87 രൂപ ദിവസവും മാറ്റി വയ്ക്കാമോ, 11 ലക്ഷം രൂപ പോക്കറ്റിലിരിക്കും; പദ്ധതിയെപ്പറ്റി വിശദമായി അറിയാം

റിട്ടയർമെന്റ് ജീവിതം സുഗമമാക്കണമെങ്കിൽ ജോലി ചെയ്യുന്ന സമയത്ത് തന്നെ നിക്ഷേപം ആരംഭിക്കണം. വളരെ ചുരുങ്ങിയ തുക പ്രതിമാസം നീക്കി വച്ച് ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആധാർ ശിലാ പോളിസി.

87 രൂപ ദിവസവും മാറ്റി വയ്ക്കാമോ, 11 ലക്ഷം രൂപ പോക്കറ്റിലിരിക്കും; പദ്ധതിയെപ്പറ്റി വിശദമായി അറിയാം

ആധാർ ശിലാ പോളിസി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുന്‍നിര്‍ത്തി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് എല്‍ഐസി ആധാര്‍ ശില പ്ലാന്‍. ഓഹരിവിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാനാണിത്. അതായത് കാലാവധി കഴിയുമ്പോള്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്ന് അര്‍ത്ഥം.

പ്രായപരിധി

എട്ടു വയസ് മുതലുള്ളവര്‍ക്ക് പ്ലാനില്‍ ചേരാം. പ്ലാനില്‍ ചേരാനുള്ള പരമാവധി പ്രായം 55 ആണ്. പോളിസിയുടെ പരമാവധി മെച്യൂരിറ്റി പ്രായം 70 ആണ്. കുറഞ്ഞത് പത്തുവര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 20 വര്‍ഷം വരെ കാലാവധി നീട്ടാം.

പരമാവധി നിക്ഷേപം

എൽ.ഐ.സി ആധാർ ശിലാ പോളിസിക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേർഡ് 75,000 രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേർഡ് 3 ലക്ഷം രൂപ കവിയരുത്. അതായത് ഒരാൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ പോളിസിയിൽ നിക്ഷേപിക്കാം. പോളിസിയുടെ കാലാവധി 10 വർഷം മുതൽ 20 വർഷം വരെയാകാം. പ്രീമിയം പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ അടയ്ക്കാം.

മരണാനുകൂല്യം

പോളിസി കാലാവധിക്കു മുമ്പ് ഏതെങ്കിലും സാഹചര്യത്തിൽ പോളിസിയുടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. നോമിനിക്ക് കാലാവധി പൂർത്തിയാകുമ്പോൾ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അവശ്യ സാഹചര്യങ്ങളിൽ വായ്പാ സൗകര്യവും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

പോളിസി സറണ്ടർ

രണ്ട് വർഷം മുഴുവൻ പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് ഏത് സമയത്തും പോളിസി സറണ്ടർ ചെയ്യാം. പോളിസി സറണ്ടർ ചെയ്യുമ്പോൾ, കോർപ്പറേഷൻ സറണ്ടർ മൂല്യത്തിന് തുല്യമായ തുക നൽകും.

സെറ്റിൽമെന്റ് ഓപ്ഷൻ

സെറ്റിൽമെന്റ് ഓപ്ഷൻ എന്നത് ഇൻ- ഫോഴ്സ്, പെയ്ഡ്- അപ്പ് പോളിസിക്ക് കീഴിലുള്ള ലംപ്സം തുകയ്ക്ക് പകരം തിരഞ്ഞെടുത്ത 5, 10, 15 വർഷങ്ങളിൽ തവണകളായി മെച്യൂരിറ്റി ബെനിഫിറ്റ് ലഭിക്കുന്നതിനുള്ള ഒരു ഓപ്ഷനാണ്. വ്യത്യസ്ത രീതിയിലുള്ള പേയ്മെന്റുകൾക്കുള്ള മിനിമം ഇൻസ്റ്റാൾമെന്റ് തുകയ്ക്ക് വിധേയമായി, തിരഞ്ഞെടുത്ത പ്രകാരം, വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, പ്രതിമാസ ഇടവേളകളിൽ തവണകൾ മുൻകൂറായി അടയ്ക്കേണ്ടതാണ്.

87 രൂപ ഉപയോഗിച്ച് 11 ലക്ഷം എങ്ങനെ നേടാം....?

55 വയസുള്ള സ്ത്രീ 15 വർഷത്തേക്ക് ദിവസേന കുറഞ്ഞത് 87 രൂപ നിക്ഷേപിക്കുക. അതായത് പ്രതിമാസം 2610 രൂപ. ഒരു വർഷം കൊണ്ട് ആകെ നിക്ഷേപം 31,755.

പത്തുവർഷ കാലയളവിൽ, നിക്ഷേപിച്ച തുക 3,17,550 രൂപയാകും. 70 വയസിൽ ഇൻഷ്വർ ചെയ്തയാൾക്ക് മൊത്തം 11 ലക്ഷം രൂപ ലഭിക്കും.

പോളിസിക്കു കീഴിൽ പ്രതിദിനം 29 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. ഒരു വർഷത്തെ ആധാർ ശിലാ പ്ലാനിലെ നിക്ഷേപം 10,959 രൂപയായിരിക്കും. 20 വർഷത്തെ നിക്ഷേപ ചക്രവാളമാണ് തെരഞ്ഞെടുത്തതെന്നു കരുതുക. ഇങ്ങനെ വരുമ്പോൾ 20 വർഷത്തിനുള്ളിൽ 2,14,696 രൂപ പദ്ധതിയിൽ മൊത്തം നിക്ഷേപിച്ചിരിക്കും. ഇതു കാലവധി പൂർത്തിയാകുമ്പോൾ 3,97,000 രൂപ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X