പിപിഎഫിലൂടെ നേടാം 1 കോടി രൂപയുടെ സമ്പാദ്യം; ഇങ്ങനെ നിക്ഷേപിക്കൂ!

കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിരവധി നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. അതിലേറെ പ്രത്യേകതകള്‍ ഉള്ള ഒരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഏറെ സവിശേഷതകള്‍ ഉള്ള ഈ പിപിഎഫ് നിക്ഷേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിരവധി നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. അതിലേറെ പ്രത്യേകതകള്‍ ഉള്ള ഒരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഏറെ സവിശേഷതകള്‍ ഉള്ള ഈ പിപിഎഫ് നിക്ഷേപത്തിലൂടെ 1 കോടി രൂപയെന്ന വലിയ സമ്പാദ്യം സ്വന്തമാക്കാനും നിക്ഷേപകര്‍ക്ക് സാധിക്കും. പിപിഎഫില്‍ നിക്ഷേപം ആരംഭിക്കുന്നതിനായി ആവശ്യമുള്ള ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്.

 

Also Read : ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?Also Read : ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?

പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം

അതായത് കൈയ്യില്‍ വെറും 500 രൂപയുണ്ടെങ്കില്‍ നമുക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെന്നര്‍ഥം. സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി കൂടിയാണ് പിപിഎഫ്. നിങ്ങള്‍ക്ക് സമീപത്തുള്ള ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം.

Also Read : 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാംAlso Read : 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം

പരമാവധി നിക്ഷേപം

പരമാവധി നിക്ഷേപം

ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ. അതായത് ഒരോ മാസം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 12,500 രൂപയും.

Also Read : ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ?Also Read : ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ?

പലിശ നിരക്കും മറ്റ് പ്രത്യേകതകളും

പലിശ നിരക്കും മറ്റ് പ്രത്യേകതകളും

ഇതിനൊക്കെ പുറമേ മറ്റ് ചെറുകിട നിക്ഷേപങ്ങളേക്കാള്‍ ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്കാണ് പിപിഎഫിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും, മറ്റ് ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കാളും ഉയര്‍ന്ന പലിശ ആദായം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി.

Also Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാംAlso Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

മെച്യൂരിറ്റി കാലയളവ്

മെച്യൂരിറ്റി കാലയളവ്

15 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുമെന്നതും പിപിഎഫിന്റെ പ്രത്യേകതയാണ്. നിലവില്‍ പിപിഎഫ് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് പലിശ വിതരണം ചെയ്യുക. നിങ്ങളുടെ സ്വന്തം പേരിലും ഒപ്പം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെ രക്ഷാകര്‍ത്താവെന്ന നിലയിലും പിപിഎഫില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും.

Also Read : ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശAlso Read : ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശ

1 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

1 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

ഇനി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ 1 കോടി രൂപ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം. പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം 1 കോടി രൂപയായി വളര്‍ത്തണമെങ്കില്‍ 25 വര്‍ഷത്തേക്കെങ്കിലും നിങ്ങള്‍ പിപിഫ് നിക്ഷേപം തുടരേണ്ടതുണ്ട്. അതായത് 15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായാലും വീണ്ടും 10 വര്‍ഷത്തേക്ക് കൂടി നാം പിപിഎഫ് നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കണം.

Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

നിക്ഷേപവും ആദായവും ഇങ്ങനെ

നിക്ഷേപവും ആദായവും ഇങ്ങനെ

പ്രതിവര്‍ഷം പരമാവധി നിക്ഷേപ തുകയായ 1.5 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിയാല്‍ ആകെ നിക്ഷേപം നടത്തിയിരിക്കുന്ന തുക 37,50,000 രൂപയായിരിക്കും. 7.1 ശതമാനം പലിശ നിരക്കില്‍ ഈ നിക്ഷേപ തുകയ്ക്ക് ആകെ ലഭിക്കുന്ന പലിശാദായം 65,58,012 രൂപയും. അങ്ങനെ മെച്യൂരിറ്റി തുക ആകെ 1,03,08,012 രൂപയാകും. കുറഞ്ഞ റിസ്‌കും ഉറപ്പുള്ള ആദായവുമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നത്. ഇത് കൂടാതെ ആദായ നികുതി നിയമത്തിന് കീഴില്‍ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.

Read more about: ppf
English summary

Learn how to make a fund of 1 crore from Public Provident Fund investment | പിപിഎഫിലൂടെ നേടാം 1 കോടി രൂപയുടെ സമ്പാദ്യം; ഇങ്ങനെ നിക്ഷേപിക്കൂ!

Learn how to make a fund of 1 crore from Public Provident Fund investment
Story first published: Saturday, September 11, 2021, 19:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X