽ നിക്ഷേപ പരിധി ഇല്ലാത്തതിനാൽ ഉയർന്ന നേട്ടം പ്രതീക്ഷിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications