സ്ത്രീ നിക്ഷേപകർക്ക് നേട്ടം: വെറും 87 രൂപയുണ്ടെങ്കിൽ ഈ എൽഐസി പ്ലാനിലൂടെ 11 ലക്ഷം രൂപ സമ്പാദിക്കാം
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി, ഈ പേര് ഇന്ത്യയിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ ഈ പൊതു മേഖലാ സ്ഥാപനം രാജ്യത്തിനു വേണ്ടി നൽകിയ സംഭാവന ചെറുതല്ല എന്നാണ് അർത്ഥം. നിരവധി പദ്ധതികളാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണപരമായ രീതിയിലാണുള്ളത്. റിട്ടയർമെന്റ് പ്ലാനുകൾ മാത്രമല്ല, സാമ്പത്തിക ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതികളും എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്.
എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും എൽഐസി പ്രാധാന്യം നൽകുന്നുണ്ട്. അത്തരത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം പദ്ധതികളും എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ നിക്ഷേപത്തിലൂടെ വലിയ നേട്ടം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കു വേണ്ടി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് എൽഐസി ആധാർ ശില പദ്ധതി.
എന്താണ് ആധാർ ശില പദ്ധതി?
സ്ത്രീകൾക്കു വേണ്ടി എൽഐസി തയ്യാറാക്കിയ ജനപ്രിയ ഓപ്ഷനുകളിൽ ഒന്നാണിത്. ഈ പദ്ധതി ഒരു നോൺ- ലിങ്ക്ഡ് വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്ലാനായതിനാൽ വിപണിയിലെ അപകട സാധ്യത ഈ പോളിസിയെ ബാധിക്കുന്നില്ല. അതിനാൽ തന്നെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായി നിക്ഷേപിക്കാം. നിക്ഷേപ കാലാവധി കഴിയുമ്പോൾ വലിയൊരു തുക സ്വന്തമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

8 മുതൽ 55 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഈ പോളസിയുടെ ഭാഗമാവാം. അതായത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും ഈ പോളിസിയിൽ ചേരാം എന്നർത്ഥം. പോളിസിയുടെ കാലാവധി 10 അല്ലെങ്കിൽ 20 വർഷം വരെയാണ്. ഇത് നിങ്ങളുടെ പ്രായത്തിന് അനുസരിച്ചായിരിക്കും കാലാവധിയിൽ വ്യത്യാസം സംഭവിക്കുന്നത്. നിങ്ങൾ 55 -ാം വയസിൽ ഈ പ്ലാനിൽ ചേർന്നാൽ പരമാവധി 15 വർഷത്തേക്കായിരിക്കും കാലാവധി.
പ്രീമിയം തുക നിങ്ങൾക്ക് ഏത് രീതിയിലും അടക്കാം. വാർഷികം, ത്രൈമാസം, പ്രതിമാസം എന്ന കണക്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം.
87 രൂപ മാറ്റി വെച്ചാൽ കിട്ടുന്നത് 11 ലക്ഷം
നിങ്ങൾക്ക് എല്ലാ ദിവസവും വെറും 87 രൂപ മാറ്റി വെക്കാൻ സാധിക്കുമോ? എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 11 ലക്ഷം സ്വന്തമാക്കാം. എങ്ങനെയെന്ന് നോക്കാം;
പ്രതിദിനം 87 രൂപ മാറ്റി വെച്ചാൽ ഒരു മാസത്തെ നീക്കിയിരിപ്പ് 2,610 രൂപയായിക്കും. ഇത് ഒരു വർഷം കൊണ്ട് 31,320 രൂപയാവുന്നു. അതായത് പത്ത് വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ മൊത്തം തുക 3,13,200 രൂപയായിരിക്കും. അതായത് ഈ പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്നത് 11 ലക്ഷം രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


