ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ സ്വപ്നമാണ് വീട്. അതിനു വേണ്ടി തങ്ങളുടെ എല്ലാ സമ്പാദ്യവും ഇൻവെസ്റ്റ് ചെയ്യുന്നു. മാത്രമല്ല വായ്പയും എടുക്കുന്നു. വീട് പണി പൂർത്തിയാക്കാൻ വായ്പ എടുക്കാത്തവർ കുറവായിരിക്കും. പക്ഷേ കുറഞ്ഞ പലിശയോടെ വലിയ നഷ്ടങ്ങളില്ലാതെ ഹോം ലോണുകൾ ലഭിക്കുമോ? സത്യത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് പുറമേ ചില ധനകാര്യ സ്ഥാപനങ്ങളും ഹോം ലോൺ നൽകുന്നുണ്ട്. അതിൽ ഒന്നാണ് കെ.എസ്.എഫ്.ഇ.
ബാങ്കുകൾ ഹോം ലോണുകൾ നൽകുന്നതു പോലെ കെ.എസ്.എഫ്.ഇയും ഹോം ലോൺ നൽകുന്നു. എന്നാൽ ബാങ്ക് നൽകുന്ന വായ്പകളാണോ കെ.എസ്.എഫ്.ഇയുടെ ഹോം ലോൺ സൗകര്യമാണോ ബെസ്റ്റ്? നഷ്ടമില്ലാതെ വീട് പണിയാൻ ഏത് ലോൺ എടുക്കാം? വിശദമായി നോക്കാം....
കെ.എസ്.എഫ്.ഇ ഹോം ലോൺ VS ബാങ്ക് ഹോം ലോൺ
കെ.എസ്.എഫ്.ഇ നൽകുന്ന ഹോം ലോണിൽ പരമാവധി 1 കോടി വരെ ലഭിക്കും. എന്നാൽ എല്ലാവർക്കും ഇത്രയും തുക ലഭിക്കില്ല. നിങ്ങൾ സമർപ്പിക്കുന്ന രേഖകൾക്കനുസരിച്ചാണ് വായ്പാ തുക നിശ്ചയിക്കുന്നു. വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ കുടുംബ വരുമാനം, അപേക്ഷകന്റെ പ്രായം, അപേക്ഷകന്റെ സിബിൽ സ്കോർ, ഈട് നൽകുന്ന വസ്തുവിന്റെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 1 കോടി വരെ വായ്പ ലഭിക്കുന്നത്.
കെ.എസ്.എഫ്.ഇ ഹോം ലോണിന്റെ തിരിച്ചടവ് കാലാവധി 12 മുതൽ 360 മാസം വരെയാണ്. അതായത് 30 വർഷം വരെ കാലവധിയുണ്ട്. ഈ കാലാവധിക്കു മുന്നേ നിങ്ങൾക്ക് വായ്പാ തുക മുഴുവൻ തിരിച്ചടക്കാൻ സാധിക്കും. അത്തരത്തിൽ നേരത്തെ തിരിച്ചടച്ചാൽ അധിക ചാർജ് ഈടാക്കില്ല എന്നത് കെ.എസ്.എഫ്.ഇയുടെ പ്രത്യേകതയാണ്. പക്ഷേ ബാങ്കുകളിൽ കാലാവധിക്കു മുന്നേ വായ്പ ക്ലോസ് ചെയ്താൽ അധിക ചാർജ് ഈടാക്കുന്നു.
കെ.എസ്.എഫ്.ഇയുടെ മറ്റൊരു പ്രത്യേകതയാണ് ലളിതമായ ഡോക്യുമെന്റേഷൻ. ബാങ്കുകളിൽ രേഖകൾ സമർപ്പിക്കുന്നത് അൽപം സങ്കീർണമായ പ്രക്രിയയാണ്. ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ രേഖകളാണ് കെ.എസ്.എഫ്.ഇ സ്വീകരിക്കുന്നത്. കെ.എസ്.എഫ്.ഇയിൽ ലംപ്സം പേയ്മെന്റിന് ചാർജില്ല. അതായത് വായ്പാ കാലാവധിയിൽ ലോൺ തുക കുറക്കുന്നതിനായി ഒരു വലിയ തുക ഒറ്റയടിക്ക് അടക്കാം. ഇതിന് കെ.എസ്.എഫ്.ഇ മറ്റു ചാർജുകൾ ഈടാക്കുന്നില്ല. എന്നാൽ ബാങ്കുകൾ ഇതിൽ അധിക ചാർജ് ചുമത്തുന്നുണ്ട്.

പലിശ നിരക്ക്
10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള വായ്പകൾക്ക് 9.50% വാർഷിക പലിശയാണ് ഈടാക്കുന്നത്. എന്നാൽ പലിശ നിരക്കിൽ അൽപം കുറവുള്ള ബാങ്ക് ലോണുകൾ ഉണ്ട്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇതിലും കുറവ് പലിശ നിരക്ക് നൽകുന്നുണ്ട്. എന്നാൽ എല്ലാവർക്കും ബാങ്കിൽ കുറഞ്ഞ പലിശ നിരക്ക് ലഭിക്കില്ല. കുറഞ്ഞ പലിശ വേണമെങ്കിൽ നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉണ്ടായിരിക്കണം. ഉയർന്ന സിബിൽ സ്കോർ ഉള്ള വ്യക്തിക്ക് പരമാവധി കുറഞ്ഞ പലിശ നിരക്ക് ആവശ്യപ്പെടാം.
നിങ്ങൾക്ക് കുറഞ്ഞ സിബിൽ സ്കോറാണെങ്കിൽ കെ.എസ്.എഫ്.ഇയിൽ തന്നെ വായ്പ എടുക്കാവുന്നതാണ്. കാരണം കെ.എസ്.എഫ്.ഇ എല്ലാവർക്കും ഒരേ പലിശ നിരക്കാണ് നൽകുന്നത്.
എവിടെയാണ് ലാഭം? വിശദമായി അറിയാം....
കെ.എസ്.എഫ്.ഇയിൽ നിങ്ങൾ 30 ലക്ഷം രൂപ ഹോം ലോണായി എടുത്താൽ എത്ര രൂപയാണ് പലിശയിനത്തിൽ തിരിച്ചടക്കേണ്ടി വരുന്നത്? ഇവിടെ 30 വർഷത്തേക്ക് ഹോം ലോൺ തിരിച്ചടക്കാൻ തുടങ്ങിയാൽ 9.50% പലിശ കണക്കാക്കിയാൽ പ്രതിമാസം ഏകദേശം 25,226 രൂപ വരും. ഈ കാലയളവിൽ മൊത്തം പലിശ മാത്രം 60,81,225 രൂപ നിങ്ങൾ അടക്കണം. അതായത് മൊത്തം തിരിച്ചടവ് തുക 90,81,225 ലക്ഷം രൂപയാവും.
എസ്.ബി.ഐ നൽകുന്ന ഹോം ലോൺ പരിശോധിക്കുമ്പോൾ 8.50% പലിശ നിരക്കിൽ 30 ലക്ഷം രൂപ വായ്പ എടുത്താൽ 30 വർഷത്തേക്ക് എല്ലാ മാസവും 23067 രൂപ തിരിച്ചടവ് വരുന്നു. ഇവിടെ മൊത്തം കാലയളവിൽ നിങ്ങൾ അടക്കുന്ന പലിശ 5,304,266 ലക്ഷം രൂപമാണ്. അതായത് മൊത്തം തിരിച്ചടവ് 8,304,266 ലക്ഷം രൂപയാണ്. എന്നാൽ ഇതിലും ഉയർന്ന പലിശ നിരക്കാണ് ബാങ്കുകൾ നൽകുന്നതെങ്കിൽ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ കെ.എസ്.എഫ്.ഇ തന്നെയാണ്.
ഇവിടെ കണക്കുകൾ പരിശോധിച്ചാൽ രണ്ട് ഹോം ലോണിന് നേട്ടങ്ങളും കോട്ടങ്ങളും കാണാം. ഇതിൽ മികച്ചത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ തിരിച്ചടവ് ശേഷിയും സിബിൽ സ്കോറും അടിസ്ഥാനമാക്കിയാണ്. പലിശ മാത്രമല്ല, മറ്റു നേട്ടങ്ങളും പരിശോധിച്ച ശേഷം മികച്ചത് തിരഞ്ഞെടുക്കാം. ബാങ്ക് വായ്പകളെ അപേക്ഷിച്ച് അമിതമായ ചാർജുകൾ കെ.എസ്.എഫ്.ഇ നൽകുന്നില്ല.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ബെംഗളൂരു സബർബൻ റെയിൽ: സ്വപ്ന പദ്ധതി വീണ്ടും പ്രതിസന്ധിയിൽ

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications