സമ്പാദ്യം എന്നത് ഭാവി ജീവിതം സുഗമമാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സാമ്പത്തിക നീക്കിയിരിപ്പാണ്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, സ്വർണം, തുടങ്ങി നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ തന്നെ ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ. സുരക്ഷ, കൃത്യമായ പലിശ തുടങ്ങിയവയാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏറ്റവും വലിയ നേട്ടങ്ങൾ.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) ഒഴികെയുള്ള വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് സമീപ വർഷങ്ങളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. നിലവിൽ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും (എസ്‌സിഎസ്എസ്) സുകന്യ സമൃദ്ധി അക്കൗണ്ടും (എസ്എസ്എ) മികച്ച പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നുണ്ട്. ഓരോ ത്രൈമാസത്തിലും പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടാകുകയോ അതേപടി നിലനിർത്തുകയോ ചെയ്യാറുണ്ട്.
2024 ഒക്ടോബർ -ഡിസംബർ മാസത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. നമുക്ക് പരിശോധിക്കാം.
1. സേവിംഗ്സ് ഡെപ്പോസിറ്റ്- 4 ശതമാനം
2. 1 വർഷത്തെ ടൈം ഡെപ്പോസിറ്റ് - 6.9 ശതമാനം
3. 2 വർഷത്തെ ടൈം ഡെപ്പോസിറ്റ് - 7 ശതമാനം
4. 3 വർഷത്തെ ടൈം ഡെപ്പോസിറ്റ് - 7.1 ശതമാനം
5. 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് - 7.5 ശതമാനം

6. 5 വർഷത്തെ ആവർത്തന നിക്ഷേപം - 6.7 ശതമാനം
7. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - 8.2 ശതമാനം
8. പ്രതിമാസ വരുമാന അക്കൗണ്ട് സ്കീം - 7.4 ശതമാനം
9. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് - 7.7 ശതമാനം
10. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് സ്കീം - 7.1 ശതമാനം
11. കിസാൻ വികാസ് പത്ര - 7.5 ശതമാനം
12. സുകന്യ സമൃദ്ധി അക്കൗണ്ട് - 8.2 ശതമാനം
വരും മാസങ്ങളിൽ പലിശ നിരക്ക് കൂടുമോ, കുറയുമോ..?
സമീപ വർഷങ്ങളിൽ, പിപിഎഫ് ഒഴികെയുള്ള വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഗണ്യമായി വർദ്ധിച്ചു. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി അക്കൗണ്ട് എന്നിവയുൾപ്പെടെ ഈ സ്കീമുകളുടെ പലിശ നിരക്ക് നിർണ്ണയിക്കുന്നത് ദ്വിതീയ വിപണിയിലെ 10 വർഷത്തെ സർക്കാർ സെക്യൂരിറ്റികളുടെ ആദായമാണ്.

2016-ൽ ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത ഫോർമുല അനുസരിച്ച്, പിപിഎഫിന് ബെഞ്ച്മാർക്ക് യീൽഡിനെക്കാൾ 25 ബേസിസ് പോയിൻ്റുകളുടെ (ബിപിഎസ്) വ്യാപനമുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള ശരാശരി 10 വർഷത്തെ ബോണ്ട് വരുമാനം 6.93% ആണ്. ഫോർമുലയുടെ അടിസ്ഥാനത്തിൽ, 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പിപിഎഫ് പലിശ നിരക്ക് 7.18% ആയിരികണം. എന്നാൽ നിലവിൽ 7.1 ശതമാനം ആയത് കൊണ്ടുതന്നെ അത് അതേപടി കേന്ദ്രസർക്കാർ നിലനിർത്തിയിട്ടുണ്ടെന്ന് കാണാം.
അതോടൊപ്പം തന്നെ മറ്റ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടേയും പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. അതുകൊണ്ടു തന്നെ മികച്ച സുരക്ഷയും ഉറപ്പായ വരുമാനവും ലക്ഷ്യം വെച്ച് സാമ്പത്തിക നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
