രാജ്യത്തെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയ്ക്കുകയാണ്. അതേസമയം, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി)
രാജ്യത്തെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയ്ക്കുകയാണ്. അതേസമയം, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) 6.25 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതുവഴി നിക്ഷേപകന് പരമാവധി 6.98 ശതമാനം വരെ ആദായം നേടാം.

കേരള സര്‍ക്കാറിന്റെ ഉറപ്പിലും ഉത്തരവാദിത്വത്തിലുമുള്ള ഈ നിക്ഷേപ പദ്ധതി അതുകൊണ്ടുതന്നെ പൂര്‍ണമായും നിക്ഷേപകന് വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പിക്കാവുന്ന നിക്ഷേപ പദ്ധതികളില്‍ ഒന്നാണ്. എന്തൊക്കെയാണ് കെടിഡിഎഫ്സി സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രത്യേകതള്‍ എന്തൊക്കെയാണെന്നും നിക്ഷേപത്തിന് ഈ പദ്ധതി എത്രത്തോളം അനുയോജ്യമാണെന്നും നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
കമ്പനീസ് ആക്ട്നു കീഴില്‍ 1991ല്‍ രജിസ്റ്റര്‍ ചെയ്യുകയും 1992ല്‍ വാണിജ്യ മേഖലയിലേക്ക് കടക്കുകയും ചെയ്ത സ്ഥാപനമാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലി. നോണ്‍ ഡെപ്പോസിറ്റ് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ് ഗണത്തിലാണ് സ്ഥാപനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കായി സാമ്പത്തിക സഹായം ഉറപ്പുവരുത്തലാണ് പ്രധാന ലക്ഷ്യം.
1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് കെടിഡിഎഫ്സിയുടെ സ്ഥിര നിക്ഷേപ കാലാവധി. ക്യുമുലേറ്റീവ് , നോണ്‍ ക്യുമുലേറ്റീവ് സേവനങ്ങള്‍ ഈ നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കും. മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് പലിശ നിരക്ക് നല്കുന്ന സംവിധാനമാണ് ക്യുമുലേറ്റീവില് ഉള്ളത്. നോണ്‍ ക്യുമുലേറ്റീവില് ആണെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ, ഓരോ പാദത്തിലുമോ നിക്ഷേപകന് പലിശ ലഭിക്കും. അതെങ്ങനെ വേണമെന്ന് നിക്ഷേപകന് തെരഞ്ഞെടുക്കാം.
ചുരുങ്ങിയത് 10,000 യാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. 1,000ന്റെ ഗുണിതങ്ങളായുള്ള തുക നിക്ഷേപം നടത്താം. 5.75 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ നിരക്കിന്മേല് 0.25 ശതമാനം വര്‍ധനവ് ഉണ്ടാകും. വ വര്‍ഷത്തേക്ക് ക്യുമുലേറ്റീസ് നിക്ഷേപ പദ്ധതിയില്‍ 6.98 ശതമാനം വരെ ആദായം ലഭിക്കുവാന്‍ സാധിക്കും.
2021 ജനുവരി 1 മുതലാണ് ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ ഉള്ളത്. വ്യക്തികള്‍, ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി, ട്രസ്റ്റ്, ഗവ. സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്ക് കെടിഡിഎഫ്സി സ്ഥിര നിക്ഷേപങ്ങള്‍ അനുവദിക്കുന്നതാണ്. ഓണ്‍ലൈന്‍ രീതിയില്‍ കെടിഡിഎഫ്സി സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാനുള്ള സംവിധാനം ഇതുവരെയില്ല. കെടിഡിഎഫ്സി പലിശ നിരക്കില്‍ പ്രതിവര്‍ഷം 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ടിഡിഎസ് ഈടാക്കും.
കെടിഡിഎഫ്സി നിക്ഷേപം ആരംഭിച്ചതിന്റെ പുതുക്കിയതിന്റെയോ 3 മാസങ്ങള്‍ക്ക് ശേഷം കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും. ആരംഭിച്ച് 3 മാസം മുതല്‍ 6 മാസം വരെയുള്ള കാലയളവില്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ അതില്‍ പലിശ ലഭിക്കുകയില്ല. 6 മാസത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ നിശ്ചയിച്ച പലിശ നിരക്കിന്റെ 2 ശതമാനം കുറവ് മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
