ഇ.പി.എഫ് പിൻവലിക്കുന്നത് പ്രയാസകരമാണോ? എന്നാൽ ഇനി പേടിക്കേണ്ട, പണം പിൻവലിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിന് യു.പി.ഐ വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ക്ലെയിം സെറ്റിൽമെന്റ് ഓപ്ഷൻ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നു. പലപ്പോഴും ഇ.പി.എഫ് ക്ലെയിം നിരസിക്കുന്നത് ഇ.പി.എഫ് അംഗങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. 2024 ൽ പുറത്തിറങ്ങിയ ഇപിഎഫ് വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2023 ൽ മൂന്ന് ഇപിഎഫ് അന്തിമ സെറ്റിൽമെന്റ് ക്ലെയിമുകളിൽ ഒന്ന് നിരസിക്കപ്പെട്ടു.
ഈ പ്രശ്നങ്ങൾക്ക് അവസാനം കൊണ്ടു വരാൻ വേണ്ടിയാണ് യു.പി.ഐ അല്ലെങ്കിൽ എ.ടി.എം വഴി ഇ.പി.എഫ് പിൻവലിക്കൽ സൗകര്യം ഏർപ്പെടുത്തുന്നത് സാമ്പത്തിക നേട്ടം വേഗത്തിലും എളുപ്പത്തിലും ഉറപ്പാക്കും. എന്നാൽ ഈ സൗകര്യം എപ്പോൾ മുതൽ ലഭിക്കും? അതിന്റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? യു.പി.ഐ, എ.ടി.എം കാർഡുകൾ വഴി ഇ.പി.എഫ് തുക പിൻവലിക്കലിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം...
യു.പി.ഐ വഴി ഇപിഎഫ് തുക എങ്ങനെ പിൻവലിക്കും?
ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകൾ വഴി ഇ.പി.എഫ് അംഗങ്ങൾക്ക് അവരുടെ സമ്പാദ്യം പിൻവലിക്കാം. ഫിനാൻഷ്യൽ എക്‌സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിനായി ഇ.പി.എഫ്.ഒ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ( എൻ.പി.സി.ഐ ) ചർച്ചകൾ നടത്തിവരികയാണ്.
സർക്കാരിന്റെ ഇ.പി.എഫ്.ഒ 3.0 സംരംഭത്തിന്റെ ഭാഗമായി ഇ.പി.എഫ് അംഗങ്ങൾക്ക് എ.ടി.എമ്മുകൾ വഴി അവരുടെ സംഭാവനകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ലേബർ സെക്രട്ടറി സുമിത ദാവ്‌റ നേരത്തെ എ.എൻ.ഐയോട് പറഞ്ഞിരുന്നു. ഇ.പി.എഫ്.ഒ വരിക്കാർക്ക് എ.ടി.എമ്മുകളിൽ നിന്ന് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാനും സാധിക്കും.
യു.പി.ഐ വഴിയുള്ള ഇ.പി.എഫ് പിൻവലിക്കൽ എപ്പോൾ നടപ്പിലാക്കും?
ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ യു.പി.ഐ വഴിയുള്ള ഇ.പി.എഫ് പിൻവലിക്കൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേ സമയം ഇ.പി.എഫ്.ഒ 3.0 പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. 2025 ജൂണോടെ ഇ.പി.എഫ്.ഒ വരിക്കാർക്ക് എ.ടി.എം കാർഡിനായുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ജനുവരിയിൽ പറഞ്ഞിരുന്നു.

യു.പി.ഐ വഴിയുള്ള ഫണ്ട് പിൻവലിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാം?
യു.പി.ഐ വഴിയുള്ള ഇ.പി.എഫ് തുക പിൻവലിക്കുന്നത് ഇ.പി.എഫ്.ഒ അംഗങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സഹായിക്കും. ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മാർഗമാണ് യു.പി.ഐ. ഈ സൗകര്യം എത്തുന്നതോടെ നിങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിലോ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിലോ ഫണ്ട് പിൻവലിക്കാൻ സാധിക്കും. നിലവിൽ 2-3 ദിവസം കൊണ്ടാണ് ഇ.പി.എഫ് പിൻവലിക്കുന്നത്.
യുപിഐ വഴിയുള്ള ഇ.പി.എഫ് പിൻവലിക്കൽ പ്രക്രിയ ക്ലെയിം നിരസിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ഇടപാടുകളുടെ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഓൺലൈൻ വഴി ഇ.പി.എഫ് ക്ലെയിം നടത്തുന്നതിനുള്ള നിലവിലെ പ്രക്രിയ എന്താണ്?
യു.പി.ഐ അല്ലെങ്കിൽ എ.ടി.എം വഴിയുള്ള ഇ.പി.എഫ് പിൻവലിക്കൽ ഇതുവരെയും ആരംഭിച്ചിട്ടില്ല. അതിനാൽ നിലവിൽ ഇ.പി.എഫ്.ഒ വെബ്സൈറ്റ് വഴിയാണ് ഫണ്ട് ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ. ആ പ്രക്രിയയെ കുറിച്ച് വിശദമായി അറിയാം.
- ആദ്യം ഇ.പി.എഫ്.ഒ പോർട്ടൽ സന്ദർശിക്കുക. അതിൽ നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുമ്പ് നിങ്ങളുടെ UAN ആക്ടീവാണെന്ന് ഉറപ്പാക്കുക.
- ഹോം പേജിൽ ഓൺലൈൻ സർവീസസ് ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ഓൺലൈൻ സർവീസസ് ടാബ് തിരഞ്ഞെടുക്കുക.
- ബാങ്ക് വിവരങ്ങൾ നൽകി 'പരിശോധിക്കുക' ക്ലിക്ക് ചെയ്യുക.
- നിങ്ങൾക്ക് ആവശ്യമുള്ള പിൻവലിക്കൽ ടൈപ്പ് തിരഞ്ഞെടുക്കുക.
- പി.എഫ് അഡ്വാൻസ് ഫോം ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക. ഫോം 19 പി.എഫ് ഫൈനൽ സെറ്റിൽമെന്റിനുള്ളതാണ്, ഫോം 31 പി.എഫ് പിൻവലിക്കലിനുള്ളതാണ്.
- പരിശോധനയ്ക്കായി ആവശ്യമായ രേഖകൾ നൽകുക. നിങ്ങളുടെ UAN-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
