ലാഭം കൊയ്യാം: ഉയർന്ന വരുമാനം ഉറപ്പാക്കുന്ന മികച്ച 5 സ്കീമുകൾ ഇതാ... മാർച്ച് 31ന് മുന്നേ ഇവിടെ നിക്ഷേപിക്കാം

സാമ്പത്തിക പ്രതിസന്ധികൾ അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുന്നത്. സമ്പാദ്യ ശീലം ഇല്ലാത്തവരെ ഇത്തരം പ്രതിസന്ധികൾ വലിയ കട ബാധ്യതയിലേക്ക് നയിച്ചേക്കാം. 18 വയസ്സ് പൂർത്തിയാവുന്നതിനു മുന്നേ സമ്പാദ്യ ശീലവും നിക്ഷപങ്ങളിലെ താത്പര്യവും വളർത്തിയെടുക്കേണ്ടതുണ്ട്. ജീവിതത്തിൽ പണത്തിൻ്റെ ആവശ്യം പ്രധാനമാണ്. ഒരു 100 രൂപ കൈവശം ഉണ്ടെങ്കിൽ 10 രൂപ നിങ്ങളുടെ സമ്പാദ്യത്തിലേക്ക് മാറ്റണം എന്നതാണ് ലളിതമായ തത്വം.

നിക്ഷേപങ്ങളിൽ എവിടെയാണ് വിശ്വസ്തതയോടെ നിക്ഷേപിക്കുക എന്നത് ശ്രദ്ധേയമാണ്. ഭൂരിഭാ​ഗം ആളുകൾക്കും അപകടരഹിതമായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്കീമുകളിൽ നിക്ഷേപിക്കുന്നതിനോടാണ് താത്പര്യം. അത്തരത്തിൽ 5 അപകടരഹിത സ്കീമുകൾ പരിശോധിക്കാം. ഈ സ്കീമുകൾ 2025 മാർച്ച് 31 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ. ഈ നിക്ഷേപ ഓപ്ഷനുകൾ ഇപ്പോൾ തന്നെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമായേക്കാം. ഈ സ്കീമുകളെ കുറിച്ചും അതിൻ്റെ പലിശ നിരക്കുകളെ കുറിച്ചും അറിയാം;

1. എസ്.ബി.ഐ അമൃത് വൃഷ്ടി: 444 ദിവസത്തെ നിക്ഷേപ പദ്ധതി

444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപ സ്കീമാണ് എസ്.ബി.ഐ അമൃത് വൃഷ്ടി പദ്ധതി. ഈ സ്‌കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയർന്ന തുകയ്ക്ക് പരിധിയില്ല. ആവശ്യമെങ്കിൽ കാലാവധിക്കു മുന്നേ പണം പിൻവലിക്കാം. എന്നാൽ അങ്ങനെ പിൻവലിക്കുമ്പോൾ 0.50% പിഴ.നൽകേണ്ടതായി വരും.

ഇവിടെ സാധാരണ നിക്ഷേപകർക്ക് 7.25% പലിശയാണ് നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.75% പലിശ ലഭിക്കുന്നു. ഈ സ്കീം 2025 മാർച്ച് 31 വരെ മാത്രമേ ലഭ്യമാകൂ, അതിനാൽ വേ​ഗം തന്നെ ഇവിടെ നിക്ഷേപിക്കാം.

2. എസ്‌.ബി‌.ഐ അമൃത് കലാഷ്: 400 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതി

400 ദിവസത്തെ കാലാവധിയുള്ള പ്രത്യേക എഫ്.ഡി സ്കീമാണ് എസ്‌.ബി‌.ഐ അമൃത് കലാഷ്. ഇത് എസ്‌.ബി‌.ഐയുടെ ജനപ്രിയ പദ്ധതിയാണ്. ഈ സ്കീം പ്രകാരം സാധാരണ പൗരന്മാർക്ക് 7.10% പലിശയും മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും വാ​ഗ്ദാനം ചെയ്യുന്നു. സ്കീമിന്റെ അവസാന തീയതി 2025 മാർച്ച് 31നാണ്. അതിനാൽ ഉടൻ തന്നെ ഇവിടെ നിക്ഷേപിക്കുക.

3. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്

വനിതാ നിക്ഷേപകർക്ക് മാത്രമായൊരു നിക്ഷേപ പദ്ധതിയാണിത്. 2 വർഷത്തെ കാലാവധിയിലാണ് ഈ സ്കീമിൽ നിക്ഷേപിക്കുന്നത്. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാവാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്. ഇവിടെ 2 ലക്ഷം വരെ നിക്ഷേപിക്കാം. നിലവിൽ സ്കീമിൻ്റെ പലിശ നിരക്ക് 7.50% ആണ്. ഈ പദ്ധതി 2025 മാർച്ച് 31 വരെ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ.

ലാഭം കൊയ്യാം: ഉയർന്ന വരുമാനം ഉറപ്പാക്കുന്ന മികച്ച 5 സ്കീമുകൾ ഇതാ; മാർച്ച് 31ന് മുന്നേ നിക്ഷേപിക്കാം

4. ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്ഡി

ഐ.ഡി.ബി.ഐ ബാങ്ക് നൽകുന്ന മികച്ച നിക്ഷേപ ഓപ്ഷനാണ് ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്ഡി. ഈ സ്കീം പ്രകാരം വ്യത്യസ്ത കാലാവധിയുള്ള എഫ്.ഡികൾ വ്യത്യസ്ത പലിശ നിരക്കോടെ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 300 ദിവസം മുതൽ 700 ദിവസം വരെയാണ് ഈ കാലാവധി കണക്കാക്കുന്നത്. പലിശ നിരക്കുകൾ വിശദമായി അറിയാം....

300 ദിവസത്തെ എഫ്.ഡി

ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്ഡി 300 ദിവസത്തെ കാലാവധിയുള്ള സ്കീം നൽകുന്നു. ഇവിടെ സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും 7.55 ശതമാനവും പലിശ നൽകുന്നു.

375 ദിവസത്തെ എഫ്.ഡി

ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്ഡി 375 ദിവസത്തെ സ്കീം നൽകുന്നു. 375 ദിവസത്തേക്ക് സാധാരണ നിക്ഷേപകർക്ക് 7.25% പലിശ ഉറപ്പാക്കാം. മുതിർന്ന നിക്ഷേപകർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരൻമാർക്ക് 7.90 ശതമാനവും പലിശ നൽകുന്നു.

444 ദിവസത്തെ എഫ്.ഡി

444 ദിവസത്തെ കാലാവധിയിൽ ഐ.ഡി.ബി.ഐ ബാങ്ക് ഉത്സവ് കോളബിൾ എഫ്ഡി അവതരിപ്പിക്കുന്നു. ഇവിടെ സാധാരണ പൗരന്മാർക്ക് 7.35% പലിശ ഉറപ്പാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും സൂപ്പർ സീനിയർ പൗരൻമാർക്ക് 8.00 ശതമാനവും പലിശ വാ​ഗ്ദാനം ചെയ്യുന്നു.

555 ദിവസത്തെ എഫ്.ഡി

ഈ സ്കീം പ്രകാരം 555 ദിവസത്തേക്ക് സാധാരണ പൗരന്മാർക്ക് 7.40% പലിശ ലഭിക്കും. 7.90% പലിശ നിരക്കാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. സൂപ്പർ സീനിയർ പൗരൻമാർക്ക് 8.05 ശതമാനവും ഉറപ്പാണ്.

700 ദിവസത്തെ എഫ്.ഡി

ഇവിടെ സാധാരണ പൗരന്മാർക്ക് 700 ദിവസത്തെ എഫ്.ഡിയിൽ 7.20% പലിശ ലഭിക്കും. പക്ഷേ മുതിർന്ന പൗരന്മാർക്ക് 7.70% പലിശയും സൂപ്പർ സീനിയർ പൗരൻമാർക്ക് 7.85% പലിശയും വാ​ഗ്ദാനം ചെയ്യുന്നു.

5. ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡി

ഇന്ത്യൻ ബാങ്ക് പ്രധാനമായും രണ്ട് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. IND സുപ്രീം, IND സൂപ്പർ എന്നിവയാണ് ഈ രണ്ട് സ്കീമുകൾ. ഇവിയുടെ പലിശ നിരക്കിനെ കുറിച്ചും കാലാവധിയെ കുറിച്ചും വിശദമായി അറിയാം. ഈ സ്കീമുകൾ 2025 മാർച്ച് 31 വരെ മാത്രമേ ലഭ്യമാകൂ.

IND സുപ്രീം 300 ദിവസത്തെ എഫ്.ഡി

ഇന്ത്യൻ ബാങ്കിൻ്റെ പ്രത്യേക എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 7.05 ശതമാനം പലിശ ഉറപ്പാക്കുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.55% പലിശയും സൂപ്പർ സീനിയർ പൗരൻമാർക്ക് 7.80% പലിശയും വാ​ഗ്ദാനം ചെയ്യുന്നു.

IND സൂപ്പർ 400 ദിവസത്തെ എഫ്.ഡി

400 ദിവസത്തെ ഈ പ്രത്യേക എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 7.30 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.80% പലിശയും ഉറപ്പാക്കുന്നു. എന്നാൽ ഏറ്റവും ഉയർന്ന നിരക്ക് 8.5% പലിശയോടെ സൂപ്പർ സീനിയർ പൗരൻമാർക്കാണ്.

ഈ 5 സ്കീമികളും അപകട രഹിതവും ഉയർന്ന പലിശ നിരക്കോടെ മികച്ച വരുമാനം ഉറപ്പാക്കുന്നതാണ്. ഹ്രസ്വ കാല നിക്ഷേപങ്ങളായതിനാൽ പെട്ടെന്ന് തന്നെ നേട്ടം ഉറപ്പാക്കാൻ സാധിക്കും. ഈ സ്കീമുകളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ 2025 മാർച്ച് 31നുള്ളിൽ നിക്ഷേപിക്കണം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X