ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്.
ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. അവയില്‍ രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്കീം.

8 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. തങ്ങളുടെ കൈവശമുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് വനിതകള്‍ക്ക് നിക്ഷേപം നടത്തി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ആധാര്‍ശില പദ്ധതിയുടെ പ്രത്യേകത.
നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായത്തിന് പുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കമ്പനി കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കും. എല്‍ഐസി ആധാര്‍ശില സ്കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയും പരമാവധി തുക 3,00,000 രൂപയുമാണ്.
വനിതാ നിക്ഷേപകര്‍ക്ക് എല്‍ഐസി ആധാര്‍ശില സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 10 വര്‍ഷവും പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷവുമാണ്. എല്‍ഐസി ആധാര്‍ശില സ്കീമില്‍ അംഗമാകണമെങ്കില്‍ നിക്ഷേപകയ്ക്ക് ആധാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്.
നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വേണമെങ്കില്‍ ഒരു വര്‍ഷം 10,959 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അതായത് ദിവസം 29 രൂപ മാറ്റി വച്ചാല്‍ മതിയെന്നര്‍ഥം. 20 വര്‍ഷത്തേക്ക് 4.5% നികുതിയും മാറ്റിവയ്ക്കാം.
20 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എല്‍ഐസിയ്ക്ക് നല്കുന്ന ആകെ തുക 2,14,696 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കും.
മാസത്തിലോ. പാദത്തിലോ, അര്‍ധ വാര്‍ഷികമോ, വാര്‍ഷിക രീതിയിലോ ആയി നിക്ഷേപകര്‍ക്ക് പ്രീമിയം നല്‍കാവുന്നതാണ്. പ്രീമിയം കാലയളവ് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications