സ്വർണം എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. റെക്കോർഡ് വിലയിൽ സ്വർണവ്യാപാരം പുരോഗമിക്കുമ്പോഴും കേരളത്തിൽ സ്വർണാഭരണ വിൽപ്പന തകൃതിയായി പുരോഗമിക്കുകയാണ്. കേവലം ആഭരണം എന്നത് മാത്രമല്ല സ്വർണത്തിന്‍റെ ഉപയോഗം. അത്യാവശ്യ സമയങ്ങളിൽ പണം കണ്ടെത്താനും സ്വർണം ഉപകരിക്കും. എങ്ങനെ എന്നല്ലേ, സ്വർണപണയത്തിലൂടെ. വ്യക്തിഗത അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ പണയം വച്ചുകൊണ്ട് പണം കണ്ടെത്താൻ സാധിക്കും. സുരക്ഷിതമായ വായ്പയാണ് സ്വർണവായ്പ.
എത്ര പണം ലഭിക്കും..?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, സ്വർണ്ണ വായ്പകളുടെ ലോൺ ടു വാല്യൂ (LTV) അനുപാതം 75% ആണ്. പണയം വച്ച സ്വർണ്ണത്തിന്‍റെ മൂല്യത്തെ അടിസ്ഥാനമാക്കി ബാങ്കുകൾക്ക് നൽകാൻ കഴിയുന്ന പരമാവധി വായ്പ തുകയെയാണ് ഈ അനുപാതം സൂചിപ്പിക്കുന്നത്. അതായത് നിലവിലെ വില അനുസരിച്ച് ഒരുപവൻ സ്വർണം പണയം വെച്ചാൽ ഏകദേശം 56000 രൂപയോളം നേടാൻ കഴിയും. എന്നാൽ 90 ശതമാനം വരെ വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്.
സ്വർണ്ണ വായ്പയുടെ സവിശേഷതകൾ
1. വേഗത്തിലുള്ള പണമിടപാടും കുറഞ്ഞ ഡോക്യുമെന്‍റേഷനും
2. 3 മാസം മുതൽ 3 വർഷം വരെയുള്ള ഹ്രസ്വ തിരിച്ചടവ് കാലാവധികൾ
3. വായ്പാ അംഗീകാരത്തെ ക്രെഡിറ്റ് സ്കോർ ബാധിക്കില്ല, പക്ഷേ പലിശ നിരക്കിനെ ബാധിച്ചേക്കാം.
4. വ്യക്തിഗത വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശ നിരക്ക്

പലിശ നിരക്ക്
ഇന്ത്യയിലെ സ്വർണ്ണ വായ്പ പലിശ നിരക്കുകൾ പ്രതിവർഷം 7.75% മുതൽ 29% വരെയാണ്. കടം വാങ്ങുന്നവർക്ക് പ്രതിമാസ തവണകളായോ അല്ലെങ്കിൽ വായ്പ നൽകുന്നയാളുടെ നിബന്ധനകൾക്കനുസരിച്ച് ഒറ്റത്തവണയായോ പലിശ തിരിച്ചടയ്ക്കാം. വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ നോക്കാം.
എസ്‌ബിഐ: 8.55 ശതമാനം മുതൽ 10.25 ശതമാനം വരെയാണ് പലിശ നിരക്ക്
കാനറ ബാങ്ക്: 9.25 ശതമാനം വരെയാണ് പലിശ നിരക്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 8.7 മുതൽ 9.4 ശതമാനമാണ് പലിശ നിരക്ക്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്: പലിശ നിരക്ക് 9.3 മുതൽ 10.25 വരെയാണ്.
പിഎൻബി: 8.35 മുതൽ 9.75 ശതമാനം വരെയാണ് പലിശ.
ബാങ്ക് ഓഫ് ബറോഡ: 7.75 മുതൽ 9.95 വരെയാണ് പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്: 9.3 മുതൽ 17.86 ശതമാനമാണ് പലിശ നിരക്ക്.
ഫെഡറൽ ബാങ്ക്: പലിശ നിരക്ക് 9.99 മുതൽ 11.9 വരെ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 7.9 മുതൽ 8.9 വരെയാണ് പലിശ നിരക്ക്.
ഐസിഐസിഐ ബാങ്ക്: പലിശ നിരക്ക് 9.15 ശതമാനം മുതൽ 16.75 വരെ
ആക്സിസ് ബാങ്ക്: 9.75 മുതൽ 19 ശതമാനം വരെയാണ് പലിശ നിരക്ക്.
പ്രോസസ്സിംഗ് ഫീ
സ്വർണപണയത്തിന് ബാങ്കുകൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കാറുണ്ട്. വായ്പ എടുക്കുന്ന തുകയുടെ നിശ്ചിത ശതമാനമാണ് പ്രോസസ്സിംഗ് ഫീയായി ഈടാക്കുക.
സ്വർണം വാങ്ങിയാൽ കീശ കീറും
ഗ്രാമിന് 9445 രൂപയും പവന് 75,560 രൂപയുമാണ് നിലവിലെ സ്വർണവില. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയാണ് സ്വർണാഭരണ വിലയിൽ ചേർക്കുന്നത്. അങ്ങനെയെങ്കിൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,760 രൂപ നൽകേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications