2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ പോവുകയാണ്. എന്നാല്‍ ഇപ്പോഴും സ്ഥിര ശമ്പളമുള്ള പലരും പണം എവിടെ നിക്ഷേപിക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്ന നികുതിദായകർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1,50,000 രൂപ വരെയുള്ള തിരഞ്ഞെടുത്ത നിക്ഷേപങ്ങൾക്ക് സർക്കാർ ഇപ്പോഴും ആദായനികുതി ഇളവ് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ഥിര ശമ്പളമുള്ള ആളുകള്‍ക്ക് ആദായ നികുതി ലാഭിക്കുന്നതിനുള്ള മികച്ച ഓപ്ഷനാണിത്. ഇത്തരത്തില്‍ നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടാനും ആദായ നികുതി ലാഭിക്കാനും സാധിക്കുന്ന 5 സേവിങ്സ് സ്കീമുകള്‍ പരിചയപ്പെടാം.
കെ.വി.പി (കിസാന്‍ വികാസ് പത്ര)
ഇന്ത്യന്‍ തപാല്‍ വകുപ്പ് നടത്തുന്ന ഈ ചെറുകിട സമ്പാദ്യ പദ്ധതിക്ക് മറ്റ് ചില പദ്ധതികളേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കും. ഈ സ്കീമിലെ നിക്ഷേപം 115 മാസത്തിനുള്ളില്‍ അതായത് 9 വര്‍ഷവും 7 മാസവും കൊണ്ട് മെച്വര്‍ ആവുന്നു. 1000 രൂപയാണ് നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ പരിധി. പരമാവധി നിക്ഷേപ പരിധി ഇല്ലാത്ത ഈ സ്കീമില്‍ 1000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്നതാണ്. ഈ സ്കീമിന് നിലവില്‍ 7.4% പലിശ നല്കുന്നതുകൊണ്ട് തന്നെ നിക്ഷേപ തുക 9 വര്‍ഷവും 7 മാസവും കൊണ്ട് ഇരട്ടി റിട്ടേണ്‍ നല്കുന്നു.

എന്‍.എസ്.സി (നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്)
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ് നടത്തുന്ന ജനപ്രിയ ചെറുകിട സ്കീമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തെ നിക്ഷേപ കാലാവധിയുള്ള സ്കീമിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്. അതിനുശേഷം തുക 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്നതാണ്. പരമാവധി പരിധിയില്ല. 7.7% പലിശയുള്ള സ്കീമില്‍ നിക്ഷേപിക്കുന്ന ഓരോ 1000 രൂപയും 5 വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,449 രൂപയാകും.
എസ്.സി.എസ്.എസ് (സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം)
വിരമിച്ച ജീവനക്കാര്‍ക്കായുള്ള ഈ സ്കീമിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത്. 8.2 ശതമാനമാണ് നിലവിലെ പലിശ. ഒറ്റത്തവണ നിക്ഷേപം മാത്രമെ സാധ്യമാകുകയുള്ളു. ഈ സ്കീമില്‍ ഏറ്റവും കുറഞ്ഞത് 1000 രൂപയും ഏറ്റവും കൂടിയത് 30 ലക്ഷം രൂപയും നിക്ഷേപിക്കാം. ഇതിലെ പലിശ ഓരോ ക്വാര്‍ട്ടറിലും കണക്കാക്കി നിക്ഷേപകന് നല്‍കുന്നതാണ്. 5 വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് മെച്വര്‍ ആവുന്നതാണ്.
എസ്.എസ്.എ (സുകന്യ സമൃദ്ധി യോജന)
10 വയസ്സില്‍ താഴെയുള്ള പെണ്മക്കളുള്ള ഇന്ത്യന്‍ പൗരന്മാര്ക്കായുള്ളതാണ് ഈ സ്കീം. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍, പരമാവധി രണ്ട് പെണ്മക്കള്ക്ക് (രണ്ടാം കുഞ്ഞ് ജനിക്കുമ്പോള്‍ ഇരട്ട പെണ്മക്കളാണെങ്കില് മൂന്ന് പെണ്മക്കള്) അക്കൗണ്ട് തുറക്കാം. മാക്സിമം 1,50,000 രൂപ വരെ നിക്ഷേപിക്കാം. കൂടാതെ അക്കൗണ്ടില്‍ എല്ലാ വര്‍ഷവും കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. 8.2 ശതമാനമാണ് പലിശ നിരക്ക്. ഇത് സെന്‍ട്രല്‍ ഗവണ്മെന്റിന്റെ ഇ.ഇ.ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് പലിശയ്ക്ക് ആദായ നികുതി ഇല്ല കൂടാതെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും.
പി.പി.എഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്)
തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഏറ്റവും ജനപ്രിയ പദ്ധതിയാണ് ഇത്. നിക്ഷേപത്തിന്റെ പരമാവധി പരിധി പ്രതിവര്‍ഷം 1,50,000 രൂപയാണ്. അക്കൗണ്ട് തുടരാന്‍ എല്ലാ വര്‍ഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. അല്ലെങ്കില്‍ നിക്ഷേപിക്കാത്ത ഓരോ വര്‍ഷത്തിനും 50 രൂപ പിഴ അടയ്ക്കേണ്ടി വരും. 7.1 ശതമാനമാണ് ഇതിന്റെ പലിശ. 15 വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് മെച്വര്‍ ആകുമെങ്കിലും 5 വര്‍ഷത്തെ ബ്ലോക്കുകളിലേക്ക് അക്കൗണ്ട് ഒന്നിലധികം തവണ നീട്ടാന്‍ സാധിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications