ഇന്ത്യയിൽ ഇൻഷുറൻസിന്‍റെ പര്യായമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ മാറി എന്ന് പറയുന്നതാണ് ശരി. അര നൂറ്റാണ്ടിലധികമായി രാജ്യത്തെ ജനങ്ങളുടെ ജിവിതത്തിന് സാമ്പത്തിക സുരക്ഷ നൽകി എൽഐസി അവർക്കിടയിലുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ ജനകീയതയും വിശ്വാസ്യതയും നേടി എടുക്കാൻ സാധിച്ചതും.
1956-ൽ ഇന്ത്യൻ പാർലമെന്‍റ് ലൈഫ് ഇൻഷുറൻസ് ഓഫ് ഇന്ത്യ നിയമം പാസാക്കിയതോടെയാണ് കമ്പനി സ്ഥാപിതമായത്. 2000-ലധികം ശാഖകളുടെയും 13 ലക്ഷത്തിലധികം സജീവ എൽഐസി ഏജന്‍റുമാരുടെയും സമാനതകളില്ലാത്ത ശൃംഖലയുള്ള കമ്പനിക്ക് 15 ലക്ഷം കോടിയിലധികം ആസ്തി മൂല്യമുണ്ട്.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളാൻ സാധിക്കുന്ന വൈവിധ്യപൂർണ്ണമായ നിരവധി പോളിസികൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരവരുടെ സാമ്പത്തിക നില അനുസരിച്ച് പോളിസിയുടെ പ്രീമിയം തിരഞ്ഞെടുക്കാം.
കുട്ടികൾക്കായി പ്രത്യേക പോളിസി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവതരിപ്പിച്ച പുതിയ പോളിസിയാണ് 'അമൃത് ബാൽ ഇൻഷുറൻസ് പ്ലാൻ'. വളർന്നു വരുന്ന കുട്ടികളുടെ തനതായ ആവശ്യങ്ങൾക്കായി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പോളിസിയുടെ ലക്ഷ്യം. ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുള്ള സമ്പാദ്യത്തിന്‍റെ സ്ഥിരമായ സ്ട്രീമും അമൃത് ബാൽ വാഗ്ദാനം ചെയ്യുന്നു.
13 വയസുവരെ നിക്ഷേപിക്കാം
ജനിച്ച് 30 ദിവസമായ കുഞ്ഞുങ്ങള്‍ക്കു മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്ക് വരെ പദ്ധതിയില്‍ അംഗമാകാം. മച്യൂരിറ്റി പ്രായം 18 വയസു മുതല്‍ 25 വയസുവരെയാണ്. നിക്ഷേപ തുക കുട്ടിയുടെ പ്രായം, നിക്ഷേപ കാലയളവ് എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമാകും.
കുറഞ്ഞ തുക 2 ലക്ഷം
അഞ്ച്, ആറ്, ഏഴ് എന്നിങ്ങനെ പരിമിത കാലത്തേക്കോ, ഒറ്റത്തവണയായോ പ്രീമിയം അടയ്ക്കാം. ഒറ്റത്തവണ പ്രീമിയത്തിന് ചുരുങ്ങിയത് അഞ്ച് വര്‍ഷമാണ് പോളിസി കാലാവധി. പരമാവധി 25 വര്‍ഷവും. കുറഞ്ഞ അഷ്വറന്‍സ് തുക രണ്ട് ലക്ഷം രൂപ. ഉയര്‍ന്ന പരിധിയില്ല.
കാലാവധിയെത്തുമ്പോള്‍ പ്രാബല്യത്തിലുള്ള പോളിസിക്ക് അഷ്വറന്‍സ് തുകയും സുനിശ്ചിത വര്‍ധനയും ചേര്‍ന്ന തുക ലഭിക്കും. ഇത് 5, 10, 15 വര്‍ഷ തവണകളായും വാങ്ങാം.
മരണ ആനുകൂല്യം
സിംഗിൾ പ്രീമിയം, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്‍റ് ഓപ്ഷനുകൾക്കു കീഴിൽ മരണ ആനുകൂല്യമായി സം അഷ്വേർഡ് തിരിഞ്ഞെടുക്കാനുള്ള ഓപ്ഷനും എൽഐസി നൽകുന്നുണ്ട്. റിസ്‌ക് കവർ കാലയളവിൽ, ഇൻ-ഫോഴ്സ് പോളിസി ഡെത്ത് ബെനിഫിറ്റിന് നൽകേണ്ട തുക സം അഷ്വേർഡും, അതുവരെ നേടിയ ഗ്യരണ്ടീഡ് അഡീഷനുകളും ആയിരിക്കും.
പെൺകുട്ടികൾക്ക് കൂടുതൽ ഇളവ്
പോളിസിയിൽ വായ്പ സൗകര്യം ലഭ്യമാണ്. തവണകളായാണ് പ്രീമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാണ് ലോണ്‍ സൗകര്യം. ഒറ്റത്തവണയായാണ് പ്രമിയം അടയ്ക്കുന്നതെങ്കില്‍ മൂന്ന് മാസം കഴിയുമ്പോള്‍ വായ്പ എടുക്കാം. പെണ്‍കുട്ടികളുടെ പോളിസികള്‍ ഈടായി വായ്പ എടുത്താല്‍ പലിശയില്‍ 1% കുറവുണ്ടാകും എന്നത് പ്രത്യേകതയാണ്.
നികുതി ഇളവ്
നിക്ഷേപവും മച്യൂരിറ്റി തുകയും നികുതി രഹിതമാണ്. ആദായ നികുതി വകുപ്പിലെ 80സി, 10 (10ഡി) എന്നീ സെക് ഷനുകള്‍ പ്രകാരമാണ് നികുതിയളവ്.
കൂടുതൽ വിവരങ്ങൾക്ക്
കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും മതിയായ കോർപ്പസ് സൃഷ്ടിക്കുന്ന തരത്തിലാണ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതൊരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത സേവിംഗ്‌സ്- ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.
ഓഫ്ലൈനിലും ഓൺലൈൻ മോഡിലും പോളിസി ലഭ്യമാണ്. അമൃത്ബാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് licindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള എൽഐസി ശാഖകളും സന്ദർശിക്കാവുന്നതാണ്.
എൽഐസി കസ്റ്റമർ പോർട്ടൽ
കമ്പനി വെബ്സൈറ്റിൽ ഒരു ഉപഭോക്തൃ പോർട്ടൽ ലഭ്യമാണ്. ഉപഭോക്തൃ പോർട്ടൽ ഉപയോക്താക്കളെ അവരുടെ എൽഐസി പോളിസി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും അടുത്ത പ്രീമിയം അടയ്‌ക്കേണ്ട തീയതികൾ പോലുള്ള മറ്റ് വിവരങ്ങൾ പരിശോധിക്കാനും സഹായിക്കുന്നു.
കൂടാതെ, പോളിസി ഉടമകളുടെ ഏത് സംശയങ്ങളും പരിഹരിക്കുന്നതിൽ എൽഐസി കസ്റ്റമർ കെയർ സേവനം വളരെ കാര്യക്ഷമമാണ്. ടോൾ ഫ്രീ നമ്പറായ -1800-33-4433, 1800-22-4077 എന്ന നമ്പറിൽ വിളിച്ച് എപ്പോൾ വേണമെങ്കിലും അവരെ ബന്ധപ്പെടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications