ഇന്ത്യയിലെ തന്നെ മുൻനിര ഇൻഷുറൻസ് ദാതക്കളായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവ എൽഐസി വാഗ്ദാനം ചെയ്യുന്ന ജനകീയ പ്ലാനുകളിൽ ഒന്നാണ് ആധാർ ശില പ്ലാൻ. വനിതകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ മികച്ച റിട്ടേണാണ് എൽഐസി ഉറപ്പു നൽകുന്നത്. ലിങ്ക് ചെയ്യാത്ത വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് എൽഐസി ആധാർ ശിലാ പ്ലാൻ. ഇൻഷുറൻസ് ഉടമയ്ക്ക് കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പേഔട്ട് ലഭ്യമാകുകയും കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മരണം സംഭവിച്ചാൽ അത് കുടുംബത്തിന് ലഭിക്കുകയും ചെയ്യുന്നു.
എൽഐസി എപ്പോഴും അപകട സാധ്യത കുറഞ്ഞ, ഉപഭോക്തൃ കേന്ദ്രീകൃതമായ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേനിരയിലാണ് സ്ത്രീകളുടെ സാമ്പത്തിക ആവശ്യങ്ങൾ മനസിലാക്കി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ആധാർ ശില പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 87 രൂപയെന്ന ചെറിയ നിക്ഷേപത്തിലൂടെ 11 ലക്ഷം രൂപ സ്വന്തമാക്കാൻ പോളിസി ഉടമയ്ക്ക് സാധിക്കും. ഇത് ചെറിയ സമയത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാൻ സ്ത്രീകൾക്ക് അവസരം നൽകുന്ന ഒരു ഇൻഷുറൻസ് പോളിസി കൂടിയാണ്.

അതായത്, 55 വയസുള്ള ഒരു സ്ത്രീ 15 വർഷത്തേക്ക് ദിവസേന കുറഞ്ഞത് 87 രൂപ നിക്ഷേപിക്കുകയാണെങ്കിൽ നിക്ഷേപത്തിന്റെ ആദ്യ വർഷമവസാനിക്കുമ്പോൾ ആകെ നിക്ഷേപം 31,755 രൂപയാകുന്നു. പത്തുവർഷ കാലയളവിൽ, നിക്ഷേപിച്ച തുക 3,17,550 രൂപയാകുകയും 70 വയസിൽ ഇൻഷ്വർ ചെയ്തയാൾക്ക് മൊത്തം 11 ലക്ഷം രൂപ ലഭിക്കാൻ അർഹതയുണ്ടാകുകയും ചെയ്യുന്നു. ഇക്കാലയളവിൽ മരണം നടന്നാൽ കുടുംബാംഗങ്ങൾക്ക് പോളിസിയുടെ ഗുണം ലഭിക്കും.
എട്ട് വയസ് തികയുമ്പോൾ മുതൽ ആധാർ ശില പ്ലാനിൽ നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്. 55 വയസാണ് പോളിസിയെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി. ഇത്തരത്തിൽ കുറഞ്ഞത് 10 വർഷവും പരമാവധി 20 വർഷവും പോളിസി പ്രീമിയം അടയ്ക്കാൻ സാധിക്കും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. താൽപ്പര്യമുള്ള നിക്ഷേപകർക്ക് കുറഞ്ഞത് 75,000 രൂപ മുതൽ പരമാവധി 3 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം.
മുഴുവൻ പോളിസി കാലയളവും പൂർത്തിയാക്കുന്നയൊരാൾ ലൈഫ് അഷ്വേർഡ് മെച്യൂരിറ്റി ബെനിഫിറ്റ് ലഭിക്കാൻ യോഗ്യയാകുന്നുവെന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് പുതിയ പോളിസിയിൽ ഒറ്റത്തവണ തുക വീണ്ടും നിക്ഷേപിക്കാം. തുടർച്ചയായി രണ്ട് പോളിസി വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം പോളിസി ഉടമകൾക്ക് അവരുടെ പോളിസി സറണ്ടർ ചെയ്യാൻ അപേക്ഷിക്കാം. പോളിസി സറണ്ടർ ചെയ്യുമ്പോൾ, പോളിസി കാലയളവിൽ നൽകേണ്ട ഗ്യാരണ്ടീഡ് സറണ്ടർ മൂല്യം അടച്ച മൊത്തം പ്രീമിയത്തിന് തുല്യമായിരിക്കണം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications