അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോൾ ആളുകൾ ഉടനടി സമീപിക്കുന്ന വായ്പാ മാർഗമാണ് വ്യക്തിഗത വായ്പകൾ. ഈട് നൽകാതെ അംഗീകരിക്കുന്ന വായ്പകളായതിനാൽ ഇതിനെ സുരക്ഷിതമല്ലാത്ത വായ്പകൾ എന്നാണ് വിളിക്കുന്നത്. എന്നാൽ വായ്പ ഉറപ്പാക്കുന്നതിന് നിരവധി ഘടകങ്ങളും ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും പരിശോധക്കും. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത, വരുമാന സ്ഥിരത, തിരിച്ചടവ് ശേഷി എന്നിവ വളരെ പ്രധാനമാണ്.
മാത്രമല്ല വായ്പ അംഗീകാരിക്കുന്നതിന് കെവൈസി (Know Your Customer) പ്രക്രിയയും ഏറ്റവും സുപ്രധാനമാണ്. ഇത് ഉപഭോക്താവിനെ തിരിച്ചറിയുന്ന പ്രക്രിയയാണ്. എന്നാൽ അതിന് നിരവധി രേഖകളും സമർപ്പിക്കണം. കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിന് കടം വാങ്ങുന്നവർ അവരുടെ തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ് തുടങ്ങിയ രേഖകൾ നൽകണം. സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഐഡന്റിറ്റി മോഷണം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ തടയുന്നതിന് കെവൈസി സഹായിക്കുന്നു.
വ്യക്തിഗത വായ്പകൾക്ക് കെവൈസി നിർബന്ധമാണോ?
വഞ്ചനാപരമായ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് കെവൈസി പ്രക്രിയ നിർബന്ധമാണ്. കടം വാങ്ങുന്നവർ കെവൈസി പൂർത്തിയാക്കിയാൽ വായ്പ നൽകുന്നവർക്ക് അവരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുന്നു. അതിനാൽ വഞ്ചനാപരമായ പ്രവർത്തനങ്ങളെ തടയാൻ ഒരു പരിധി വരെ സാധിക്കുന്നു. കെവൈസി വഴി അപേക്ഷകന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിലൂടെ ഐഡന്റിറ്റി മോഷണം, വഞ്ചനാപരമായ വായ്പ അപേക്ഷകൾ എന്നിവ തടയാൻ സഹായിക്കുന്നു.
കെവൈസിയിലൂടെ അപേക്ഷകന്റെ ക്രെഡിറ്റ് ഹിസ്റ്ററിയും മറ്റു സാമ്പത്തിക ഇടപാട് രീതികളും വിലയിരുത്താൻ വായ്പാ ദാതാക്കളെ അനുവദിക്കുന്നു. മാത്രമല്ല വായ്പ എടുക്കുന്ന വ്യക്തിക്ക് ആ വായ്പ പൂർണമായും തിരിച്ചടക്കാൻ സാധിക്കുമോ എന്ന് ബാങ്കുകളും എൻബിഎഫ്‌സികളും കെവൈസിയിലൂടെ ഉറപ്പ് വരുത്തും. വ്യാജവും തെറ്റായതുമായ വിവരങ്ങൾ നൽകുന്നത് നിയമനടപടികൾക്ക് കാരണമാകും. അതിനാൽ അപേക്ഷകർ യഥാർത്ഥ കെവൈസി രേഖകൾ സമർപ്പിക്കണം.

കെവൈസി പ്രക്രിയക്ക് ആവശ്യമായ രേഖകൾ
നിലവിൽ ഡിജിറ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. അതിനാൽ പല വായ്പാദാതാക്കളും ഇപ്പോൾ വേഗത്തിലും എളുപ്പത്തിലുമുള്ള സ്ഥിരീകരണത്തിനായി ഇലക്ട്രോണിക് കെവൈസി (ഇ-കെവൈസി) വഴി വായ്പാ അപേക്ഷകൻ്റെ വിവരങ്ങൾ വിശകലനം ചെയ്യുന്നു. ഓൺലൈനായി അപേക്ഷിക്കുമ്പോൾ വായ്പയെടുക്കുന്നവർ അവരുടെ ആധാർ നമ്പർ നൽകുന്നു. തുടർന്ന് സിസ്റ്റം UIDAI വഴി വിവരങ്ങൾ ഉടനടി പരിശോധിക്കുകയും എല്ലാം ശരിയാണെന്ന് ഉറപ്പായാൽ വായ്പ പെട്ടെന്ന് അംഗീകരിക്കുകയും ചെയ്യും.
എന്നാൽ ഇപ്പോഴും പല ധനകാര്യ സ്ഥാപനങ്ങളും ഓഫ്‌ലൈൻ കെവൈസി പ്രക്രിയകളെയാണ് പിന്തുണക്കുന്നത്. അതായത് സാധാരണ കെവൈസിയിൽ കടം വാങ്ങുന്നയാൾ നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. അത്തരത്തിൽ ഓരോ രേഖകളും ഏതെല്ലാമെന്ന് അറിയാം;
തിരിച്ചറിയൽ രേഖകൾ: ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്.
മേൽവിലാസ തെളിവ്: ആധാർ കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ അല്ലെങ്കിൽ വാടക കരാർ.
വരുമാന തെളിവുകൾ: ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ).
വ്യക്തിഗത വായ്പകൾക്ക് എങ്ങനെ കെവൈസി പൂർത്തിയാക്കാം?
കെവൈസി ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ മാർഗത്തിലൂടെ പൂർത്തിയാക്കാം. രണ്ടും വ്യത്യസ്ത രീതികളാണ്.
1. വ്യക്തിഗത വായ്പകൾക്കുള്ള കെവൈസി (ഓൺലൈൻ)
- വായ്പാദാതാവിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക.
- നിങ്ങളുടെ ആധാർ നമ്പർ നൽകുക.
- ബയോമെട്രിക് അല്ലെങ്കിൽ OTP അടിസ്ഥാനമാക്കിയുള്ള പ്രക്രിയ പൂർത്തിയാക്കുക.
- വായ്പാ അംഗീകാരത്തിനായി നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കുക.
വ്യക്തിഗത വായ്പകൾക്കുള്ള കെവൈസി (ഓഫ്‌ലൈൻ)
- ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് പോവുക
- കെവൈസി പ്രക്രിയക്ക് ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുക.
- വായ്പാ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- വായ്പാദാതാവ് ഇ രേഖകൾ പരിശോധിച്ച ശേഷം വായ്പ അംഗീകരിക്കപ്പെടും.
വായ്പക്കാരന്റെ ഐഡന്റിറ്റിയും സാമ്പത്തിക ചരിത്രവും പരിശോധിച്ച് തെറ്റുകളും വഞ്ചനകളും ഇല്ലെന്ന് ഉറപ്പാക്കാൻ കെവൈസി പ്രക്രിയയിലൂടെ സാധിക്കും. ഈ പ്രക്രിയ വായ്പാദാതാക്കൾക്ക് വായ്പാ അപേക്ഷകനിലുള്ള വിശ്വാസം വളർത്താൻ കാരണമാവും. കെവൈസി പൂർത്തിയാക്കുന്നത് വായ്പാ അംഗീകാരങ്ങൾ വേഗത്തിലാക്കുന്നതിനും വഴിയൊരുക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications