ഇന്ത്യയിൽ നിരവധി ക്രെഡിറ്റ് കാർഡ് ദാതാക്കളാണുള്ളത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനും ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്. ഉപഭോക്താക്കളുടെ ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഓരോ ക്രെഡിറ്റ് കാർഡുകളും വിവിധ തരത്തിലുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ക്യാഷ്ബാക്കും ക്രെഡിറ്റ് പോയിന്റ്സുമെല്ലാം ഉൾപ്പെടുന്നു. ഇത്തരത്തിൽ മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന നാല് ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് നോക്കാം.

ക്യാഷ്ബാക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡ്
മികച്ച ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകളിലൊന്നാണ് കാഷ്ബാക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡ്. ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്ക് പരിധിയില്ലാത്ത ക്യാഷ്ബാക്കാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ ഇടപാടുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും അല്ലാത്തവയ്ക്ക് ഒരു ശഥമാനം ക്യാഷ്ബാക്കുമാണ് എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കുന്നത്. ഇത് കാർഡ് ഉടമകൾക്ക് ഗണ്യമായ ലാഭം ഉറപ്പാക്കുന്നു. നിയന്ത്രണങ്ങളിലാത്ത ഷോപ്പിംഗ് അനുഭവം ഓൺലൈൻ ഇടപാടുകൾ കൂടുതൽ മികച്ചതാക്കുന്നു. ഓൺലൈൻ ചെലവുകളിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും, യൂട്ടിലിറ്റി പേയ്‌മെന്റുകളിലും ഇന്ധന ഇടപാടുകളിലും ഇത് കാര്യമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. 999രൂപയാണ് കാർഡിന്റെ വാർഷിക ഫീസ്. പുതുക്കുന്നതിനും 999 രൂപ നൽകണം. അതേസമയം ഒരാൾ ഒരു വർഷത്തിൽ 2 ലക്ഷം രൂപ ചെലവഴിച്ചാൽ പുതുക്കൽ നടപടി ഒഴിവാക്കാം.
ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ്
ആക്‌സിസ് ബാങ്ക് എയ്‌സ് ക്രെഡിറ്റ് കാർഡാണ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് അനുയോജ്യമാണ്. ഗൂഗിൾ പേ വഴിയുള്ള ബിൽ പേമെന്റുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും സ്വിഗ്ഗി, സൊമാറ്റോ, ഒല തുടങ്ങിയ സേവന പ്ലാറ്റ്ഫോമുകളിൽ നാല് ശതമാനം ക്യാഷ്ബാക്കുമാണ് ആക്സിസ് ബാങ്ക് ഏസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ലഭിക്കുന്നത്. കൂടുതൽ ആനുകൂല്യങ്ങളും ഉയർന്ന ക്യാഷ്ബാക്ക് നിരക്കുകളും ആഗ്രഹിക്കുന്നവർക്ക് ഈ കാർഡ് അനുയോജ്യമാണെന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ആമസോണിൽ നിന്ന് പതിവായി ഷോപ്പിംഗ് നടത്തുന്നവർക്ക് ബിഗ് ബില്യൺ സെയിൽ പോലെയുള്ള സമയങ്ങളിൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. പ്രൈം അംഗങ്ങൾക്ക് രണ്ട് ശതമാനം വരെ ഉയർന്ന ക്യാഷ്ബാക്ക് ലഭിക്കുന്നു. മറ്റ് ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കാണ് വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ പറഞ്ഞതുപോലെ ആമസോൺ കൂടുതലായി ഉപയോഗിക്കുന്നവർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഫ്ലിപ്പ്കാർട്ട് വാങ്ങലുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും സ്വിഗ്ഗി, ക്ലിയർട്രിപ്പ്, പിവിആർ, ടാറ്റ പ്ലേ, ഊബർ എന്നിവയിൽ നാല് ശതമാനം ക്യാഷ്ബാക്കും നൽകുന്നു. നിങ്ങളുടെ ചെലവിന് ഉറപ്പായ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ. ഫ്ലിപ്പ്കാർട്ടിലെയും മിന്ത്രയിലെയും ഫ്ലൈറ്റ്, ഹോട്ടൽ പേയ്മെന്റുകൾക്കും മറ്റെല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്ക് ഉള്ളതിനാൽ, പ്രതിമാസ ക്യാഷ്ബാക്ക് വരുമാനത്തിന് പരിധിയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications