സ്ഥിര നിക്ഷേപം എന്നത് ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ്. 7 ദിവസം മുതൽ 10 വർഷം വരെയാണ് നിക്ഷേപത്തിന്‍റെ കാലാവധി. മിക്ക ബാങ്കുകളും കാലാവധിയെ അടിസ്ഥാനമാക്കി സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 3 മുതൽ 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധികം പലിശയും ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നു.
സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിച്ച് നിക്ഷേപം ഇരട്ടിയാക്കാൻ എത്ര സമയമെടുക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ ഒരു സൂത്രവാക്യമുണ്ട്.
X - എന്നത് നിക്ഷേപിക്കുന്ന പണം ഇരട്ടിയാകുന്ന കാലാവധിയാണെന്ന് കരുതുക. അങ്ങനെയെങ്കിൽ
X= 72/ ലഭിക്കുന്ന പലിശ നിരക്ക്
അതായത്, പലിശ നിരക്ക് പ്രതിവർഷം 7 ശതമാനമായിരിക്കുമ്പോൾ പണം ഇരട്ടിയാക്കാൻ 10.28 വർഷമെടുക്കും.
X = 72/7 = 10.28
ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ആറ് ബാങ്കുകളുടെ പലിശ നിരക്ക് നമുക്ക് നോക്കാം.
1. എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണ പൗരന്മാർക്ക് 10 വർഷത്തേക്ക് സ്ഥിരനിക്ഷേപത്തിന് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 100 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അത് 10 വർഷത്തിനുള്ളിൽ 196.72 രൂപയായി ആയി വളരും. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ അത് 206 രൂപയാകും.

2. ഐസിഐസിഐ ബാങ്ക്
10 വർഷത്തേക്ക് സ്ഥിരനിക്ഷേപത്തിന് 6.9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.4 ശതമാനവും പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനർത്ഥം ആരെങ്കിലും 100 രൂപ നിക്ഷേപിച്ചാൽ, അത് 10 വർഷത്തിനുള്ളിൽ 194.88 രൂപ ആയി വളരും. ആ നിക്ഷേപകൻ മുതിർന്ന പൗരനാണെങ്കിൽ, നിക്ഷേപം 204 രൂപയാകും.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
10 വർഷത്തേക്ക് സ്ഥിരനിക്ഷേപത്തിൽ സാധാരണ പൗരന്മാർക്ക് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം ഒരാൾ എസ്ബിഐ എഫ്ഡിയിൽ 100 രൂപ നിക്ഷേപിച്ചാൽ, അത് 10 വർഷത്തിനുള്ളിൽ 187.71 രൂപയായി വളരും . മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ, ഇത് ₹ 206 ആയി വർദ്ധിക്കും.

3. കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ സ്വകാര്യ വായ്പാ ദാതാവ് 10 വർഷത്തേക്ക് സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.2 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.7 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം 100 രൂപ നിക്ഷേപിച്ചാൽ 10 വർഷത്തിനുള്ളിൽ 182 രൂപയായി മാറും. മുതിർന്ന പൗരന് 10 വർഷത്തിന് ശേഷം ലഭിക്കുന്ന തുക 191 രൂപയായിരിക്കും.
4. ബാങ്ക് ഓഫ് ബറോഡ
10 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശയാണ് ബാങ്ക് നൽകുന്നത്. 100 രൂപ നിക്ഷേപിച്ചാൽ , 10 വർഷത്തിനുള്ളിൽ തുക 187.71 രൂപയായി വളരും. മുതിർന്ന പൗരന്മാരുടെ നിക്ഷേപം 10 വർഷം കൊണ്ട് 206 രൂപയായി വർധിക്കും.
5. പഞ്ചാബ് നാഷണൽ ബാങ്ക്
സാധാരണക്കാർക്ക് 10 വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനവും പലിശനിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സ്ഥിര നിക്ഷേപത്തിൽ 100 രൂപ നിക്ഷേപിച്ചാൽ, 10 വർഷത്തിനുള്ളിൽ തുക 187.71 രൂപയായും മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ 202 രൂപയായും വളരും
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
