മികച്ച സാമ്പത്തിക നേട്ടങ്ങൾക്ക് എപ്പോഴും സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളാണ് ബെസ്റ്റ്. ഉയർന്ന റിട്ടേണിനൊപ്പം അപകടരഹിത നിക്ഷേപങ്ങളുമാണ് എഫ്.ഡികൾ. അതിനാൽ മുതിർന്ന പൗരൻമാർക്ക് എഫ്.ഡി നിക്ഷേപങ്ങളോട് കൂടുതൽ താത്പര്യമുണ്ട്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും എഫ്.ഡി സ്കീമുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ എഫ്.ഡി സ്കീമുകൾ കെ.എസ്.എഫ്.ഇ നൽകുന്നു. കെ.എസ്.എഫ്.ഇയിൽ ചിട്ടികൾ മാത്രമാണ് എന്ന പൊതുധാരണയും ഇതിലൂടെ മാറും.
കെ.എസ്.എഫ്.ഇ മുതിർന്ന പൗരൻമാർക്ക് വേണ്ടി ആരംഭിച്ച സ്ഥിര നിക്ഷേപമാണ് വന്ദനം എഫ്.ഡി. സാധാരണക്കാർക്ക് ലഭിക്കുന്ന പോലെ മുതിർന്ന പൗരൻമാർക്കും സ്ഥിര നിക്ഷേപ സൗകര്യങ്ങൾ ഒരുക്കാൻ കെ.എസ്.എഫ്.ഇ പ്രത്യേകം രൂപപ്പെടുത്തിയ സ്കീമാണ് ഇത്. പ്രായമാവുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണ്. ജോലി ഭാരമില്ലാതെ ഒരു ഉറപ്പുള്ള വരുമാനം ലഭിക്കുന്ന എഫ്.ഡികളാണ് കെ.എസ്.എഫ്.ഇ വന്ദനം നൽകുന്നത്. എന്താണ് കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡി? വിശദമായി അറിയാം....
കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡി
ഇതൊരു സ്ഥിര നിക്ഷേപമാണ്. ഉയർന്ന പലിയോടെ മികച്ച വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണിത്. കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡി മുതിർന്ന പൗരൻമാർക്ക് വേണ്ടിയാണ് തയ്യാറാക്കിയത്. റിട്ടയർമെന്റ് കാലത്ത് ഉറപ്പുള്ള നിക്ഷേപം എന്നതാണ് കെ.എസ്.എഫ്.ഇ വന്ദനം എഫ്.ഡിയുടെ പ്രത്യേകത. ഇതിലൂടെ ഉയർന്ന പലിശയാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. പൊതുവേ മുതിർന്ന പൗരൻമാർക്ക് അവരുടെ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ അൽപം കൂടുതലായിരിക്കും. എന്നാൽ ഈ സ്കീമിന് യാതൊരു നികുതി ഇളവുമില്ല. നിങ്ങൾക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടക്കേണ്ടി വരും.

പലിശ നിരക്ക്
ഇവിടെ 8.75% പലിശയാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. ഇതാണ് വന്ദനം എഫ്.ഡിയെ വ്യത്യസ്തമാക്കുന്നതും. ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിലൂടെ വമ്പൻ നേട്ടമാണ് ലഭിക്കുന്നത്. അതായത് 2 വർഷത്തേക്ക് നിങ്ങൾ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പലിശ മാത്രം 18,900 രൂപ ലഭിക്കും. 2 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 94,500 രൂപ നേടാം.
2 വർഷത്തേയ്ക്ക് നിങ്ങൾ 10 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 1,89,001 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ 11,89,001 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. 2 വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം.
കാലവധിയും നിക്ഷേപവും....
കെ.എസ്.എഫ്.ഇയുടെ വന്ദനം എഫ്.ഡി ചെറിയ കാലാവധിയാണ് നൽകുന്നത്. അതിനാൽ പെട്ടെന്ന് തന്നെ നിങ്ങൾക്ക് വലിയ തുക സമ്പാദിക്കാൻ സാധിക്കും. അതായത് 1 വർഷം മുതൽ 2 വർഷം വരെയാണ് വന്ദനം എഫ്.ഡിയുടെ കാലാവധി വരുന്നത്. ഈ എഫ്.ഡിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. എന്നാൽ പരമാവധി തുകയ്ക്ക് പരിധിയില്ല. അതിനാൽ എത്ര രൂപയും നിക്ഷേപിക്കാം.
ആർക്കെല്ലാം നിക്ഷേപിക്കാം....
60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. മാത്രമല്ല കെ.എസ്.എഫ്.ഇയിൽ നിന്നും വിരമിച്ച ജീവനക്കാർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ജോലിയിൽ നിന്നും ലഭിച്ച സമ്പാദ്യം വന്ദനം എഫ്.ഡിയിൽ നിക്ഷേപിച്ച് ഒരു ഉറപ്പുള്ള വരുമാനമായി മാറ്റാൻ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications