സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് ഏറ്റവും നല്ലത് സ്ഥിര നിക്ഷേപമാണ്. സുരക്ഷയ്ക്കൊപ്പം നികുതി ഇളവുകളും ലഭിക്കും. ഇന്ന് നിക്ഷേപത്തിൽ നിന്ന് നേട്ടങ്ങളുണ്ടാക്കാൻ ഉതകുന്ന നിരവധി നിക്ഷേപ ഓപ്‌ഷനുകൾ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വ്യക്തിക്ക് അവരുടെ നിക്ഷേപം വഴി മികച്ച പ്രതിഫലം നേടാൻ സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് 5 വർഷത്തേക്കുള്ള ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ് അഥവാ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം.

നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി അനുസരിച്ച്, നിക്ഷേപകർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന ഒരുതരം സ്ഥിര നിക്ഷേപമാണ്
നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപം അഥവാ ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ്. ഇത് പ്രകാരം ഒരു നിക്ഷേപകന് പ്രതിവർഷം 1,50,000 രൂപ വരെ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാനും ആദായനികുതിക്ക് കീഴിലുള്ള റിബേറ്റിനായി ക്ലെയിം ചെയ്യാനും കഴിയും. നികുതി ലാഭിക്കൽ ടേം ഡെപ്പോസിറ്റുകൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
എസ്ബിഐ നികുതി ലാഭിക്കുന്ന എഫ്ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. 1000 രൂപയാണ് ആദായ നികുതി ലാഭിക്കുന്ന എഫ്ഡിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. പരമാവധി നിക്ഷേപം ഒരു വർഷത്തിൽ 1,50,000 രൂപയിൽ കൂടാൻ പാടില്ല.
എച്ച്ഡിഎഫ്സി ബാങ്ക്
നികുതി ലാഭിക്കുന്ന എഫ്ഡികളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. 7 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് അഞ്ച് വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള എഫ്ഡികളിൽ സാധാരണ ഉപഭോക്താക്കൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ നികുതി ലാഭിക്കൽ എഫ്ഡി തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 10,000 രൂപ ആണ് . അതേസമയം പരമാവധി നിക്ഷേപം ഒരു വർഷത്തിൽ 1,50,000 രൂപ കവിയാൻ പാടില്ല.
ബാങ്ക് ഓഫ് ബറോഡ
അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 6.5 ശതമാനം പലിശയും പ്രായമായവർക്ക് 7.15 ശതമാനം പലിശയും ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക്
അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് പൊതുജനങ്ങൾക്ക് 7ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ നൽകുന്നു.
നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
1.നിക്ഷേപിച്ച തുക പൂർണ്ണമായും സുരക്ഷിതം.
2. സാധാരണ ടേം ഡെപ്പോസിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി ലാഭിക്കൽ സ്ഥിര നിക്ഷേപങ്ങൾ ഉയർന്ന പലിശനിരക്ക് ലഭിക്കും.
3. ഇഎൽഎസ്എസ് സ്കീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അപകടസാധ്യതകളും കുറവ്
4. പ്രവാസി ഇന്ത്യക്കാർക്കും ഇതിൽ നിക്ഷേപിക്കാൻ കഴിയും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications