10 ലക്ഷത്തിൻ്റെ കെ.എസ്.എഫ്.ഇ ചിട്ടി നഷ്ടമില്ലാതെ എങ്ങനെ വിളിച്ചെടുക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....
കെ.എസ്.എഫ്.ഇ ചിട്ടികൾ നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്. കെ.എസ്.എഫ്.ഇ എന്ന ധനകാര്യ സ്ഥാപനം എന്നും സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഓപ്ഷൻ നൽകുന്നു. ഒരു സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമെന്ന നിലയിൽ വിശ്വസ്തതയോടെ സമീപിക്കാം. ചിട്ടികൾക്ക് പേരുകേട്ട കെ.എസ്.എഫ്.ഇ വ്യത്യസ്തങ്ങളായ ഒരുപാട് ചിട്ടികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാലാവധി മാറുന്നതിന് അനുസരിച്ച് ഓരോന്നും വ്യത്യസ്ത നേട്ടങ്ങളാണ് നൽകുന്നത്. നിങ്ങൾക്ക് വലിയ തുക ആവശ്യമായി വന്നാൽ അതായത് 1 കോടിയുടെ ചിട്ടി വരെ കെ.എസ്.എഫ്.ഇ നൽകുന്നുണ്ട്.
ഏത് ചിട്ടിയിൽ ചേർന്നാൽ തിരിച്ചടവ് തുകയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. താങ്ങാവുന്നതിലും വലിയ തവണകൾ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ചേക്കാം. എങ്കിലും ബാങ്ക് വായ്പകളെ അപേക്ഷിച്ച് പരിശോധിച്ചാൽ ചിട്ടിയുടെ തവണ വ്യവസ്ഥകൾ മികച്ചതാണ്. എന്നാൽ ഒറ്റയടിക്ക് ക്ലോസ് ചെയ്യാൻ സാധിക്കില്ല എന്നത് പോരായ്മയാണ്.
ചിട്ടികൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ലേലം വിളിക്കുമ്പോഴും വ്യക്തമായ ധാരണ ഉണ്ടാവണം. എത്ര രൂപ വരെയാണ് നിങ്ങൾക്ക് വേണ്ടതെന്ന് തീരുമാനിച്ച ശേഷം ലേലം വിളിച്ചെടുക്കാം. എങ്കിലും പലർക്കും ലേലത്തിലൂടെ വലിയ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. അത് പലപ്പോഴും ലേലം വിളിക്കുന്നതിലെ അറിവില്ലായ്മ കൊണ്ടാണ്. അതിനാൽ നഷ്ടം വരാതെ എങ്ങനെ ലേലം വിളിച്ചെടുക്കാമെന്ന് പരിശോധിക്കാം;
10 ലക്ഷത്തിൻ്റെ ചിട്ടിയിൽ എത്ര രൂപ വരെ കിട്ടും...?
10 ലക്ഷത്തിൻ്റെ ചിട്ടി ലേലം വിളിച്ചെടുക്കുമ്പോൾ എത്ര രൂപ വരെ നഷ്ടമില്ലാതെ വിളിക്കാമെന്ന് പരിശോധിക്കാം. ഇത് പ്രതിമാസം 25,000 രൂപ തവണയുള്ള 10 ലക്ഷത്തിൻ്റെ 40 മാസത്തേക്കുള്ള ചിട്ടിയാണ്. ഇതിൽ ആദ്യത്തെ മാസം 25,000 രൂപ ചിട്ടിയിൽ അടക്കേണ്ടതുണ്ട്. ആദ്യത്തെ ലേലത്തിൽ 30% താഴ്ത്തിയാണ് ചിട്ടി വിളിച്ചെടുക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവരുടെ ചിട്ടി നമ്പർ എഴുതിട്ടാണ് നറുക്കെടുക്കുന്നത്.
10 ലക്ഷം 30% താഴ്ത്തി വിളിച്ചാൽ 7 ലക്ഷം രൂപയാണ് ലഭിക്കുന്നത്. അതിൽ ഫോർമാൻ കമ്മീഷനും, ജി.എസ്.ടി + ഡോക്യുമെൻ്റേഷൻ ചാർജും ഈടാക്കും. ഇവിടെ ലേലം വിളിക്കുന്ന വ്യക്തിക്ക് 7 ലക്ഷം ലഭിക്കും.

ലേലം വിളിക്കുന്നതിനെ കുറിച്ച് ഒരു രസകരമായ ഉദാഹരണത്തിലൂടെ നോക്കാം; രണ്ടാമത്തെ ലേലത്തിൽ 2 പേർ ലേലം വിളിക്കാൻ എത്തി എന്ന് കരുതുക. A, B എന്നീ വ്യക്തികളാണ് ഇവർ. ഈ ലേലത്തിൽ 30% താഴ്ത്തി വിളിക്കാൻ ആളില്ലെന്ന് കരുതുക. 10 ലക്ഷത്തിൽ 5% ഫോർമാൻ കമ്മീഷൻ എന്നാൽ 50,000 രൂപയാണ്.
Aയും Bയും 50,000 രൂപയിൽ ലേലം വിളിക്കാൻ തുടങ്ങി. ഇതിൽ A 51,000 രൂപ വിളിച്ചപ്പോൾ B 1 ലക്ഷം വിളിച്ചു. അങ്ങനെ അവസാനം 30% താഴ്ന്ന് തന്നെയാണ് ഈ ചിട്ടി വിളിച്ചെടുത്തത്. ഇവിടെ 30% എത്തിയപ്പോഴേക്കും ലേലം അവസാനിപ്പിച്ച് നറുക്കിലൂടെ A എന്ന വ്യക്തിക്ക് ചിട്ടി കിട്ടി.
മൂന്നാമത്തെ തവണ Bയും Cയുമാണ് വിളിക്കാൻ എത്തിയതെന്ന് കരുതുക. ഇവിടെ B 50,000 രൂപയിൽ ലേലം വിളിക്കാൻ ആരംഭിച്ചു. അതോടെ C 80,000 രൂപ വിളിച്ചു. അടുത്തത് B 1 ലക്ഷം വിളിച്ചപ്പോൾ C 1.25 ലക്ഷം വിളിച്ചു. എന്നാൽ അടുത്തത് B 1.50 ലക്ഷം വിളിച്ചെങ്കിലും C ക്ക് ഉടനെ പണം വേണ്ട എന്നുണ്ടെങ്കിൽ ആ ലേലം തുടർന്ന് വിളിക്കില്ല. അതായത് A യ്ക്ക് 1.50 ലക്ഷം കുറവോടെ 8.5 ലക്ഷം ചിട്ടി ലഭിക്കുന്നു. ഇങ്ങനെയാണ് ബുദ്ധിയോടെ ലേലത്തിൽ പങ്കെടുക്കുക.
10 ലക്ഷത്തിൻ്റെ പ്രതിമാസ തവണകൾ എത്രയാണ്..?
ഇവിടെ 25,000 രൂപയാണ് പ്രതിമാസ തുകയായി നൽകേണ്ടത്. ആദ്യത്തെ മാസം മുതൽ ഡിവിഡൻ്റ് ലഭിക്കുന്നതിനാൽ കുറവ് തുകയാണ് അടക്കേണ്ടി വരിക. ഇവിടെ 30% താഴ്ത്തി ചിട്ടി വിളിച്ചാൽ ലഭിക്കുന്നത് 7 ലക്ഷം രൂപയാണ്. 30 ശതമാനത്തിൽ 5% കെ.എസ്.എഫ്.ഇയുടെ ഫോർമാൻ കമ്മീഷനാണ്. അതായത് ആദ്യത്തെ ലേലത്തിനു ശേഷം ഈ ചിട്ടിയിലെ എല്ലാ അംഗങ്ങൾക്കുമായി ലഭിക്കുന്നത് 2.5 ലക്ഷം ഡിവിഡൻ്റാണ്.
ഇത് ഓരോ അംഗങ്ങൾക്ക് കൃത്യമായി നൽകുകയാണെങ്കിൽ ഒരാൾക്ക് ലഭിക്കുന്നത് 6,250 രൂപ ഡിവിഡൻ്റാണ്. അതായത് രണ്ടാമത്തെ മാസം മുതൽ നിങ്ങൾ അടക്കേണ്ടത് 18,750 രൂപയാണ്. എത്ര മാസം വരെ 30% താഴ്ന്ന് ചിട്ടി വിളിക്കുന്നുണ്ടോ അതു വരെ ഈ തുകയാണ് തവണയായി അടക്കേണ്ടി വരിക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


