2023 വർഷത്തിന്റെ അവസാനം നിക്ഷേപകരെ സംബന്ധിച്ച് നല്ല ദിവസങ്ങളായിരുന്നു. ഇന്ത്യയിലെ നിരവധി ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. ഡിസംബർ 8ന് നടന്ന എംപിസി യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ അഞ്ചാം തവണയും പ്രധാന റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി. ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തിയത്. പുതിയ പലിശ നിരക്കുകൾ വിശദമായി പരിശോധിക്കാം
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റിൽ നിന്ന് 125 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചു. അതോടെ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നു. സാധാരണ ഉപഭോക്താക്കൾക്ക് 4.25 ശതമാനം മുതൽ 7.55 ശതമാനം വരെ നിക്ഷേപകർക്ക് പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ബറോഡ നൽകുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.50 മുതൽ 7 ശതമാനം വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡികളിൽ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. നിരക്കുകൾ ഡിസംബർ 27 മുതൽ പ്രാബല്യത്തിലാണ്.
ഡിസിബി ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഡിസിബി ബാങ്ക് ഉയർത്തി. സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3.75 ശതമാനം മുതൽ 8 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം മുതൽ 8.60 ശതമാനം വരെയും ഡിസിബി ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പൊതു ഉപഭോക്താക്കൾക്ക് 2.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലശ നിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 3.35% മുതൽ 7.80% വരെയും പലിശ ലഭിക്കും.
ഫെഡറൽ ബാങ്ക്
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനമാണ് ഫെഡറൽ ബാങ്ക് നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നേടാം. 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ നേടാം.
ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപ മുതൽ 10 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചത്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.25 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
