കല്യാണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. ജീവിതകാലം മുഴുവൻ ഓർമ്മയ്ക്കപ്പെടേണ്ട ഒരു നിമിഷം. അതുകൊണ്ടുതന്നെ ഏറ്റവും ആർഭാട പൂർണമായി തന്നെയാണ് എല്ലാവരും വിവാഹം നടത്തുന്നത്. എന്നാൽ കൃത്യമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ വിവാഹം എന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.

പുതിയ കാലത്തെ വിവാഹ സങ്കൽപ്പങ്ങളും വ്യത്യസ്തമാണ്. സേവ് ദി ഡേറ്റും, മറ്റ് ഫോട്ടോ ഷൂട്ടുകളുമായി വലിയ തുക എല്ലാവരും ഇപ്പോൾ ചില വഴിക്കുന്നുണ്ട്. ഒപ്പം വിവാഹ വേദി, മറ്റ് അലങ്കാരങ്ങൾ എന്നിവയിലും എല്ലാവരും പുതുമ തേടുന്നു. പണം അനാവശ്യമായി ചിലവഴിക്കാതെ ബജറ്റിനുള്ളിൽ നിലനിർത്താൻ ചില നുറുങ്ങുകൾ പരിചയപ്പെടാം.
1. ബജറ്റ് തയ്യാറാക്കുക
വിവാഹത്തിന് ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് സമയവും സ്ഥലവും പണവും ആവശ്യമാണ്. അതിനാൽ, വിവാഹം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് അതിന് ചില വഴിക്കാനുദ്ദേശിക്കുന്ന പണം എത്രയെന്ന് കൃത്യമായി മനസിലാക്കണം.
ഇന്ത്യയിൽ, ഒരു ശരാശരി വ്യക്തി വിവാഹസമയത്ത് അവരുടെ മൊത്തം സമ്പത്തിന്റെ 20 ശതമാനം ചടങ്ങുകൾക്കോ ആവശ്യങ്ങൾക്കോ വിവാഹ സംബന്ധമായ ഇനങ്ങൾക്കോ വേണ്ടി ചെലവഴിക്കുമെന്നാണ് വ്യത്യസ്ത പഠനങ്ങൾ പറയുന്നത്. അത് കൊണ്ടു തന്നെ അത്രത്തോളം പണം ചിലവഴിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. വിവാഹത്തിന് മുൻപ് ഒരു ബജറ്റ് തയ്യാറാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക. വിവാഹച്ചെലവുകൾക്കായി മാത്രമായി ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് നിലനിർത്തുന്നതും നല്ലതാണ്.
2. വേദി തിരഞ്ഞെടുക്കൽ
വിവാഹ ബജറ്റ് നിർണ്ണയിക്കുന്ന രണ്ട് ഘടങ്ങൾ വിവാഹം നടക്കുന്ന സ്ഥലവും പങ്കെടുക്കാനെത്തുന്ന അഥിതികളുമാണ്. അതു കൊണ്ടു തന്നെ വിവാഹ വേദി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. വിവാഹ വേദി തിരഞ്ഞെടുക്കുമ്പോൾ വീടിനോട് ഏറ്റവും അടുത്തുള്ളത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. കാറുകളും ബസുകളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും വാടകയ്‌ക്കെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇത് വരുമാനം വളരെയധികം ലാഭിക്കാൻ സഹായിക്കും.
ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് ഗുണവും ദോഷവുമുണ്ട്. ഉദാഹരണത്തിന്, കമ്മ്യൂണിറ്റി ഹാൾ തിരഞ്ഞെടുക്കുമ്പോൾ അലങ്കാരവും ഭക്ഷണവും പ്രത്യേകം തയ്യാറാക്കേണ്ടി വരും. എന്നാൽ ഒരു ഹോട്ടലോ റിസോട്ടോ തിരഞ്ഞെടുക്കുമ്പോൾ കാറ്ററിങ്ങിന്റെയും അലങ്കാരങ്ങളുടെയും പാക്കേജുകൾ ലഭിക്കും. മിക്ക ഹോട്ടലുകളും റിസോർട്ടുകളും മനോഹരമാണ്, അതിനാൽ അലങ്കാരത്തിനുള്ള പണം ഒരുപക്ഷേ ലാഭിക്കാൻ സാധിക്കും.
3. വിവാഹ തീയതി: ഓഫ്-പീക്ക് Vs പീക്ക് സീസൺ
വിവാഹം കഴിക്കുന്ന സമയം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിവാഹങ്ങൾക്ക് തിരക്കില്ലാത്തതും തിരക്കേറിയതുമായ സീസണുകൾ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. സാമ്പത്തിക ചിലവുകൾ ശരാശരി 60-70 ശതമാനം വ്യത്യാസപ്പെടും. ഉദാഹരണത്തിന്, മാർച്ചിലെ വിവാഹത്തിന് 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയാൽ, ഓഗസ്റ്റിൽ സമാനമായ വിവാഹത്തിനുള്ള ചെലവ് 5 ലക്ഷം-6 ലക്ഷം രൂപയായി കുറയ്ക്കാം. തിരക്കില്ലാത്ത സീസണിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ നിരവധി ആനുകൂല്യങ്ങൾ നേടാം.
4. അപ്രതീക്ഷിത ചെലവുകൾ
വിവാഹദിനത്തിൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഉദാഹരണത്തിന് പ കണക്ക് കൂട്ടിയതിൽ കൂടുതൽ അതിഥികൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയാൽ ബജറ്റിന് പുറത്തുനിന്നും തുക കണ്ടെത്തേണ്ടി വരും. കാരണം അപ്രതീക്ഷിത അതിഥികളുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ അധിക ചിലവാണ്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളും ശ്രദ്ധിക്കണം.
5. ഷോപ്പിംഗ് ചിലവുകൾ
വിവാഹ ചടങ്ങിൽ വാങ്ങാൻ ധാരാളം സാധനങ്ങൾ ഉണ്ട്. അതിനായി ധാരാളം പണവും ആവശ്യമാണ്. വിവാഹവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാൻ ഒരിക്കലും ഒരു കട മാത്രം തിരഞ്ഞെടുക്കരുത്. വില താരതമ്യം ചെയ്ത് മികച്ച വിലക്കുറവ് നൽകുന്ന ഷോപ്പുകളിൽ നിന്ന് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നേടുക.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications